You are here
ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർ ?
ബീജിങ്: റോഡുകളിൽ വാഹനമോടിക്കുേമ്പാൾ സ്വയം ശ്രദ്ധയുണ്ടായാൽ മാത്രം പോരെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. റോഡിൽ ചിലർ ട്രാഫിക് നിയമങ്ങളെല്ലാം പാലിച്ച് വാഹനമോടിക്കുേമ്പാൾ ചിലർ തന്നിഷ്ടപ്രകാരമായിരിക്കും വാഹനമോടിക്കുക. തോന്നിയതുപോലെ വേഗം കൂട്ടുക, കുറക്കുക, മുന്നും പിന്നും നോക്കാതെ തിരിക്കുക എന്നതെല്ലാം ഇത്തരക്കാരുടെ സ്ഥിരം പരിപാടികളാണ്. ഇവരുടെ അശ്രദ്ധ മൂലം ചിലപ്പോൾ മറ്റുചില വാഹനങ്ങൾക്കാവും അപകടമുണ്ടാവുക. അത്തരമൊരു സംഭവം തന്നെയാണ് ചൈനയിലുണ്ടായത്.
ചൈനയിലെ തിരക്കുള്ള ഹൈവേയിലാണ് സംഭവം. ഹൈവേയിലുടെ കാറുമായി വേഗത്തിൽ പോവുേമ്പാഴാണ് തിരിയാനുള്ള സ്ഥലം കഴിഞ്ഞല്ലോ എന്ന് ഡ്രൈവർക്ക് ഒാർമ്മ വന്നത്. പിന്നൊന്നും അലോചിച്ചില്ല നടുറോഡിൽ തന്നെ വണ്ടി നിർത്തി. ആ സമയം കാറിന് പിന്നിലുടെ അതിവേഗത്തിൽ ട്രക്കും ബസും വരുന്നുണ്ടായിരുന്നു. ബസ് അപകടമുണ്ടാക്കാതെ കടന്നുപോയെങ്കിലും ലോറി കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് റോഡിൽ മറഞ്ഞു.
എന്നാൽ, സംഭവം അവിടെയും അവസാനിച്ചില്ല. ലോറി മറഞ്ഞതിന് ശേഷവും കൂസലില്ലാതെ വാഹനങ്ങളെ ശ്രദ്ധിക്കാതെ ഡ്രൈവർ കാർ തിരിക്കാൻ ശ്രമിച്ചത് മറ്റൊരു അപകടത്തിനും കാരണമായി. ഡ്രൈവർ കാർ തിരിക്കുേമ്പാൾ അതിവേഗത്തിലെത്തിയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ഇതിന് ശേഷവും ഒരു കൂസലുമില്ലാതെ കാർ ഒാടിച്ച് പോവുന്ന ഡ്രൈവറെയും വീഡിയോയിൽ കാണാം. ഒരു ചൈനീസ് പ്രാദശേിക പത്രത്തിെൻറ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനകം തന്നെ ലക്ഷങ്ങളാണ് കണ്ടത്. എന്തായാലും ലോകത്തിലെ ഏറ്റവും മോശം ഡ്രൈവറെന്ന വിശേഷണമാണ് സാമൂഹിക മാധ്യമങ്ങൾ വീഡിയോയിലെ കാർ ഡ്രൈവർക്ക് നൽകിയിരിക്കുന്നത്.