Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകട്ടപ്പുറത്താവുമോ കാർ...

കട്ടപ്പുറത്താവുമോ കാർ വ്യവസായം ?

text_fields
bookmark_border
automobile
cancel

ഇന്ത്യൻ ജി.ഡി.പിക്ക്​ 7.5 ശതമാനം സംഭാവന ചെയ്യുന്ന മേഖല. ഏകദേശം 40 മില്യൺ തൊഴിലാളികൾ നേരിട്ട്​ തൊഴിലെടുക്കുന്നു. ഇങ്ങനെ വിശേഷണങ്ങൾ അർഹമാണ്​ ഇന്ത്യയിലെ വാഹന വ്യവസായ മേഖല. അതിവേഗം വളരുന്ന വിപണിയായാണ്​ വാഹന നിർമാതാക്കൾ ഇന്ത്യയെ കണക്കാക്കിയിരുന്നത്​. ഉയർന്ന വാങ്ങൽ ശേഷിയുള്ള മധ്യവർഗത്തിൻെറ ഉയർച്ചയും വാഹന നിർമാതാക്കളെ ഇന്ത്യയെ അവരുടെ അക്ഷയ ഖനിയാക്കി പരിഗണിക്കുന്നതിലേക്ക്​ നയിച്ചു. പാശാചാത്യ രാജ്യങ്ങളുമായി താരത്മ്യം ചെയ്യു​േമ്പാൾ വാഹന നിർമാണ ചെലവും ഇവിടെ കുറവാണ്​. ഇങ്ങനെയുള്ള നിരവധി ആകർഷക ഘടകങ്ങളാണ്​ പല വാഹന നിർമാതാക്കളെയും ഇന്ത്യൻ മണ്ണിലേക്ക്​ എത്തിച്ചത്​. എന്നാൽ, കാര്യങ്ങൾ ഇപ്പോൾ അത്ര സുഖകരമല്ല. ഒന്നും പ്രവചിക്കാൻ കഴിയാത്ത തരത്തിലേക്ക്​ ഇന്ത്യൻ വാഹന വിപണി മാറിയിരിക്കുന്നു. വിൽപനയിൽ വൻ കുറവാണ് കഴിഞ്ഞ കുറച്ച്​ മാസങ്ങളായി വാഹന വിപണിയിൽ രേഖപ്പെടുത്തുന്നത്​. മാരുതി 36.3, ഹ്യുണ്ടായ്​ 10, മഹീന്ദ്ര 16, ഹോണ്ട 48.64, ടോയോട്ട 24 ശതമാനം എന്നിങ്ങനെയാണ്​ വിവിധ കമ്പനികളുടെ ജൂലൈ മാസത്തിലെ വിൽപനയിലുണ്ടായ കുറവ്​.

തക​​രുന്ന സമ്പദ്​വ്യവസ്ഥ തിരിച്ചടി
തകർന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ പ്രതിഫലനം തന്നെയാണ്​ വാഹന വിപണിയിലും ദൃശ്യമാകുന്നത്​. പല നിർമാതാക്കളും അവരുടെ പ്ലാൻറുകൾ അടച്ചിടാൻ വരെ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത്​ വരുന്നു. സമ്പദ്​വ്യവസ്ഥയിലെ തകർച്ച, നിക്ഷേപത്തിലെ കുറവ്​, ഇൻഷൂറൻസിലെ മാറ്റങ്ങൾ തുടങ്ങി നിരവധി പ്രശ്​നങ്ങളാണ്​ വാഹന വിപണിയിലെ തിരിച്ചടിക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്​.

ഒന്നാം മോദി സർക്കാറിൻെറ അവസാന വർഷങ്ങളിൽ ഇന്ത്യയിലെ സാധനങ്ങളുടെ ഉപഭോഗത്തിൽ വൻ കുറവ്​ ഉണ്ടായിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. എന്നാൽ, പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ ബജറ്റിലും ഇടംപിടിക്കാതിരുന്നതോടെ ഇത്​ കൂടുതൽ രൂക്ഷമാകുന്നുവെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. ഈ പ്രതിസന്ധി വാഹന വിപണിയേയും ബാധിച്ചുവെന്ന്​ വേണം വിലയിരുത്താൻ.

disel-vechils

വായ്​പ കുറഞ്ഞു, ഇൻഷൂറൻസ്​ കൂടി

ഇതിന്​ പുറമേ ഇൻഷൂറസിലുണ്ടായ വർധനവ്​ വാഹന വിപണിയുടെ തകർച്ചക്ക്​ ആക്കം കൂട്ടി. 1000 സി.സി വരെയുള്ള കാറുകളുടെ ഇൻഷൂറൻസ്​ പ്രീമിയം 12 ശതമാനവും 1000 മുതൽ 1500 സി.സി വരെയുള്ളതി​േൻറത്​ 12.5 ശതമാനവുമാണ്​ വർധിപ്പിച്ചത്​. 75 സി.സി മുതൽ 150 സി.സി വരെയുള്ള ഇരു ചക്ര വാഹനങ്ങൾക്ക്​ 4.44 ശതമാനവും 150 സി.സി മുതൽ 350 സി.സി വരെയുള്ളതിന്​ 21.11 ശതമാനവുമാണ്​ വർധനയാണ്​ വരുത്തിയത്​. ഇൻഷൂറൻസ് പ്രീമിയത്തിലുണ്ടായ വർധനവ്​ വാഹന വിപണിയേയും സ്വാധീനിച്ചു.

ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധി വാഹന വായ്​പ വിതരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്​. ​ബാങ്കുകൾക്കൊപ്പം ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും വാഹന​ വായ്​പകൾ അനുവദിക്കുന്നതിൽ മുൻപന്തിയിലുണ്ട്​. ഇത്തരം സ്ഥാപനങ്ങളിൽ ധനപ്രതിസന്ധി രൂക്ഷമായതോടെ വാഹന വായ്​പ വളർച്ചാ നിരക്ക്​ കുറഞ്ഞു. ഇത്​ വാഹന വിൽപനയേയും ബാധിച്ചു.

auto-sector

ഭാവി ശോഭനമല്ല

ഇന്ത്യൻ വാഹന വിപണിക്ക്​ ഭാവിയിലും മറികടക്കാൻ വെല്ലുവിളികൾ ഏറെയാണ്​. 2020 ഏപ്രിൽ ഒന്നിന്​ മുമ്പായി വാഹന വിപണിയെ ബി.എസ്​ 6ലേക്ക്​ ഉയർത്താനാണ്​ കേന്ദ്രസർക്കാർ നീക്കം. ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്​. ബി.എസ്​ 6ലേക്കുള്ള ചുവടുമാറ്റം സാധ്യമാകണമെങ്കിൽ വൻ നിക്ഷേപം വാഹന നിർമാതാക്കൾ നടത്തേണ്ടി വരും. സാമ്പത്തികമായി തകർന്നിരിക്കുന്ന വാഹന നിർമാതാക്കളെ ഇത്​ കൂടുതൽ പ്രതിസന്ധിയിലാക്കും. ഇതിന്​ പുറമേ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റത്തിനും നിർമാതാക്കൾ അടിയന്തിര പ്രാധാനം നൽകേണ്ടി വരും. ഇതും വൻ പണച്ചെലവുള്ള കാര്യമാണ്​.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിൻെറ തലതിരിഞ്ഞ നയങ്ങളാണ്​ ഇന്ത്യൻ വാഹന വിപണിയെ പ്രതിസന്ധിയിലാക്കുന്നതെന്ന്​ ബജാജ്​ ഗ്രൂപ്പ്​ ഉടമ രാജീവ്​ ബജാജ്​ കുറ്റപ്പെടുത്തിയിരുന്നു. ബജാജിൻെറ ആരോപണത്തിൽ കഴമ്പുണ്ടെന്ന്​ വാഹന വിപണിയിലെ കയറ്ററിക്കങ്ങൾ നിരീക്ഷിക്കുന്നവർക്ക്​ മനസിലാവും. വാഹന വിപണി പ്രതിസന്ധിയിലേക്ക്​ നീങ്ങു​േമ്പാഴും ഇത്​ മറികടക്കാനുള്ള നീക്കങ്ങളൊന്നും കേന്ദ്രസർക്കാറിൻെറ ഭാഗത്ത്​ നിന്ന്​ ഉണ്ടാകുന്നി​ല്ലെന്നതാണ്​ യാഥാർഥ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsAutomobile industryAuto crisis
News Summary - Automobile crisis in india-Hotwheels
Next Story