Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസുരക്ഷിത യാത്രക്ക്...

സുരക്ഷിത യാത്രക്ക് എയര്‍ബാഗ്

text_fields
bookmark_border
സുരക്ഷിത യാത്രക്ക് എയര്‍ബാഗ്
cancel

നമ്മുടെ ആഹ്ളാദങ്ങള്‍ക്ക് മേല്‍ വന്ന് വീഴുന്ന ഇടിത്തീകളാണ് വാഹനാപകടങ്ങള്‍. ചിലപ്പോഴൊക്കെ മരണവും മിക്കപ്പോഴും വേദനകളുമാണ് അതിന്‍െറ അനന്തരഫലം. ദരിദ്രകോടികളുടെ നാടായ ഭാരതത്തില്‍ വാഹനമെന്നത് പോലും വന്യസ്വപ്നങ്ങളാണ് മിക്കവര്‍ക്കും. എങ്കിലും ഒരിക്കലെങ്കിലൂം അപകടത്തില്‍പെട്ടവര്‍ക്കും കാണാനിടവന്നവര്‍ക്കും വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യം പറഞ്ഞ് കൊടുക്കേണ്ടതില്ല. വികസിത രാജ്യങ്ങളില്‍ നിര്‍ബന്ധമായ പല സുരക്ഷാ സാങ്കേതികതകളും ഇല്ലാതെയാണ് നമ്മുടെ ആഡംബര വിഭാഗം വാഹനങ്ങള്‍പോലും നിരത്തിലിറങ്ങുന്നത്. വാഹനരംഗത്ത് ഇന്ന് ഏറെ ഗവേഷണങ്ങള്‍ നടക്കുന്നത് സുരക്ഷയെ സംബന്ധിച്ചാണ്.

ലോകത്തിലെ ഏറ്റവും അപകടരഹിത വാഹനങ്ങളിറക്കുന്ന വോള്‍വോ പരിക്കില്ലാത്ത യാത്രയെന്ന സ്വപ്നമാണ് പങ്കുവെക്കുന്നത്. തങ്ങളുടെ അടുത്ത തലമുറ വാഹനങ്ങള്‍ ഇടിച്ചാലും മറിഞ്ഞാലും കത്തിയാലും യാത്രക്കാര്‍ സുരക്ഷിതമായിരിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ആധുനിക വാഹനങ്ങളില്‍ കാണപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് എയര്‍ബാഗുകള്‍. 1980കളില്‍ ആശയവത്ക്കരിക്കപ്പെടുകയും 90 കളോടെ പല യൂറോപ്യന്‍ രാജ്യങ്ങളിലും നിര്‍ബന്ധമാക്കുകയും ചെയ്തിരുന്ന സംവിധാനമാണിത്. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ചേര്‍ന്ന് യാത്രക്കാരുടെ പരിക്ക് പറ്റാനുള്ള സാധ്യത 30 മുതല്‍ 40 ശതമാനം വരെ കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

എസ്.ആര്‍.എസ് എയര്‍ബാഗ് 
പ്രധാനമായും രണ്ട് എയര്‍ബാഗുകളാണ് സാധാരണ വാഹനങ്ങളില്‍ കാണുന്നത്. ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനുമാണിത്. വിലകൂടിയ വാഹനങ്ങളില്‍ വശങ്ങളിലും പിന്നിലുമൊക്കെ ഇവ കാണാം. എയര്‍ബാഗുകള്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗങ്ങളില്‍ എസ്.ആര്‍.എസ് എയര്‍ബാഗ് എന്ന് രേഖപ്പെടുത്തിയിരിക്കും. എസ്.ആര്‍.എസ് എന്നാല്‍ സപ്ളിമെന്‍റ് റീസ്ട്രെയിന്‍റ് സിസ്റ്റം (Supliment restraint System). സീറ്റ് ബെല്‍റ്റുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ പേര് വന്നത്. അപകടത്തില്‍പ്പെടുന്ന വാഹനത്തില്‍ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമാകും. 
നിര്‍മാണം 
നേര്‍ത്ത നൈലോണ്‍ കൊണ്ടാണ് എയര്‍ബാഗുകള്‍ നിര്‍മിക്കുന്നത്. സ്റ്റിയറിങ് വീലിനുള്ളിലോ ഡാഷ്ബോര്‍ഡിലോ ആണ് മുന്നിലെ എയര്‍ബാഗുകള്‍ ക്രമീകരിക്കുന്നത്. ബലൂണ്‍ പോലെ വികസിക്കാന്‍ കഴിയുന്ന ഇവ നന്നായി ഒതുക്കി സൂക്ഷിക്കുന്നു. അപകട സമയത്ത് വികസിച്ച് മുന്നിലേക്ക് വരികയും യാത്രക്കാരന്‍െറ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറക്കുകയും ചെയ്യും. മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങള്‍ ഏറെ കുറയ്ക്കാന്‍ എയര്‍ബാഗിനാകും.

 
പ്രവര്‍ത്തനം 
മൂന്ന് പ്രധാന ഭാഗങ്ങളാണ് എയര്‍ബാഗിനുള്ളത്. നൈലോണ്‍ ബാഗ്, സെന്‍സര്‍, പെരുക്കാനുള്ള സംവിധാനം എന്നിവയാണവ. എയര്‍ബാഗുകള്‍ എപ്പോഴാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനിക്കുകയാണ് സെന്‍സറുകള്‍ ചെയ്യുന്നത്. അപകട തോത് നിര്‍ണയിച്ചാണ് സെന്‍സറുകള്‍ ഇത് സാധ്യമാക്കുന്നത്. സാധാരണയായി 30 Km/h വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനം ഉണ്ടാക്കുന്ന ആഘാതങ്ങള്‍ തൊട്ട് എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമാകും. ആധുനിക വാഹനങ്ങളില്‍ യാത്രക്കാരന്‍ ഇരിപ്പുണ്ടോ എന്നതുമുതല്‍ അയാളുടെ ഭാരം, ഇടിയുടെ ആഘാതം തുടങ്ങിയവ നിര്‍ണയിച്ച് കൂടുതല്‍ കൃത്യമായി എയര്‍ബാഗ് പ്രവര്‍ത്തിപ്പിക്കാന്‍ സെന്‍സറുകള്‍ക്കാകും. യാത്രക്കാരില്ലാത്തപ്പോള്‍ ആ ഭാഗത്തെ എയര്‍ബാഗ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ഇപ്പോഴാകും. ഓര്‍ക്കുക, എയര്‍ബാഗുകള്‍ ഏറെ പണച്ചെലവുള്ള സംവിധാനമാണ്. ഒരിക്കല്‍ ഇവ പുറത്തുവന്നാല്‍ പുന$സ്ഥാപിക്കാന്‍ വാഹനത്തിന്‍െറ സ്വഭാവമനുസരിച്ച് 25,000 മുതല്‍ മുകളിലേക്ക് പണം ചെലവാക്കേണ്ടിവരും. 
പെരുക്കല്‍ 
എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതില്‍ സുപ്രധാനമാണ് ഇവയുടെ കൃത്യമായ പെരുക്കല്‍. സാധാരണമായി ഇതിനുപയോഗിക്കുന്നത് പൊട്ടാസ്യം നൈട്രേറ്റ് (kno3) സോഡിയം എസൈ് (NaN3) എന്നിവയാണ്. ഇവ ചേര്‍ന്ന് നൈട്രജന്‍ ഗാസ് ഉണ്ടാക്കുന്നു. ഈ ചൂട് വാതകം ബാഗുകളില്‍ നിറയുകയും അവ വിടരുകയും ചെയ്യും. അപകടമസയത്ത് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാംകൂടി സെക്കന്‍ിന്‍െറ ചെറിയൊരംശം മതിയാകും. ക്രാഷ് ടെസ്റ്റ് സമയത്തോ അപകടസമയത്തോ പുറത്ത് വരുന്ന എയര്‍ബാഗില്‍ വെളുത്ത പൊടി കാണാനാകും. ഇത് നൈലോണ്‍ ബാഗ് ഒട്ടിപ്പിടിക്കാതിരിക്കാന്‍ ചേര്‍ക്കുന്ന കോണ്‍സ്റ്റാര്‍ച്ചോ ടാല്‍ക്കം പൗഡറോ ആണ്.
ഷബീര്‍ പാലോട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story