Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹനങ്ങള്‍ക്ക് നല്‍കാം ...

വാഹനങ്ങള്‍ക്ക് നല്‍കാം മഴക്കാല സംരക്ഷണം

text_fields
bookmark_border
വാഹനങ്ങള്‍ക്ക് നല്‍കാം മഴക്കാല സംരക്ഷണം
cancel

മഴക്കെന്തൊരു ചേലാണെന്ന് ചിലര്‍ പറയാറുണ്ട്. കണ്ടിരിക്കാന്‍ ഏറെ രസമാണ് മഴയെ. ചെറുമഴ, ചാറ്റല്‍മഴ, പെരുമഴ ഇങ്ങനെ എത്ര തരം മഴകള്‍. കാര്യമിങ്ങനെയാണെങ്കിലും വാഹന ഉടമകളെയും ഓടിക്കുന്നവരെയും സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് മഴക്കാലം. കേരളത്തില്‍ കാലവര്‍ഷമിങ്ങത്തെി. കുണ്ടും കുഴികളും നിറഞ്ഞ വഴികളില്‍ വെള്ളക്കെട്ട് കൂടെയാകുമ്പോള്‍ യാത്രകള്‍ ദുഷ്ക്കരമാകും. വാഹനം പുതിയതാണെങ്കിലും അല്ളെങ്കിലും ചില മുന്‍കരുതലുകള്‍ മഴക്കാലത്തിന് മുമ്പ് ആവശ്യമാണ്. ആദ്യം വാഹനത്തിന്‍െറ മൊത്തമൊരു പരിശോധന ആകട്ടെ. ടയറുകളും വൈപ്പറുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ആകെയൊന്ന് ഉഴിഞ്ഞ് നോക്കണം. വൈപ്പര്‍ ബ്ളേഡുകള്‍ കട്ടിയായിട്ടുണ്ടെങ്കില്‍ മാറ്റാം. കൃത്യമായി പ്രവര്‍ത്തിക്കാത്ത വൈപ്പര്‍ യാത്ര അസാധ്യമാക്കും.  പഴകിത്തേഞ്ഞ ടയറുകള്‍ നനഞ്ഞ റോഡില്‍ ഗ്രിപ്പ് നല്‍കില്ല. കുറഞ്ഞത് 2 എം.എം. ത്രെഡ് എങ്കിലും ടയറുകള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. ഇല്ളെങ്കില്‍ സാങ്കേതികമായി അക്വാപ്ളാനിങ് എന്ന പ്രതിഭാസത്തിന് കാരണമാകും.

നനഞ്ഞ റോഡിലൂടെ പോകുമ്പോള്‍ ടയറിനും പ്രതലത്തിനും ഇടയില്‍ വെള്ളത്തിന്‍െറ നേരിയ അടരുകള്‍ രൂപപ്പെടും. ഇത് ഒരു കണ്ണാടിയിലെന്നവണ്ണം വാഹനം തെങ്ങിനീങ്ങാനിടയാക്കും. അലൈന്‍മെന്‍െറും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുന്നതും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നിലനിര്‍ത്തുന്നതും നല്ലതാണ്. പീരിയോഡിക്കല്‍ സര്‍വീസിന് കുറച്ച് സമയമേ ബാക്കിയുള്ളൂവെങ്കില്‍ ഇപ്പോഴേ ചെയ്യാം. തുരുമ്പ് തടുക്കാനുള്ള സൊല്യൂഷന്‍ അടിവശത്തും മറ്റും സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വെള്ളം വാഹനത്തിനുള്ളിലേക്ക് കയറാന്‍ സാധ്യതയുള്ള സുഷിരങ്ങളൊക്കെ അടയ്ക്കാന്‍ ആവശ്യപ്പെടണം. അടിവശത്ത് കൂടി വെള്ളം ഉള്ളിലേക്ക് കയറിയാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകും. ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലാകും. മാറ്റുകള്‍ നനഞ്ഞ് ദുര്‍ഗന്ധമുണ്ടാകും. മഴവെള്ളത്തിന് ചെറിയൊരു അമ്ളഗുണമുണ്ട് (അസിഡിക്). ദീര്‍ഘകാലത്തെ സമ്പര്‍ക്കം പെയിന്‍റിന് മങ്ങലുണ്ടാക്കും. ഇത് തടയാന്‍ മഴക്കാലത്തിന് മുമ്പ് ഒരു ബോഡി വാക്സ് പോളിഷ് നല്ലതാണ്. ഇതൊരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കും. മഴക്കാലത്ത് എയര്‍കണ്ടീഷണര്‍ എന്തിനെന്ന് ചിന്തിക്കരുത്. പെരുമഴയില്‍ ഗ്ളാസുകള്‍ ഉയര്‍ത്തിയിട്ട് ഓടിക്കുമ്പോള്‍ എയര്‍ കണ്ടീഷണര്‍ വേണം. മൊത്തത്തിലൊരു പരിശോധന ഇവയ്ക്കും ആവശ്യമാണ്. 


ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. നനഞ്ഞ റോഡ് കൂടുതല്‍ പ്രകാശം ആഗിരണം ചെയ്യും. ഇത് മഴക്കാലത്തെ രാത്രി യാത്രകളില്‍ കാഴ്ച്ച കുറക്കും. ഹെഡ്ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. ആവശ്യമെങ്കില്‍ അധിക ലൈറ്റുകള്‍ പിടിപ്പിക്കുക.
2.നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും. ചെറിയ തുരുമ്പ് വേഗത്തില്‍ വ്യാപിക്കാനും ഇടയാക്കും. ഇത്തരം അവസരങ്ങളില്‍ നല്ല വായൂ സഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനം പാര്‍ക്ക് ചെയ്യാവൂ.
3. മഴയില്‍ വാഹനം ഓടച്ചതിന് ശേഷം തിരിച്ചത്തെിയാല്‍ വെള്ളമൊഴിച്ച് കഴുകി നന്നായി ഉണക്കുന്നത് നല്ലതാണ്.
4.ബ്രേക്കുകള്‍ക്കും പരിഗണന നല്‍കുക. ബ്രേക്ക് കാലിപ്പറുകള്‍ മാറ്റണമെങ്കില്‍ മാറ്റുക. ഇവ അഴുക്ക് നീക്കി വൃത്തിയാക്കി സൂക്ഷിക്കണം. അധികം അയയാതെയും ഉറപ്പിക്കാതെയും  ബ്രേക്കുകള്‍ ക്രമീകരിക്കുക.
ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
1.പരമാവധി വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കുക. ഇനിയങ്ങനെ യാത്ര ചെയ്യേണ്ടി വന്നാല്‍ വേഗത ഒരിക്കലും കൂട്ടാന്‍ ശ്രമിക്കരുത്.
2.ടെയില്‍ ¥ൈപപ്പിലൂടെ വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക. 
3.വെളളക്കെട്ടില്‍ വാഹനം നിന്നാല്‍ ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. നിന്ന കാര്‍ തള്ളി മാറ്റുകയാണ് വേണ്ടത്. ഏതെങ്കിലും കാരണവശാല്‍ എഞ്ചിനിലേക്ക് വെള്ളം കയറിയാല്‍ ഫലം വിനാശകരമാകും. 
4.വളവുകള്‍ സൂക്ഷിച്ച് മാത്രം തിരിയുക. വെട്ടിയൊഴിയല്‍ ഒഴിവാക്കുക.
ഷബീര്‍ പാലോട്

 

Show Full Article
TAGS:
Next Story