Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസമൂഹമാധ്യമങ്ങളിൽ...

സമൂഹമാധ്യമങ്ങളിൽ വൈറലായി 'രാക്ഷസി..രാക്ഷസി..'; കൊടുക്കേണ്ടിവന്നത് വലിയ 'പിഴ'

text_fields
bookmark_border
സമൂഹമാധ്യമങ്ങളിൽ വൈറലായി രാക്ഷസി..രാക്ഷസി..; കൊടുക്കേണ്ടിവന്നത് വലിയ പിഴ
cancel
camera_alt

1.രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ചി​ത്രം 2. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പിഴ ഈടാക്കുന്നു 

കൊ​ല്ലം: െച​ത്ത് സ്​​റ്റൈ​ലി​ൽ അ​ടി​പൊ​ളി പാ​ട്ടിെൻറ അ​ക​മ്പ​ടി​യോ​ടെ ബൈ​ക്കി​ലൊ​ന്ന്​ ക​റ​ങ്ങി​യ​തേ​യു​ള്ളൂ; ഏ​മാ​ന്മാ​ർ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.

എ​ല്ലാം ശ​രി​യാ​ണെ​ന്ന്​ അ​റി​ഞ്ഞ​പ്പോ​ൾ പോ​കാ​ൻ​നേ​രം പി​ഴ അ​ട​യ്​​ക്കാ​നു​ള്ള ര​സീ​തും ന​ൽ​കി... ബൈ​ക്കോ​ടി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​പ്പോ​ൾ ഇ​ത്ര വ​ലി​യ പൊ​ല്ലാ​പ്പാ​കു​മെ​ന്ന് മ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി അ​റി​ഞ്ഞി​ല്ല.

'എ​ൻ ക​ര​ളി​ൽ താ​മ​സി​ച്ചാ​ൽ.. രാ​ക്ഷ​സി...' പാ​ട്ടിെൻറ അ​ക​മ്പ​ടി​യോ​ടെ മ​ഞ്ഞ​നി​റ​മു​ള്ള ബൈ​ക്കി​ൽ അ​തേ​നി​റ​മു​ള്ള വേ​ഷ​മ​ണി​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി വി​ഡി​യോ​യി​ലെ​ത്തി​യ​ത്.

കൊ​ല്ലം ഫാ​ത്തി​മ കോ​ള​ജി​ന്​ മു​ന്നി​ലെ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ അ​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ പ​രാ​തി​യെ​ത്തി. 18 വ​യ​സ്സ്​ തി​ക​യാ​ത്ത പെ​ൺ​കു​ട്ടി രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്നെ​ന്നാ​യി​രു​ന്നു പ​രാ​തി.

ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ട്ടി​ല്ല, ബൈ​ക്കി​ന്​ സൈ​ഡ് മി​റ​ർ ഇ​ല്ല എ​ന്ന​തു​ൾ​െ​പ്പ​ടെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ വ​ന്ന​തോ​ടെ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ കൊ​ല്ലം എ​ൻ​ഫോ​ഴ്​​സ്മെൻറ് ആ​ർ.​ടി.​ഒ ഡി. ​മ​ഹേ​ഷ് എം.​വി.​ഐ സു​മോ​ദ് സ​ഹ​ദേ​വ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രി​ലൂ​ടെ ബൈ​ക്കിെൻറ ഉ​ട​മ കൊ​ല്ലം പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വിെൻറ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ബൈ​ക്കോ​ടി​ച്ച പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി.

ലൈ​സ​ൻ​സു​ണ്ടോ എ​ന്നാ​യി​രു​ന്നു ആ​ദ്യ പ​രി​ശോ​ധ​ന. ഗി​യ​റി​ല്ലാ​ത്ത സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ‌​സു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​തു​പ​യോ​ഗി​ച്ച്​ ഗി​യ​റു​ള്ള ബൈ​ക്ക് ഓ​ടി​ച്ച​തി​ന്​ 10000, ബൈ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് 10000, ഹെ​ൽ​മ​റ്റി​ല്ലാ​തെ ബൈ​ക്കോ​ടി​ച്ച​തി​ന്​ 500 രൂ​പ​യും ചേ​ർ​ത്ത് 20,500 രൂ​പ പി​ഴ അ​ട​യ്ക്കാ​ൻ ചെ​ക്ക് റി​പ്പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മാ​റി.

ബൈ​ക്കിെൻറ ആ​ർ.​സി ബു​ക്കും ലൈ​സ​ൻ​സും പി​ടി​ച്ചെ​ടു​ത്തു. 15 ദി​വ​സ​ത്തി​ന​കം കൊ​ല്ലം ആ​ർ.​ടി.​ഒ​ക്ക്​ മു​ന്നി​ൽ ഹി​യ​റി​ങ്ങി​ന്​ ഹാ​ജ​രാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story