വെഹിക്കിൾ ഫിറ്റ്നസ് പരിശോധനാ ഫീസ് 10 ഇരട്ടി ആയി വർധിപ്പിച്ചു; പുതുക്കിയ ഫീസ് വിവരങ്ങൾ അറിയാം
text_fieldsന്യൂഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസിൽ വ്യാപക മാറ്റങ്ങളുമായി റോഡ് ട്രാൻസ്പോർട്ട് ആന്‍റ് ഹൈവേ മന്ത്രാലയം. 15 വർഷത്തിൽ കൂടുതൽ ഉള്ള വാഹനങ്ങളിൽ നിന്ന് നേരത്തേ അതോറിറ്റി ഉയർന്ന ഫീസ് ഈടാക്കിയിരുന്നു. ഇത് 10 വർഷമായി കുറച്ചു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ അഞ്ചാം ഭേദഗതി പ്രകാരം എത്രയും വേഗം പുതുക്കിയ നിരക്ക് നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
മൂന്ന് പുതിയ കാലാവധികളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളെ വേർതിരിച്ചിരിക്കുന്നത്: 10-15 വർഷം, 15-20 വർഷം, 20 വർഷത്തിനു മുകളിലുള്ളവ
പുതിയ നിരക്കുകൾ ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഹെവി മോട്ടോഴ്സ് വാഹനങ്ങൾ എന്നിവക്ക് ബാധകമായിരിക്കും.
പുതുക്കിയ നിരക്കുകൾ പരിശോധിക്കാം
മോട്ടോർ സൈക്കിൾ: 400 രൂപ
ലൈറ്റ് മോട്ടോർ വെഹിക്കിൾ: 600 രൂപ
മീഡിയം, ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾ: 1000 രൂപ
വാഹനങ്ങൾക്ക് 10 വർഷംമാകുമ്പോൾ ഈ നിരക്കുകൾ ബാധകമാകും.
20 വർഷത്തിനു മുകളിലുള്ള വാഹനങ്ങൾക്ക് ഉയർന്ന ബാധ്യത
ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾ: 25,000 രൂപ( നേരത്തെ 2,500 ആയിരുന്നു)
മീഡിയം കൊമേഴ്സ്യൽ വാഹനങ്ങൾ: 20,000 രൂപ(നേരത്തെ 1800 ആയിരുന്നു)
ത്രീ വീലേഴ്സ്: 7,000 രൂപ
ഇരുചക്ര വാഹനങ്ങൾ: 2000( നേരത്തെ 600 ആയിരുന്നു)
മുമ്പ് 15 വർഷം കഴിഞ്ഞ എല്ലാ വാഹനങ്ങൾക്കും ഏകീകൃത ഫീസായിരുന്നു. പുതിയ തീരുമാനമനുസരിച്ച് കാലപ്പഴക്കത്തിന്‍റെ അടിസ്ഥാനത്തിൽ ഓരോന്നും വേർതിരിച്ചിട്ടുണ്ട്. സുരക്ഷയും പരിസ്ഥിതിയും കണക്കിലെടുത്താണ് മന്ത്രാലയത്തിന്‍റെ നിരക്ക് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

