Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപതിവ് തെറ്റിക്കാതെ...

പതിവ് തെറ്റിക്കാതെ ടി.വി.എസ്; പുതിയ വാഹനങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്ക സമർപ്പിച്ചു

text_fields
bookmark_border
New vehicles presented at Guruvayur temple
cancel
camera_alt

പുതിയ വാഹനങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്ക സമർപ്പിക്കുന്നു

പുതുതായി നിരത്തിലിറക്കിയ മൂന്ന് വാഹനങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച് ടി.വി.എസ് ഇന്ത്യ. ഇലക്ട്രിക് വിഭാഗത്തിലെ ത്രീ വീലർ സെഗ്‌മെന്റിൽ കിങ് കാർഗോ ഇവി, ഇരുചക്രവാഹനമായ ഓര്ബിറ്ററും പെട്രോൾ ഇന്ധന വകഭേദത്തിൽ ഏറ്റവും പുതിയ എൻടോർക് 150 എന്നീ വാഹനങ്ങളാണ് ക്ഷേത്രത്തിലേക്ക് കാണിക്കയായി സമർപ്പിച്ചത്.

ടി.വി.എസ് കിങ് കാർഗോ

സി.എൻ.ജി, എൽ.പി.ജി, ഇലക്ട്രിക് തുടങ്ങിയ ഒന്നിൽ കൂടുതൽ ഇന്ധന വകഭേദത്തിൽ നിരത്തുകളിൽ എത്തുന്ന ത്രീ-വീലർ വാഹനമാണ് ടി.വി.എസ് കിങ് കാർഗോ. വാഹനത്തിന്റെ ഇലക്ട്രിക് വകഭേദമാണ് ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചത്. 8.9 kWh ലൈ-അയോൺ എൽ.എഫ്.പി ബാറ്ററിയാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റചാർജിൽ 156 കിലോമീറ്റർ സഞ്ചരിക്കുമെന്ന് ടി.വി.എസ് അവകാശപ്പെടുന്നുണ്ട്. 11.2 kW മാക്സിമം പവറും 40 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് കിങ് കാർഗോയിൽ നൽകിയിട്ടുള്ളത്. 541 കിലോഗ്രാം ഭാരമുള്ള വാഹനത്തിൽ ഡ്രൈവറുടെയും ഇന്ധനത്തിന്റെയും വാഹനത്തിൽ കയറ്റിയ ചരക്കിന്റെ ഭാരമടക്കം 998 കിലോഗ്രാം ഭാരം വഹിക്കാൻ സാധിക്കും.


ടി.വി.എസ് ഓർബിറ്റർ

2025 ആഗസ്റ്റ് അവസാനത്തിൽ വിപണിയിൽ എത്തിയ എൻട്രി ലെവൽ ഇലക്ട്രിക് സ്കൂട്ടറാണ് ടി.വി.എസ് ഓർബിറ്റർ. ടി.വി.എസ് ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ ഐക്യുബിന്റെ തൊട്ടുതാഴെയാണ് ഓർബിറ്ററിന്റെ സ്ഥാനം. 3.1 kWh ലിഥിയം-അയോൺ ബാറ്ററിയാണ് ഓർബിറ്ററിന് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ (ഐ.ഡി.സി) പ്രകാരം ഒറ്റചാർജിൽ 158 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.


2.5 kW ബി.എൽ.ഡി.സി (ബ്രഷ്‌ലെസ്സ് ഡി.സി) ഹബ് മോട്ടോറിൽ 68 km/h ഉയർന്നവേഗത കൈവരിക്കാൻ ഓർബിറ്ററിനാകും. 0 മുതൽ 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 6.8 സെക്കൻഡ്‌സ് മാത്രമാണ് ഈ സ്കൂട്ടർ എടുക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെ 5.5-ഇഞ്ച് കളർ എൽ.സി.ഡി കൺസോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കാൾ/എസ്.എം.എസ് അലർട്ട്, 34 ലിറ്റർ സ്റ്റോറേജ്, യു.എസ്.ബി ചാർജിങ് പോർട്ട്, ക്രൂയിസ് കണ്ട്രോൾ, റിവേഴ്‌സ് മോഡ്, ഹിൽ-ഹോൾഡ് അസിസ്റ്റ്, 14 ഇഞ്ച് ഫ്രണ്ട് ടയർ, 12 ഇഞ്ച് റിയർ ടയർ, എൽ.ഇ.ഡി ഹെഡ്‍ലൈറ്റ്സ് തുടങ്ങിയ ഫീച്ചറുകൾ ടി.വി.എസ് ഓർബിറ്ററിനുണ്ട്. സബ്‌സിഡിയോടെ 99,900 രൂപയാണ് സ്കൂട്ടറിന്റെ എക്സ് ഷോറൂം വില. സബ്സിഡി ഇല്ലാതെ 1,04,990 ലക്ഷം രൂപയും.

ടി.വി.എസ് എൻടോർക് 150

2025 സെപ്റ്റംബർ വിപണിയിൽ അവതരിപ്പിച്ച സ്‌പോർട്ടി സ്കൂട്ടറാണ് ടി.വി.എസ് എൻടോർക് 150. നേരത്തെ ടി.വി.എസ് നിരത്തുകളിൽ എത്തിച്ച എൻടോർക് 125 മോഡലിനേക്കാൾ കരുത്താനാണ് എൻടോർക് 150. 149.7 സി.സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ, 3 വാൽവ് എൻജിനാണ് ടി.വി.എസ് എൻടോർക് 150 മോഡലിന്റെ കരുത്ത്. ഇത് പരമാവധി 13.2 പി.എസ് പവറും 14.2 എൻ.എം പീക്ക് ടോർക്കും ഉത്പാതിപ്പിക്കും. 0 മുതൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 6.3 സെക്കൻഡ്‌സ് മാത്രം എടുക്കുന്ന എൻടോർക് 150 മോഡലിന്റെ ഉയർന്ന വേഗത പരിധി 104 km/h. സ്ട്രീറ്റ്, റേസ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകൾ കമ്പനി സ്കൂട്ടറിന് നൽകിയിട്ടുണ്ട്.


സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറായ സിംഗിൾ-ചാനൽ എ.ബി.എസും ട്രാക്ഷൻ കണ്ട്രോളും സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ടി.വി.എസ് സ്മാർട്ട് എക്സോണക്ട് 5-ഇഞ്ച് ഫുൾ കളർ ടി.എഫ്.ടി ഡിസ്പ്ലേ, ലൈവ് വെഹിക്കിൾ ട്രാക്കിങ്, അലക്സ് ഇന്റഗ്രേഷൻ, സ്മാർഫോൺ ആൻഡ് സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, എൽ.ഇ.ഡി പ്രൊജക്ടഡ് ലാമ്പ് തുടങ്ങിയ ആധുനിക ഫീച്ചറുകൾ ടി.വി.എസ് എൻടോർകിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TVSguruvayur templeTVS NTorqnew vehiclesTVS Orbiter
News Summary - TVS, following its tradition, presented its new vehicles at the Guruvayur temple
Next Story