സുസുക്കിയും ടൊയൊട്ടയും തമ്മിലുള്ള സഹകരണം ആരംഭിച്ചത് കുറച്ചുനാളുകൾക്ക് മുമ്പാണ്. ഒരേ വാഹനങ്ങളെ പേരുമാറ്റി അവതരിപ്പിക്കുന്ന ക്രോസ് ബാഡ്ജിങ്ങാണ് ഇൗ ജാപ്പനീസ് വമ്പന്മാർ പയറ്റുന്നത്.
സുസുക്കി ബലേനൊയെ ടൊയോട്ട ഗ്ലാൻസെയന്ന് പേരുമാറ്റി ഇറക്കുകയായിരുന്നു ആദ്യം. അടുത്ത ഉൗഴം ബ്രെസ്സയുടേതാണ്. ടൊയോട്ട അർബൻ ക്രൂയ്സർ എന്ന പേരിലാണ് ബ്രസ്സ വിപണിയിലെത്തുക. ഒാേട്ടാകാർ ഇന്ത്യ അർബൻ ക്രൂയ്സറിെൻറ ആദ്യ ചിത്രങ്ങളിലൊന്ന് പുറത്തുവിട്ടു.
ബലേനയും ഗ്ലാൻസയും തമ്മിൽ രൂപത്തിൽ കാര്യമായ വ്യത്യാസമൊന്നും ഇല്ലായിരുന്നെങ്കിൽ ഇവിടെ അതല്ല സ്ഥിതി. ബ്രെസ്സയിൽ നിന്ന് മാറി കുറച്ചൊക്ക സ്വന്തം വ്യക്തിത്വം അർബൻ ക്രൂയ്സറിന് നൽകാൻ ഇത്തവണ ടൊയോട്ട ശ്രദ്ധിച്ചിട്ടുണ്ട്. ഫോർച്യൂണറിനോട് സാമ്യമുള്ള ഗ്രില്ലുകളും റീ ഡിസൈൻ ചെയ്ത ബമ്പറുകളുമാണ് മുന്നിൽ.
ഒറ്റ എഞ്ചിൻ ഒാപ്ഷനിൽ രണ്ടുതരം ഗിയർബോക്സുകളുമായിട്ടായിരിക്കും വാഹനം വരികയെന്നാണ് സൂചന. ഒാഗസ്റ്റ് 22ന് ബുക്കിങ്ങ് ആരംഭിക്കും.