Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമാണം അവസാനിപ്പിക്കാനിരിക്കെ സൈബർ ട്രക്ക് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ഇലോൺ മസ്ക്

text_fields
bookmark_border
സൈബർ ട്രക്ക് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ഇലോൺ മസ്ക്
cancel
camera_alt


ഇലോൺ മസ്ക്


ന്യൂയോർക്ക്: ടെസ്‌ലയുടെ പ്രീമിയം ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ഉത്പാദനം നിർത്തിവെക്കാൻ ഒരുങ്ങുന്നതോടെ ബുക്ക് ചെയ്ത തുക നിരവധി ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്ന് കമ്പനി മേധാവി ഇലോൺ മസ്ക്. നിർമാണം അവസാനിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ നിലവിലുള്ള എല്ലാ ബുക്കിങ്ങുകൾക്കും മതിയായ വാഹനം നൽകാൻ കഴിയാത്തതിനാലാണ് പുതിയ നീക്കം.

2027 പകുതിയോടെ സൈബർട്രക്കിന്റെ നിർമാണം അവസാനിപ്പിക്കാനാണ് ടെസ്‌ലയുടെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്ക് നടത്തിയത്. തിങ്കളാഴ്ച സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ബുക്കിങ് ചെയ്ത എല്ലാവർക്കും വാഹനം ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

സൈബർട്രക്കിനുള്ള ഓർഡറുകളുടെ എണ്ണം നിലവിലെ ഉൽപാദനശേഷിയേക്കാൾ കൂടുതലാണെന്നും മസ്ക് പറഞ്ഞു. അടുത്ത എട്ടുമാസത്തിനുള്ളിൽ പരമാവധി വാഹനങ്ങൾ നിർമിച്ച് വിതരണം ചെയ്യാനാണ് ശ്രമം. എത്രപേർക്ക് വാഹനം ലഭിക്കില്ലെന്നോ എത്ര ഓർഡറുകൾ ശേഷിക്കുന്നുണ്ടെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

നിലവിലുള്ള ഓർഡറുകൾ പരമാവധി പൂർത്തിയാക്കുന്നതിനായി ടെക്സസിലെ നിർമാണശാലയിൽ ഒരു അധിക ഷിഫ്റ്റ് കൂടി ഏർപ്പെടുത്താനും ടെസ്‌ല തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ഉൽപാദനം അവസാനിപ്പിക്കുന്നതിന് മുമ്പ് എല്ലാ ഉപഭോക്താക്കൾക്കും വാഹനം നൽകാൻ കഴിയുമെന്ന ഉറപ്പ് കമ്പനി നൽകുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elon Musk Refunds Cybertruck Bookings
Next Story