Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതാരമായി ടിയാഗോ: ടിയാഗോ...

താരമായി ടിയാഗോ: ടിയാഗോ ഇ.വി, സി.എൻ.ജി വിഭാഗങ്ങൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

text_fields
bookmark_border
താരമായി ടിയാഗോ: ടിയാഗോ ഇ.വി, സി.എൻ.ജി വിഭാഗങ്ങൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്
cancel

ടിയാഗോ ആണ് ഇപ്പോ ഇന്ത്യൻ വിപണിയിലെ താരം. വൈദ്യുത വാഹന രംഗത്ത് ഈ വാഹനം തരംഗമായി മാറിയിട്ടുണ്ട്. ടിയാഗോ ഇ.വി, സി.എൻ.ജി വിഭാഗങ്ങളിലാണ് പുതിയ മോഡലുകൾ ടാറ്റ മോട്ടോഴ്സ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയത്. 4.69 ലക്ഷം മുതലാണ് എക്‌സ്-ഷോറൂം വില. നിലവിൽ മാർക്കറ്റിലുള്ള മോഡലിനേക്കാൾ നിരവധി മാറ്റങ്ങളുമായാണ് ടിയാഗോ വിപണിയിൽ എത്തുന്നത്.

വ്യത്യസ്തമായ എക്സ്റ്റീരിയർ ഡിസൈൻ, മാറ്റം വരുത്തിയ കാബിൻ, മികച്ച ഫീച്ചറുകൾ എന്നിവയോടെയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. കാറിന്റെ മുൻ ഭാഗം ആകർഷകമാണ്. ഡി.ആർ.എൽ‌ ‍ കളോ‍ സംയോജിപ്പിച്ച സ്ലീക്ക് എൽ.ഇ.ഡി ഹെഡ് ലാമ്പുകളും പുനർ രൂപകൽപ്പന ചെയ്ത ബമ്പറുമാണ് പ്രധാന ആകർഷണം. 15 ഇഞ്ച് അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്.

എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ വാഹനത്തിന്റെ പിൻഭാഗത്തിന് കൂടുതൽ ഭംഗി നൽകുന്നു. നിറങ്ങളുടെ കാര്യത്തിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. പാംഗോങ് പൾസ്, വാരണാസി വൈബ്രൻസ്, സോബോ സർജ് എന്നീ നിറങ്ങളിലും വാഹനം ലഭ്യമാണ്. കാബിൻ മാറ്റങ്ങളോടെയാണ് വന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് ഇതിൽ ആകർഷണമായിട്ടുള്ളത്.


വയർലെസ് ചാർജിങ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഫോൾഡിങ് ഒ.ആർ.വി.എം, രണ്ട് നിരകളിലും യു.എസ്.ബി ടൈപ്പ്-സി പോർട്ടുകൾ എന്നീ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് എയർബാഗുകളാണ് സുരക്ഷക്കായി കാറിലുള്ളത്. ഇതിനൊപ്പം ബ്ലൈൻഡ് വ്യൂ മോണിറ്റർ, ക്രൂയിസ് കൺട്രോൾ, ഇ.എസ്.പി, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ടിയാഗോ ഇ.വിയും ടിയാഗോ സി.എൻ.ജിയും അവതരിപ്പിച്ചിട്ടുണ്ട്. ടിയാഗോ ഇ.വിക്ക് 4.69 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ടിയാഗോയുടെ സി.എൻ.ജി പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 5.79 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata MotorsTata Tiagovehicle newsTiago EV
News Summary - Tiago as a star: Tata Motors launches Tiago EV and CNG variants
Next Story