Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: 25 മുതൽ അപേക്ഷിക്കാം

text_fields
bookmark_border
ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: 25 മുതൽ അപേക്ഷിക്കാം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഇ-​മൊ​ബി​ലി​റ്റി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് പാ​സ​ഞ്ച​ർ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ന​ൽ​കു​ന്ന 30,000 രൂ​പ സ​ബ്സി​ഡി​ക്കാ​യി 25 മു​ത​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​ർ​ഹ​രാ​യ ആ​ദ്യ​ത്തെ 1000 പേ​ർ​ക്ക് സ​ബ്സി​ഡി ല​ഭി​ക്കും. 100 എ​ണ്ണം വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. വ​നി​ത അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റും. 2019 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തും ഇ​തു​വ​രെ സ​ബ്സി​ഡി ല​ഭി​ക്കാ​ത്ത​തു​മാ​യ ഉ​ട​മ​ക​ൾ​ക്കും മു​മ്പ്​ അ​പേ​ക്ഷി​ച്ച് ല​ഭി​ക്കാ​ത്ത​വ​ർ​ക്കും വീ​ണ്ടും അ​പേ​ക്ഷി​ക്കാം.

ഒ​രാ​ളു​ടെ പേ​രി​ലു​ള്ള ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്ര​മേ സ​ബ്സി​ഡി അ​നു​വ​ദി​ക്കൂ. https://transportservices.nic.in/KeralaEV/#/dashboard/service-info ലി​ങ്കി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: mvd.kerala.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Subsidy for e-autorickshaws
Next Story