ടൂവീലറിലെ മൂന്നുപേർ യാത്ര; മാതാപിതാക്കൾക്ക് പണിയാകും -എംവിഡി
text_fieldsപ്രതീകാത്മക ചിത്രം
കാക്കനാട്: ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് പതിവായതോടെ നിയമലംഘകർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. നഗരത്തിലും പരിസരങ്ങളിലുമായി വകുപ്പ് നടത്തിയ പരിശോധനകളിൽ 25ലധികം കേസുകൾ ഇത്തരത്തിൽ കണ്ടെത്തി.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരിൽ നല്ലൊരു ശതമാനവും 18നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ്. പിടിയിലാകുന്നവർ ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച് അധികൃതർ നടത്തുന്ന ബോധവത്കരണ ക്ലാസുകളിൽ പങ്കെടുക്കണമെന്ന നിയമം കർക്കശമാക്കിയിട്ടും നിയമലംഘനങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കുറ്റക്കാരുടെ മാതാപിതാക്കളും മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് നിർദേശമുണ്ട്.
ഹെൽമറ്റ് ധരിക്കാതെയും ഡ്രൈവിങ് ലൈസൻസ്, വാഹന ഇൻഷുറൻസ് എന്നിവ ഇല്ലാതെയും മദ്യപിച്ചും നിരോധിത പുകയില ഉല്പന്നങ്ങളും മറ്റും ഉപയോഗിച്ചും നിരത്തുകളിലൂടെ തലങ്ങും വിലങ്ങും പായുന്നവരാണ് നിയമപരമായ പിഴക്കുപുറമേ ബോധവത്കരണ ക്ലാസുകളിൽ മാതാപിതാക്കളെയും ഒപ്പംകൂട്ടി എത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

