Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർപ്രേമികൾക്ക് കിടിലൻ വിരുന്ന്; ഷാർജയിൽ ‘ദ മോട്ടോർ ഷോ’യുടെ ആദ്യ പതിപ്പ് ശനിയാഴ്ച

text_fields
bookmark_border
  • യു.എ.ഇ കാർസ് ക്ലബ്ബുമായി സഹകരിച്ചാണ് മോട്ടോർ ഷോ
  • നൂറിലേറെ വാഹനങ്ങൾ അണിനിരക്കും, പ്രവേശനം സൗജന്യം
കാർപ്രേമികൾക്ക് കിടിലൻ വിരുന്ന്; ഷാർജയിൽ ‘ദ മോട്ടോർ ഷോ’യുടെ ആദ്യ പതിപ്പ് ശനിയാഴ്ച
cancel

ഷാർജ: നൂറിലേറെ വാഹനങ്ങൾ അണിനിരക്കുന്ന വാഹന പ്രദർശന പരമ്പരക്ക് ഷാർജയിൽ ഒക്ടോബർ മൂന്നിന് തുടക്കമാകും. ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (ഷുറൂഖ്), യു.എ.ഇ കാർസ് ക്ലബുമായി സഹകരിച്ചാണ് നാല് വേദികളിലായി ‘മോട്ടോർ ഷോ-ഷാർജ’ സംഘടിപ്പിക്കുന്നത്. പരമ്പരയിലെ ആദ്യപ്രദർശനം ഒക്ടോബർ മൂന്നിന് ശനിയാഴ്ച അൽ ഖസ്ബയിൽ നടക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ജി.സി.സി. രാജ്യങ്ങളിൽനിന്നുള്ളവ ഉൾപ്പെടെ നൂറിലേറെ വാഹനങ്ങളാണ് അൽ ഖസ്ബയിൽ അണിനിരക്കുക.

പെർഫോമൻസ് കാറുകൾ, മോഡിഫൈഡ്-ട്യൂൺഡ് കാറുകൾ, മസിൽ കാറുകൾ, ജാപ്പനീസ് സ്പോർട്സ്-ട്യൂണർ കാറുകൾ, ക്ലാസിക് കാറുകൾ, ഫോർ വീൽ ഡ്രൈവ്-ഓഫ് റോഡ് വാഹനങ്ങൾ തുടങ്ങി വിവിധതരം വാഹനങ്ങൾ പ്രദർശനത്തിന്‍റെ ഭാഗമാകും. ലോകത്തെ പ്രമുഖ വാഹന ബ്രാൻഡുകളുടെ വിവിധ മോഡലുകളും മേളയിൽ കാണാം. വാഹനപ്രദർശനത്തിനൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. തത്സമയ സംഗീതം, മാസ്കോട്ടുകൾ, കുട്ടികൾക്കുള്ള വിനോദപരിപാടികൾ എന്നിവക്കൊപ്പം ഭക്ഷണ-പാനീയ സൗകര്യങ്ങളും വേദിയിലുണ്ടാകും.

ഷാർജയിലെ നാല് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലായാണ് ഈ വർഷത്തെ മോട്ടോർ ഷോ പരമ്പര നടക്കുന്നത്. ഒക്ടോബർ മൂന്നിലെ ആദ്യ പ്രദർശനത്തിന് ശേഷം നവംബർ 14ന് അൽ ഹീറ ബീച്ച്, ഡിസംബർ 12ന് അൽ മജാസ് വാട്ടർഫ്രണ്ട്, 2027 ജനുവരി 16ന് ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിലാണ് തുടർപ്രദർശനങ്ങൾ. എല്ലാ വേദികളിലും വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയാണ് പരിപാടി. പ്രവേശനം സൗജന്യമായിരിക്കും.

യു.എ.ഇയിലെ മോഡിഫൈഡ് കാർ കൂട്ടായ്മകളെയും മറ്റ് വാഹനപ്രേമികളെയും പൊതുജനങ്ങളെയും ഒരേ വേദിയിലെത്തിക്കുന്നതിനൊപ്പം, കാറുകളും സംസ്കാരവും സാമൂഹിക കൂട്ടായ്മയും കേന്ദ്രീകരിച്ചുള്ള വാർഷിക പരിപാടിയായി ‘ദ മോട്ടോർ ഷോ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exciting Car Exhibition in Sharjah
Next Story