Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യ ഉടമയെത്തേടി യെസ്​ഡി എത്തി; ഡെലിവറി നടന്നത്​ കൊച്ചിയിൽ

text_fields
bookmark_border
സുദര്‍ശനം ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഉടമയായ വിനോദ്.എം യെസ്​ഡി സ്വന്തമാക്കി
Yesdi reached out to the first owner in kerala
cancel

കേരളത്തില്‍ ആദ്യമായി യെസ്ഡി സ്‌ക്രാംബ്ലര്‍ സ്വന്തമാക്കി സുദര്‍ശനം ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഉടമയായ വിനോദ്.എം. കൊച്ചിയിലെ യെസ്ഡി ജാവ ഡീലര്‍ഷിപ്പായ ക്ലാസിക് മോട്ടോഴ്‌സാണ് ആദ്യ സ്‌ക്രാംബ്ലറിന്റെ ഡെലിവറി നടത്തിയത്. ക്ലാസിക് മോട്ടോഴ്‌സിന്റെ മാനേജിങ്​ ഡയറക്ടറായ സൗമി നിവാസ്​ താക്കോല്‍ കൈമാറി. മോട്ടോര്‍സൈക്കിള്‍ താരമാവാനൊരുങ്ങിയാണ് യെസ്ഡി ബൈക്കുകള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. റോഡ്‌സറ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വഞ്ചര്‍ എന്നീ മൂന്ന് മോഡലുകളുമായാണ് യെസ്​ഡി മടങ്ങിയെത്തിയത്​.

കരുത്തിലും ടോര്‍ക്കിലും വ്യത്യസ്തതയുള്ള യെസ്ഡിയുടെ മൂന്ന് മോഡലുകളിലും ജാവ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന 334 സിസി എഞ്ചിനാണ് നല്‍കുന്നത്. റോഡ്‌സറ്ററിലെ എഞ്ചിന് 29.70 പിഎസ് കരുത്തും 29 എന്‍.എം ടോര്‍ക്കുമുണ്ട്. സ്‌ക്രാംബ്ലറിന് 29.10 പിഎസ് കരുത്തും 29.90 എന്‍.എം ടോര്‍ക്കുമുള്ളപ്പോള്‍ അഡ്വഞ്ചറിന് 30.20 പിഎസ് കരുത്തും 29.90 എന്‍.എം ടോര്‍ക്കുമുണ്ട്.

ഫയര്‍ ഓറഞ്ച്, യെല്ലിങ്​ യെല്ലോ, ഒലിവ്, റിബല്‍ റെഡ് തുടങ്ങി ആറ് നിറങ്ങളിലാണ് സ്‌ക്രാംബ്ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഫ് റോഡിംഗിന് അനുയോജ്യമായ നിയോ- റെട്രോ ഡിസൈന്‍ ആണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yesdi reached out to the first owner in kerala
Next Story