Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇന്ധനവിലയിൽ...

ഇന്ധനവിലയിൽ പൊറുതിമുട്ടിയോ? കൂടുതൽ മൈലേജിന്​​ ഹൈബ്രിഡ്​ ഫാസിനോ പരീക്ഷിച്ച്​ നോക്കൂ

text_fields
bookmark_border
Yamaha Fascino 125 Hybrid launched at Rs
cancel

ഇന്ധനക്ഷമതക്ക്​ മുൻതൂക്കം നൽകി 125 സി.സി ഹൈബ്രിഡ്​ ഫാസിനോയെ പുറത്തിറക്കി യമഹ. ഒരുമാസം മുമ്പ്​ വിർച്വൽ ലോഞ്ചിലൂടെ അവതരിപ്പിച്ച വാഹനമാണ്​ ഇപ്പോൾ നിരത്തിലെത്തിയിരിക്കുന്നത്​. നിലവിലുള്ള ഫാസിനോക്ക്​ പകരമാണ്​ പുതിയ ഹൈബ്രിഡ്​ വാഹനം എത്തുന്നത്​. രണ്ട് വകഭേദങ്ങളിൽ ഫാസിനോ ലഭ്യമാണ്. ഡ്രം ബ്രേക്ക് മോഡലിന് 70,000 രൂപയും (എക്സ്ഷോറൂം) ഡിസ്​ക്​ ബ്രേക്ക് മോഡലിന് 76,530 രൂപ (എക്സ്ഷോറൂം) എന്നിങ്ങനെയാണ് യമഹ വില പ്രഖ്യാപിച്ചിരിക്കുന്നത്​. ജൂലൈ അവസാനത്തോടെ വാഹനം ഉപ​ഭോക്​താക്കളിലെത്തും. ഫാസിനോയിലെ 125 സിസി എഞ്ചിൻ 8.2 എച്ച്പിയും 10.3 എൻഎം ടോർകും സൃഷ്​ടിക്കും. വാഹനത്തിൽ ഹൈബ്രിഡ്​ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്​. ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്റർ ആണ്​ മറ്റൊരു പ്രത്യേകത.

എന്താണീ ഹൈബ്രിഡ് സാങ്കേതികവിദ്യ?

സ്​മാർട്ട് മോട്ടോർ ജനറേറ്റർ (എസ്.എം.ജി) എന്നറിയപ്പെടുന്ന സംവിധാനമാണ്​ ഫാസിനോയിൽ ഹൈബ്രിഡ്​ സാ​േങ്കതികവിദ്യയായി പ്രവർത്തിക്കുന്നത്​. ഇത്​ അടിസ്​ഥാനപരമായി ഒരു ഇലക്ട്രിക് മോട്ടോറാണ്​. സ്​കൂട്ടർ ഒാടിക്കു​േമ്പാൾ പല സമയത്തും ഇൗ സാ​േങ്കതികവിദ്യ നമ്മെ പിന്തുണക്കാനെത്തും. വാഹനം സ്​റ്റാർട്ട്​ ചെയ്യു​േമ്പാഴും കയറ്റം കയറു​േമ്പാഴും ട്രാഫിക്​ സിഗ്​നലിൽ നിർത്തു​േമ്പാഴുമെല്ലാം ഹൈബ്രിഡ്​ സംവിധാനം പ്രവർത്തനക്ഷമമാകും.


പവർ അസിസ്​റ്റ്​ ഫംഗ്ഷൻ പ്രവർത്തിക്കുമ്പോൾ ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്ററിൽ റൈഡറിന് അറിയിപ്പ് ലഭിക്കും. മുൻകൂട്ടി നിശ്ചയിച്ച ആർ‌പി‌എം കടന്നതിനുശേഷം സിസ്​റ്റം പവർ അസിസ്റ്റ് ഓഫ് ചെയ്യും. ഹൈബ്രിഡ് സ്​കൂട്ടർ എന്ന് ഫാസിനോയെ വിളിക്കാമെങ്കിലും ആധുനിക ഹൈബ്രിഡ് കാറുകളിൽ കാണുന്നതിൽനിന്ന്​ ഭിന്നമാണിത്​. ഹൈബ്രിഡ്​ സംവിധാനം വന്നതോടെ ഫാസിനോക്ക്​ ഉണ്ടായ മാറ്റം മൈലേജിലാണ്​. യഥാർഥ ലോകത്തെ പരീക്ഷണത്തിൽ ഹൈവേയിൽ 64.2 കിലോമീറ്റർ ആണ്​ സ്​കൂട്ടറി​െൻറ ഇന്ധനക്ഷമത.

എഞ്ചിൻ

125 സിസി, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​. 6,500 ആർപിഎമ്മിൽ 8.2 എച്ച്പിയും 5,500 ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും എഞ്ചിൻ പുറത്തെടുക്കും. സൈലൻറ്​ സ്​റ്റാർട്ട് സിസ്റ്റം, ഓട്ടോ സ്റ്റോപ്പ് സ്റ്റാർട്ട് എന്നിവ ഉൾപ്പെടെ സംവിധാനങ്ങളും സ്​കൂട്ടറിൽ ലഭിക്കും. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഇന്ധനക്ഷമതകൂട്ടാർ സഹായിക്കും. ഡിസ്​ക്​ ബ്രേക്ക്, എൽഇഡി ഹെഡ്​ലൈറ്റ്,​ എൽഇഡി ഡിആർഎൽ, വി ആകൃതിയിലുള്ള ടെയിൽ‌ ലൈറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.


ബ്ലൂടൂത്ത് ഉള്ള ഡിജിറ്റൽ ഡാഷും പ്രത്യേകതയാണ്​. യമഹ കണക്റ്റ് എക്​സ്​ ആപ്പ് ഉപയോഗിച്ച്, ഫോൺ കോളുകൾക്ക് മറുപടി നൽകാനും സ്‌കൂട്ടർ കണ്ടെത്താനും റൈഡിങും പാർക്കിങ്​ ഹിസ്​റ്ററിയും റെക്കോർഡ്​ ചെയ്യാനും കഴിയും. എന്നിരുന്നാലും ടിവിഎസ് എൻ‌ടോർക്ക് 125, സുസുക്കി ആക്സസ് 125 എന്നിവയിൽ ലഭിക്കുന്ന നാവിഗേഷൻ സംവിധാനം ഫാസിനോക്ക്​ ലഭിക്കില്ല. ഷാസിയിലും ബോഡി വർക്കിലും മാറ്റങ്ങളില്ല. പുതുതായി സ്റ്റിക്കറുകൾ ചേർക്കുകയും പുതിയ നിറങ്ങൾ അവതരിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. ഡിസ്​ക്​ ബ്രേക്ക് വേരിയൻറിന് പുതിയ വിവിഡ് റെഡ്, മാറ്റ് ബ്ലാക്ക് തുടങ്ങി കൂൾ ബ്ലൂ മെറ്റാലിക് നിറങ്ങളും ലഭിക്കും. ഡ്രം വേരിയൻറിന് മുകളിൽ പറഞ്ഞവയ്‌ക്ക് പുറമേ എ​ല്ലോ കോക്​ടെയിൽ നിറവും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchedHybridYamahaFascino
Next Story