Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightറേഞ്ചിലെ മറിമായം;...

റേഞ്ചിലെ മറിമായം; ഹൈവേകളേക്കാൾ നഗരത്തിൽ ഇ.വികൾക്ക്​ മൈലേജ്​ ലഭിക്കുന്നതെന്താണ്​?

text_fields
bookmark_border
Why EVs have a higher range in the city and
cancel

വൈദ്യുത വാഹനങ്ങളുടെ വരവോടെ പരമ്പരാഗതമായ പല സങ്കൽപ്പങ്ങളും തിരുത്തിയെഴുതേണ്ട അവസ്​ഥയിലാണ്​ നാം. പ്രകൃതിദത്ത ഇന്ധനവും അതുപയോഗിച്ചുള്ള വാഹനങ്ങളുമാണ്​ നൂറ്റാണ്ടിലേറെയായി മനുഷ്യൻ ഉപയോഗിച്ചിരുന്നത്​. അതിൽനിന്ന്​ ലഭിച്ച അറിവുകളാണ്​ പാരമ്പര്യമായി നാം കൈമാറി വന്നതും. ഇ.വികളുടെ വരവോടെ അതിൽ പലതും മാറിമറിയുന്ന അവസ്​ഥയാണ്​. അതിൽ പ്രധാനമാണ്​ ഹൈവേകളിൽ കൂടുതൽ ഇന്ധനക്ഷമത എന്നത്​.


നഗരത്തിരക്കിൽ പൊതുവേ ​ഇന്ധനക്ഷമത കുറവായിരിക്കുമെന്നും ഹൈവേകളിൽ കൂടുതലായിരിക്കും എന്നുമാണ്​ നാം ഇതുവരെ മനസിലാക്കിയിരുന്നത്​. ഇ.വികളിൽ ഇത്​ നേരേ തിരിച്ചാണ്​. ഹൈവേയിൽ ഇ.വികളുടെ റേഞ്ച്​ കുറവായിരിക്കും. നഗരനിരത്തുകളിലെത്തിയാൽ റേഞ്ച്​ വർധിക്കുകയും ചെയ്യും.

ഇന്ത്യയിൽ വൈദ്യുത വാഹന രംഗത്ത്​ പ്രാമാണികമായ മാനദണ്ഡം സൃഷ്​ടിച്ചത്​ മൂന്ന്​ വാഹനങ്ങളാണ്​. ടാറ്റ നെക്​സോൺ, എം.ജി ഇസഡ്​.എസ്​ ഇ.വി, ഹ്യുണ്ടായ്​ കോന എന്നിവയാണവ. 16 മുതൽ 24 ലക്ഷത്തിന്​ ഇടയിലാണ്​ ഈ വാഹനങ്ങളുടെ വില. നെക്​സോൺ ഇ.വി(312km), എം.ജി ഇസഡ്​.എസ്​ ഇ.വി (340km), ഹ്യുണ്ടായ്​ കോന(452km) എന്നിങ്ങനെയാണ്​ ഈ വാഹനങ്ങളുടെ എ.ആർ.ആർ.ഐ സർട്ടിഫൈഡ്​ റേഞ്ച്​.


അടുത്ത കാലത്ത്​ നടത്തിയ പരീക്ഷണ ഓട്ടങ്ങളിൽ ഈ വാഹനങ്ങളുടെ യഥാർഥ ലോകത്തെ റേഞ്ച്​ ലഭിച്ചിരുന്നു. നെക്​സോൺ ഇ.വിക്ക്​ ഹൈവേകളിൽ ലഭിച്ച റേഞ്ച്​ വെറും 201 കിലോമീറ്റർ മാത്രമാണ്​. നഗരത്തിൽ എത്തിയപ്പോൾ അത്​ 216 ആയി വർധിച്ചു. 208 കിലോമീറ്റർ എന്ന ശരാശരിയാണ് ചുരുക്കത്തിൽ നെക്​സോണിലുള്ളത്​. 312 എന്ന സർട്ടിഫൈഡ്​ റേഞ്ച്​ ഉള്ള വാഹനത്തിനാണ്​ ഈ അവസ്​ഥയെന്നോർക്കുക. ​എം.ജി ഇസഡ്​.എസ്​ ഇ.വിയിലേക്കുവന്നാൽ ഹൈവേകളിൽ 301 കിലോമീറ്റർ റേഞ്ച്​ ലഭിച്ചു. സിറ്റിയിൽ ഇത്​ 353 ആണ്​. കോന ഇലക്​ട്രിക്കിന്​ ഹൈവേകളിൽ 236 കിലോമീറ്ററും നഗരത്തിൽ 282ഉം കിലോമീറ്റർ റേഞ്ച്​ ലഭിച്ചു. നഗരത്തിലാണ്​ ഹൈവേകളേക്കാൾ കൂടുതൽ ​റേഞ്ച്​ ലഭിച്ചത്​ എന്ന്​ സാമാന്യമായി പറയാം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?

ജഡത്വവും ഇന്ധനക്ഷമതയും

ഒരു പ്രത്യേക ആർ‌.പി.‌എം ബാൻ‌ഡിലും, കുറഞ്ഞ ഭാരംവഹിക്കുന്ന അവസ്ഥയിലും മാത്രമാണ്​ പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിന്​‌ അതിന്‍റെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമത കൈവരിക്കാനാവുക. ഹൈവേയിൽ വാഹനം നിശ്​ചിത വേഗതയിൽ തുടർച്ചയായി സഞ്ചരിക്കുന്നതുകാരണം കുറച്ച് ഇന്ധനം മാത്രമാണ്​ ഉപയോഗിക്കുക. നഗര ട്രാഫിക്കിൽ വേഗത കൂടിയും കുറഞ്ഞും വരുന്നതിനാൽ ഇന്ധനം കത്തുന്നതിന്‍റെ തോത്​ കൂടും. വാഹനം നിർത്തിയിട്ട്​ എടുക്കു​േമ്പാൾ ഏറെ ഇന്ധനം വേണ്ടിവരികയും ചെയ്യും.


ഊർജപുനരുത്​പാദനം

വൈദ്യുത വാഹനങ്ങളുടെ പ്രത്യേകത അതി​ലെ ഇലക്​ട്രിക്​ മോ​ട്ടോറിന്​ ഊർജം പുനരുത്​പാദിപ്പിക്കാൻ കഴിയും എന്നതാണ്​. ജനറേറ്ററായി പ്രവർത്തിക്കാൻ ഒരു ഇലക്ട്രിക് മോട്ടോറിനാകും. വേഗത കുറയു​േമ്പാഴോ ബ്രേക്കിങ്​ സമയത്തോ മോട്ടോർ, ജനറേറ്റർ ആയി മാറുകയും ബാറ്ററി റീചാർജ്​ ചെയ്യുകയും ചെയ്യും. അതുകൊണ്ടാണ് ഇ.വികൾ നഗരത്തിൽ ഉയർന്ന റേഞ്ച്​ നൽകുന്നത്. നിരന്തരമായ ത്രോട്ടിൽ ഇൻപുട്ട് ഉള്ള ഹൈവേയിൽ നിന്ന് വ്യത്യസ്തമായി നഗരത്തിലെ സ്റ്റാർട്ട്-സ്റ്റോപ്പ് പാറ്റേൺ ഊർജ്ജത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന്​ സാരം. പുനരുജ്ജീവനത്തിന്‍റെ തോത് വാഹന നിർമ്മാതാവിന് തീരുമാനിക്കാനും കഴിയും. എന്നാൽ വാഹനം അനന്തമായി സഞ്ചരിക്കുന്ന രീതിയിൽ ഊർജ്ജ പുനരുത്​പാദനം നടക്കുമോ എന്ന്​ ചോദിച്ചാൽ ഇല്ല എന്നാണ്​ ഉത്തരം.

ഗിയർ

റേഞ്ച്​ വർധിപ്പിക്കുന്ന മറ്റൊരു ഘടകം ഗിയർബോക്സാണ്. ഒരു ഇലക്ട്രിക് മോട്ടോർ അതിന്‍റെ പരമാവധി ടോർക്ക് പുറത്തെടുക്കുന്നത്​ അതിന്‍റെ നിശ്​ചലാവസ്​ഥയിലാണ്​. ഈ ടോർക്ക്​ എഞ്ചിന്‍റെ കറക്കത്തിലുടനീളം തുടരുകയും ചെയ്യും. അതിനാൽ ഒരു ഗിയർറേഷ്യോ മാത്രമേ വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്നുള്ളൂ. നഗരവും ഹൈവേ ഡ്രൈവിങും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഇവിടെ കാണാവുന്നത്​. വാഹനത്തിന്​ അധിക ഗിയർ‌ ശ്രേണി ഉൾപ്പെടുത്തിയാൽ ഇന്ധനക്ഷമത മെച്ചപ്പെടും. പക്ഷേ അധിക വിലയും ഭാരവും ഒഴിവാക്കു​ന്നതിന്​ ഒറ്റ റേഷ്യോ ഗിയർബോക്​സുകളാണ്​ വൈദ്യുത വാഹനങ്ങൾക്കും നിർമാതാക്കളും പഥ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileElectronic Vehiclesev range
Next Story