Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഹാർലിയുടെ വിൽപ്പന...

ഹാർലിയുടെ വിൽപ്പന ഹീറൊ ഏറ്റെടുക്കുമോ? ഇറക്കുമതി ചെയ്​ത്​ ബൈക്കുകൾ വിൽക്കാനും നീക്കം

text_fields
bookmark_border
ഹാർലിയുടെ വിൽപ്പന ഹീറൊ ഏറ്റെടുക്കുമോ? ഇറക്കുമതി ചെയ്​ത്​ ബൈക്കുകൾ വിൽക്കാനും നീക്കം
cancel

2009 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്​സൺ ആഴ്​ചകൾക്ക്​ മുമ്പാണ്​ രാജ്യം വിടുമെന്ന്​ പ്രഖ്യാപിച്ചത്​. വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ്​ തീരുമാനത്തിന്​ പിന്നിൽ. 2010 ജൂലൈയിലാണ്​ ആദ്യ ഹാർലി ഡീലർഷിപ്പ് ഇന്ത്യയിൽ സ്​ഥാപിക്കുന്നത്​. അന്നുമുതൽ രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത്​ കമ്പനിയാണ്​.

ലോകത്തിലെ വാഹനപ്രേമികളുടെ സ്വപ്​ന വാഹനമായ ഹാർലിയുടെ മടക്കം വലിയ നിരാശയാണ്​ വിപണിയിൽ ഉണ്ടാക്കിയത്​. ഇൗ സാഹചര്യത്തിലാണ്​ പുതിയ ചില നീക്കങ്ങളെപറ്റിയുള്ള പ്രതീക്ഷാനിഭരമായ വാർത്തകൾ പുറത്തുവരുന്നത്​. ഇന്ത്യയി​ലെ ഏറ്റവുംവലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറൊ മോ​േട്ടാർസുമായി ഹാർലി അധികൃതർ ചർച്ച നടത്തുന്നതായാണ്​ വിവരം. ഹീറൊ ഷോറുമുകൾവഴി ഹാർലികൾ വിറ്റഴിക്കാനാവുമോ എന്നാണ്​ ചർച്ച നടക്കുന്നത്​. പൂർണ്ണമായും ഇറക്കുമതി ചെയ്​താകും ബൈക്കുകൾ വിൽക്കുക. ഹാർലി-ഡേവിഡ്‌സണും ഹീറോ മോട്ടോകോർപ്പും വാർത്ത സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ വാഹന വിതരണത്തിന്​ ഈ ആഴ്ച തന്നെ ക്രമീകരണം പ്രഖ്യാപിക്കുമെന്ന് ഹാർലി വൃത്തങ്ങൾ പറയുന്നു.


ഹാർലി പോലൊരു വമ്പ​െൻറ മടക്കത്തിന്​ പിന്നിൽ നിരവധി കാരണങ്ങളാണ്​ വിലയിരുത്തപ്പെടുന്നത്​. മെയ്​ക്​ ഇൻ ഇന്ത്യ സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണിപിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ്​​ ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500 ൽ താഴെ യൂനിറ്റുകൾ മാത്രമാണ്​ വിറ്റത്​. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ,100 ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്​. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.

'ദി റിവയർ'

ആഗോളതലത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്ന പദ്ധതിയെ ഹാർലി വിളിക്കുന്നത്​ 'ദി റിവയർ' എന്നാണ്​. ഹാർലി-ഡേവിഡ്​സൺ പ്രസിഡൻറും ചെയർമാനും സിഇഒയുമായ ജോഷെൻ സീറ്റ്സ് രൂപപ്പെടുത്തിയ പദ്ധതിയിൽ വിവിധതരം പ്രവർത്തനങ്ങളാണുള്ളത്​. ആഗോള ഡീലർഷിപ്പ്​ ശൃംഖല പുനഃസംഘടിപ്പിക്കുക, ചില അന്താരാഷ്ട്ര വിപണികളിൽ നിന്ന് പുറത്തുകടക്കുക, ഇന്ത്യയിലെ വിൽപ്പന, ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്തലാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുനസംഘടന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ തുടങ്ങി 12 മാസംകൊണ്ട്​ പൂർത്തിയാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. ഇതി​െൻറ ഭാഗമായി ഇന്ത്യയിൽ ഹാർലി തങ്ങളുടെ ജീവനക്കാരുടെ എണ്ണം 70 ആയി കുറയ്ക്കും. 'ദി റിവയർ'പദ്ധതിയുടെ ഭാഗമായുള്ള കരാറുകൾ റദ്ദാക്കുക, ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക്​ 169 മില്യൺ ഡോളറാണ്​ ചിലവ്​ കണക്കാക്കുന്നത്​.

Show Full Article
TAGS:Harley-Davidson hero Hero MotoCorp Harley 
Next Story