Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightപാറ്റൻ ടാങ്കിനെ...

പാറ്റൻ ടാങ്കിനെ വെല്ലും, ധോണിയുടെ നിസാൻ ജോങ്ക വൺ ടൺ; വീഡിയോ വീണ്ടും വൈറലാകുന്നു

text_fields
bookmark_border
Watch MS Dhoni take a spin in his resto-modded Nissan
cancel

ക്യാപ്റ്റൻ കൂൾ എം.എസ്​. ധോണിയുടെ വാഹനകമ്പം പ്രസിദ്ധമാണ്​. ആധുനിക വാഹനങ്ങൾക്കൊപ്പം വി​േൻറജ്​ മോഡലുകളും ധോണിയുടെ ഗാരേജിൽ ഇടംപിടിച്ചിട്ടുണ്ട്​. കാറുകൾക്കൊപ്പം മോട്ടോർസൈക്കിളുകളുടെയും ശേഖരം അദ്ദേഹത്തിനുണ്ട്​. ഹെൽക്യാറ്റ്​ പോലെ അപൂർവ്വമായ ബൈക്കുകൾ ധോണിക്ക്​ സ്വന്തമാണ്​. ധോണിക്കായി മാറ്റംവരുത്തിയ നിസാൻ ജോങ്കവൺ ടൺ പിക്​ അപ്പ് ട്രക്ക് നേരത്തേ തന്നെ സൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മെറ്റാലിക്​ ഗ്രീൻ നിറത്തിൽ തിളങ്ങുന്ന വാഹനം ധോണി സ്വയം ഡ്രൈവ്​ ചെയ്യുന്ന വീഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. 2019ലാണ്​ വീഡിയോ അപ്​ലോഡ്​ ചെയ്​തതെങ്കിലും ഇപ്പോഴാണ്​ ശ്രദ്ധപിടിച്ചുപറ്റിയത്​.

വീഡിയോയിൽ, വാഹനം ഒാടിക്കുന്ന ധോണിയെ കാണാനാകും. മറ്റ്​ വാഹനങ്ങളെയെല്ലാം അപ്രസക്​തമാക്കുന്ന റോഡ്​​ പ്രസൻസാണ്​ ജോങ്കയുടെ പ്രത്യേകത. പഞ്ചാബിലെ നകോദർ ആസ്ഥാനമായുള്ള എസ്​.ഡി കാർ ആണ്​ ധോണിക്കായി വാഹനം പുതുക്കി നിർമിച്ചത്​. ജോങ്ക ട്രക്കുകൾ പുനർനിർമിക്കുന്നതിൽ വിദഗ്ദ്ധരാണ് എസ്​.ഡി കാർ.


17 ഇഞ്ച്​ ഒാഫ്​ റോഡ്​ ടയറുകളാണ്​ വാഹനത്തിന്​ ഉപയോഗിച്ചിരിക്കുന്നത്​. എൽഇഡി പ്രൊജക്​ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്​, ഇൻഡിപെൻഡൻറ്​ സസ്‌പെൻഷൻ, ഇലക്ട്രോണിക് വിഞ്ച് തുടങ്ങിയവ എസ്‌യുവിക്ക് ലഭിക്കുന്നു. ഒറിജിനൽ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിനുള്ളത്​. പുറത്തുനിന്ന് നോക്കിയാൽ, എസ്‌യുവി അല്ലെങ്കിൽ പിക്കപ്പ് ട്രക്കിന് റെട്രോ ലുക്ക് ഉണ്ട്, പക്ഷേ, അകത്ത് കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്.ഇൻറീരിയറുകൾ പൂർണമായും പുനർ നിർമിച്ചിട്ടുണ്ട്​.


ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, എസി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ്​ സ്ക്രീൻ, പവർ വിൻഡോകൾ, പവർ സ്റ്റിയറിംഗ് എന്നിവയും വാഹനത്തിലുണ്ട്​. ഹമ്മർ എച്ച് 2, ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക്, പോണ്ടിയാക് ഫയർബേർഡ് ട്രാൻസ്ആം, 1969 ഫോർഡ് മസ്റ്റാങ്, റോൾ റോയ്സ് സിൽവർ റെയ്ത്ത് II, ഹെൽകാറ്റ് എക്സ് 132, യമഹ ആർഡി 350, ബിഎസ്എ ഗോൾഡ്സ്റ്റാർ, കവാസാക്കി നിൻജ എച്ച് 2 തുടങ്ങിയവ അദ്ദേഹത്തി​െൻറ ഗാരേജിലെ ചില വാഹനങ്ങളാണ്​.


ഇന്ത്യൻ സൈന്യത്തിനായി നിർമിച്ച ജോംഗ ട്രക്കുകൾ നിസാ​െൻറ പട്രോൾ 60 മോഡലിനെ അടിസ്​ഥാനമാക്കിയുള്ളതാണ്​. ആദ്യം ജാപ്പനീസ്​ സൈന്യമാണ്​ ഇവ ഉപയോഗിച്ചിരുന്നത്​. 1951 ആയപ്പോഴേക്കും നിസ്സാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പട്രോൾ കയറ്റുമതി ചെയ്യാൻ തുടങ്ങി.1960 കളോടെ ഇന്ത്യൻ കരസേന സൈനിക ആവശ്യങ്ങൾക്കായി വാഹനം മാറ്റിപ്പണിയാൻ തീരുമാനിച്ചു.

നിസ്സാന്റെ 1 ടൺ കാരിയർ (ധോണി വാങ്ങിയത്), 3 ടൺ ശക്തിമാൻ ട്രക്ക് എന്നിവയ്‌ക്കൊപ്പം ജോംഗയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതവുമായി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്​. നിർമാണ പ്ലാൻറായ ജബൽപൂർ ഓർഡനൻസ് എഎൻഡി ഗൺകാരേജ് അസംബ്ലിയിൽ നിന്നാണ് ജോംഗ എന്ന പേര് വാഹനത്തിന്​ ലഭിച്ചത്. സൈനിക സേവനത്തിന്​ ശേഷം ലേലംചെയ്​ത്​ വിറ്റ വാഹനമാണ്​ ധോണിക്ക്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniNissanpick up truckNissan jonga one ton
Next Story