Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightനീല ഇന്ധനം അഥവാ ബ്ലൂ...

നീല ഇന്ധനം അഥവാ ബ്ലൂ പെട്രോൾ തയ്യാർ; അത്​​ഭുത ഗുണങ്ങളെന്ന്​ ഗവേഷകർ

text_fields
bookmark_border
VW, Bosch, Shell develop renewable petrol with
cancel

കൂടുതൽ മെച്ചപ്പെട്ട ഇന്ധനം തേടിയുള്ള ഗവേഷണങ്ങളിൽ വീണ്ടും വിജയം. ബ്ലൂ പെട്രോൾ എന്ന പേരിലാണ്​ ഇന്ധനം അവതരിപ്പിച്ചിരിക്കുന്നത്​. വാഹന നിർമാതാക്കളായ ഫോക്​സ്​വാഗൻ, ഇലക്​ട്രിക്​ ആൻഡ്​ ഇലക്​ട്രോണിക്​ ഭീമനായ ബോഷ്​, പെട്രോളിയം കമ്പനിയായ ഷെൽ എന്നിവർ സഹകരിച്ചാണ്​ പുതിയ പെട്രോൾ നിർമിച്ചത്​. നേരത്തേ ആർ 33 ബ്ലൂ ഡീസൽ പോലുള്ള കാർബൺ എമിഷൻ കുറഞ്ഞ ഇന്ധനങ്ങൾ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറങ്ങിയിരുന്നു. ഇതി​െൻറ ചുവടുപിടിച്ചാണ്​ ബ്ലൂ ഗ്യാസോലിൻ അഥവാ നീല പെട്രോൾ തയ്യാറാക്കിയത്​.


പുതിയ ഇന്ധനത്തിൽ 33 ശതമാനം വരെ പുനരുപയോഗിക്കാവുന്ന ഉൗർജ്ജം അടങ്ങിയിരിക്കുന്നതായി ഗവേഷകർ പറയുന്നു. സാധാരണ പെട്രോളിനെ അപേക്ഷിച്ച്​ കാർബൺ പുറംതള്ളൽ കിലോമീറ്ററിന് 20 ശതമാനമെങ്കിലും കുറയ്ക്കുന്നതാണ്​ ബ്ലൂ പെട്രോൾ. ഈ മാസം ആദ്യം ജർമനിയിലാവും ഇവ പുറത്തിറക്കുക. സാധാരണ ഇന്ധന സ്റ്റേഷനുകളിൽ പെട്രോൾ ലഭ്യമാക്കും. 95 ഒക്ടേൻ ഇന്ധനമാണിത്​. 10 ശതമാനം എഥനോൾ മിശ്രിതവും ഉപയോഗിച്ചിട്ടുണ്ട്​.


ഉന്നത ഗുണനിലവാരം ഉയർന്ന മാനദണ്ഡങ്ങൾ

ഇ.എൻ 228/ഇ10 സ്റ്റാൻ‌ഡേർഡിന് അനുസൃതമായാണ് ബ്ലൂ പെട്രോൾ​ പ്രവർത്തിക്കുന്നത്​. സംഭരണ സ്ഥിരത, തിളപ്പിക്കുന്ന സ്വഭാവം എന്നിവ പോലുള്ള പ്രധാന പാരാമീറ്ററുകളിലും ഇന്ധനം മികച്ച പ്രകടനമാണ്​ നടത്തിയത്​. ഉയർന്ന നിലവാരമുള്ള പദാർഥങ്ങൾ ചേർത്തിട്ടുള്ളതിനാൽ എഞ്ചിൻ വൃത്തിയായി സൂക്ഷിക്കും. നിലവിലെ ഏതൊരു ഫില്ലിങ്​ സ്റ്റേഷൻ ശൃംഖല വഴിയും ഇന്ധനം വിതരണം ചെയ്യാനും കഴിയും. സൂപ്പർ 95 ഇ 10 ഗ്യാസോലിൻ അംഗീകരിച്ച പുതിയതും നിലവിലുള്ളതുമായ എല്ലാ വാഹനങ്ങളിലും ബ്ലൂ പെട്രോൾ ഉപയോഗിക്കാം.

നാഫ്​ത അല്ലെങ്കിൽ ഇൻറർനാഷണൽ സസ്റ്റൈനബിലിറ്റി ആൻഡ് കാർബൺ സർട്ടിഫിക്കേഷൻ (ഐ‌എസ്‌സിസി) സിസ്റ്റം സാക്ഷ്യപ്പെടുത്തിയ എത്തനോൾ ഉപയോഗിച്ചാണ് ഇന്ധം മെച്ചപ്പെടുത്തിയിരിക്കുന്നത്​. 2021 മെയിൽ തന്നെ ബോഷ് തങ്ങളുടെ ഫില്ലിങ്​ സ്റ്റേഷനുകളിൽ ബ്ലൂ ഗ്യാസോലിൻ അവതരിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShellCarbon emissionblue petrolBlue Gasoline
Next Story