Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightബെക്ക്​ യാത്രികരുടെ...

ബെക്ക്​ യാത്രികരുടെ അടുത്തേക്ക്​ കുതിച്ച്​ കരടികൾ; നീലഗിരിയിൽ നിന്ന്​ പേടിപ്പെടുത്തുന്ന വീഡിയോ

text_fields
bookmark_border
video of bear charging at bikers in Nilgiris, his cheeky suggestion
cancel

നീലഗിരിയുടെ മനോഹരമായ വഴികളിലൂടെ സഞ്ചരിച്ചുവരുന്ന ബൈക്ക്​. ഒന്നുരണ്ട്​ വളവുകൾ പിന്നിട്ടപ്പോൾ ദൂരെയായി കരടികൾ. ആദ്യം രണ്ടും പിന്നീടിത്​ മൂന്നുമായി മാറി. ദൂരെ നിന്നുതന്നെ കരടികൾ ബൈക്ക്​ യാത്രികരെ കണ്ടു. കരടികളെ കണ്ട കൗതുകത്തിൽ യാത്രകരും കാമറ അവരിലേക്ക്​ ഫോക്കസ്​ ചെയ്​തു. പെ​െട്ടന്നാണ്​ കരികളിലൊരാൾ ബൈക്ക്​ യാത്രികരിലേക്ക്​ കുതിച്ചുപാഞ്ഞത്​. പിന്നീടെന്ത്​ സംഭവി​െച്ചന്ന്​ വീഡിയോയിൽ വ്യക്​തമല്ല. ഇൗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി​. മഹീന്ദ്ര ചെയർമാൻ ആനന്ദ്​ മഹീന്ദ്ര ഉൾപ്പടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു.

'നീലഗിരിയിലെവിടെയോ... നിങ്ങൾക്ക് അഡ്രിനാലിൻ റഷ്​ അനുഭവപ്പെടണമെങ്കിൽ ക്ലിപ്പി​െൻറ അവസാനം വരെ കാത്തിരിക്കുക. ടീം മോ​േട്ടാർ സൈക്കിളിലെ ഞങ്ങളുടെ ബൈക്കർമാരോട്​ ഒരു കരടി ആക്രമണത്തെപറ്റി മുന്നറിയിപ്പ്​ നൽകേണ്ട സമയമായി'-ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ വീഡിയോ പങ്കുവച്ചുകൊണ്ട്​ കുറിച്ചു.

ആയിരക്കണക്കിനുപേരാണ്​ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ കണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bearVideo ViralNilgirisbikers
Next Story