Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഎക്സ്പ്രസ്...

എക്സ്പ്രസ് ഹൈവേയിൽവച്ച് ബ്രേക്ക് പോയി; 12 കാറുകളെ ഇടിച്ചുതകർത്ത് ട്രക്ക്-വിഡിയോ

text_fields
bookmark_border
എക്സ്പ്രസ് ഹൈവേയിൽവച്ച് ബ്രേക്ക് പോയി; 12 കാറുകളെ ഇടിച്ചുതകർത്ത് ട്രക്ക്-വിഡിയോ
cancel

എക്സ്പ്രസ് ഹൈവേയിൽവച്ച് ബ്രേക്ക് പോയ ട്രക്ക് 12 കാറുകൾ ഇടിച്ചുതകർത്തു. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിലാണ് സംഭവം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എക്‌സ്പ്രസ്‌വേയിലെ ഖോപോളി എക്‌സിറ്റിന് സമീപമാണ് സംഭവം.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.55 ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായ ട്രക്ക് ആദ്യം തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു കാറില്‍ ഇടിച്ചശേഷം ഒന്നിനുപിറകേ ഒന്നായി റോഡിലുള്ള വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ വിഡിയോ ഇന്റർനെറ്റിൽ വൈറലായി. ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.


Show Full Article
TAGS:expresswayaccident
News Summary - Video: A Truck's Brakes Failed On Mumbai-Pune Expressway. It Hit 12 Cars
Next Story