Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightമോദി കാലത്ത്​...

മോദി കാലത്ത്​ നാടുവിടുന്ന വാഹന കമ്പനികൾ അഥവാ ആത്മനിർഭരതയുടെ ശവ​െപ്പട്ടിയിലെ ആണികൾ

text_fields
bookmark_border
vehicle companies leaving India or retaining limited presence
cancel

അഞ്ച്​ വർഷത്തിനിടെ ഇന്ത്യ വിട്ടത്​​ ആറ്​ വാഹന നിർമാതാക്കൾ, കുറഞ്ഞകാലംകൊണ്ട്​ ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ നിന്ന്​ ഇല്ലാതായത്​ ലോകത്തിലെ ഏറ്റവും ശക്​തരായ ചില കോർപ്പറേറ്റുകളാണ്​. അവസാനമായി ഇന്ത്യവിട്ട ഫോർഡ്​ രാജ്യത്ത്​ വ്യവസായം ആരംഭിച്ച ആദ്യ വിദേശ വാഹനകമ്പനികളിൽ ഒന്നായിരുന്നു​. അതിനുമുമ്പ്​ രാജ്യം വിട്ട ജനറൽ മോ​േട്ടാഴ്​സാക​െട്ട ലോകത്ത്​ ഏറ്റവുംകൂടുതൽ വാഹനങ്ങൾ നിർമിക്കുന്ന ഭീമനും. ഇവരെക്കൂടാതെ ഇറ്റാലിയൻ വാഹനബിംബമായ ഫിയറ്റും ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ഹാർലിയും നാടുവിട്ടുപോയി. എ.ടി.വികൾ നിർമിക്കുന്ന ​െഎഷർ പൊളാരിസും ക്രൂസ്​ ബൈക്കുകളിലൂടെ പ്രശസ്​തരായ യു.എം മോ​േട്ടാൾസൈക്കിൾസുമായിരുന്നു അടുത്ത ഇരകൾ. ഇവരെയൊക്കെ കൂടാതെ ഹോണ്ടയും ടൊയോട്ടയുംവരെ രാജ്യത്ത്​ നിന്നുപിഴക്കാൻ പാടുപെടുന്നതായാണ്​ റിപ്പോർട്ടുകൾ​. എന്താണ്​ കുറഞ്ഞകാലത്തിനിടക്ക്​ ഇത്രയധികം വാഹന നിർമാതാക്കൾ രാജ്യം വിടാൻ കാരണം?

ഫോർഡി​െൻറ മടക്കം

കഴിഞ്ഞ ദിവസമാണ്​ ഫോർഡ്,​ ഇന്ത്യയിലെ ഉത്​പ്പാദനം നിർത്തുകയാണെന്ന്​ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്​​. തങ്ങളുടെ രണ്ട്​ ​നിർമാണ സംവിധാനങ്ങളും അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചു​. 1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്. 27 വർഷമായി ഇൗ അമേരിക്കൻ കാർ നിർമാതാവ് ഇന്ത്യയിൽ അതി​െൻറ പ്രവർത്തനം തുടരുന്നു. കുറേക്കാലമായി, ഇവിട​െത്ത വാഹന നിർമാണവും വിൽപ്പനയും ഒട്ടും ലാഭകരമല്ല എന്നാണ്​ ഫോർഡ്​ വിലയിരുത്തുന്നത്​. അതിനാലാണ്​ ഉത്പാദനം നിർത്തുന്നതെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ഇറക്കുമതിചെയ്​ത സി.ബി.യു മോഡലുകൾ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയിൽ വിൽക്കുക. സാനന്ദ്, മറൈമല നഗർ പ്ലാൻറുകൾ അടച്ചുപൂട്ടുകയാണ്​ ആദ്യം ചെയ്യുന്നത്​. കയറ്റുമതി പ്രവർത്തനങ്ങളും അവസാനിപ്പിക്കും.

എന്തുകൊണ്ടാണ് ഫോർഡ് ഉത്പാദനം നിർത്തുന്നത്?

സാനന്ദ്, മറൈമലൈ നഗർ പ്ലാൻറുകളിൽ നിർമാണം അവസാനിപ്പിക്കുന്നതിന്​ രണ്ട്​ കാരണങ്ങളാണ്​ ഫോർഡ് ഇന്ത്യ പറയുന്നത്​. പ്ലാൻറ്​ ശേഷിയുടെ പൂർണമായ വിനിയോഗം നിലവിൽ കുറവാണ് എന്നതാണ് ഒന്നാമത്തെ പ്രശ്​നം. ഈ രണ്ട് ഫാക്​ടറികളുംചേർന്ന് പ്രതിവർഷം 4,00,000 യൂനിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ നിലവിൽ ഫോർഡിന്​ ആവശ്യം വർഷം 80,000 കാറുകൾ മാത്രമാണ്​. ശേഷിയുടെ 20 ശതമാനം മാത്രമാണിത്​. ഇതിൽതന്നെ പകുതിയും കയറ്റുമതി ചെയ്യാനുള്ളതാണ്​. ഫോർഡി​െൻറ വിൽപ്പന വളരെ കുറവാണെന്ന്​​ ചുരുക്കി പറയാം.


ജി.എമ്മി​െൻറ മടക്കം

2017 ഡിസംബറിലാണ്​ അമേരിക്കൻ വാഹന ഭീമനായ ജെനറൽ മോ​േട്ടാഴ്​സ്​ ഇന്ത്യയിൽ നിന്ന്​ സ്​ഥലംവിട്ടത്​. 1996 ൽ ഒപെൽ ബ്രാൻഡുമായി ഇന്ത്യയിൽ പ്രവേശിച്ച കമ്പനിയാണ്​ ജി.എം. ഷെവ്രോലെ ബീറ്റ്, ടവേര, ക്രൂസ്, ട്രെയിൽബ്ലേസർ, സെയിൽ ഹാച്ച്ബാക്ക്, സെയിൽ സെഡാൻ തുടങ്ങി നിരവധി മോഡലുകൾ ഇവർ ഇന്ത്യയിൽ വിറ്റു. 2003ൽ അവതരിപ്പിച്ച ഷെവ്രോലെ ബ്രാൻഡാണ്​ ജി.എമ്മി​െൻറ ഏറ്റവും വിജയിച്ച ഇന്ത്യൻ ഉത്​പ്പന്നം. വിൽപ്പനക്കുറവ്​ എന്ന ഒറ്റക്കാരണത്തിൽ ഒതുക്കാവുന്നതല്ല ജി.എമ്മി​െൻറ നാടുവിടൽ തീരുമാനം.

പോളിസികളിലെ അനിശ്​ചിതത്വവും നികുതി കൊള്ളയും

ഇന്ത്യയിൽനിന്ന്​ വാഹന കമ്പനികൾ തിരിച്ചുപോകാനുള്ള കാരണത്തെപറ്റി അടുത്തിടെ പ്രമുഖ വാഹന സൈറ്റായ ടീം ബി.എച്ച്​.പി ഒരു സർവ്വേ നടത്തിയിരുന്നു. അതിൽ കണ്ടെത്തിയ പ്രധാന കാരണം സർക്കാറി​െൻറ ചാഞ്ചാടുന്ന പോളിസികളും വിചിത്രമായ നിയമങ്ങളുമായിരുന്നു. അടുത്ത പ്രധാന കാരണം​ ഭീമമായ നികുതിക്കൊള്ളയാണ്​. നിലവിൽ വാഹനങ്ങളുടെ നികുതിയിൽ ഇന്ത്യ ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന സ്​ഥാനങ്ങളിലൊന്നിലാണുള്ളത്​. ജി.എസ്​.ടിയിലെ സങ്കീർണതകൾകൂടിയായതോടെ കമ്പനികൾക്ക്​ കച്ചവടം അസാധ്യമായി. ഇതുകൂടാതെ ഇന്ത്യൻ ഉപഭോക്​താക്കളുടെ ആവശ്യങ്ങൾ പരിഗണിക്കാത്തതും വിൽപ്പനാനന്തര സേവനങ്ങളിലെ വീഴ്​ച്ചയുമൊക്കെ വാഹന നിർമാതാക്കൾക്ക്​ തിരിച്ചടിയായിട്ടുണ്ട്​.

'ദരിദ്രവാസികളുടെ' രാജ്യം

നമ്മുടെ രാജ്യത്ത്​ ദരിദ്രരുടെ എണ്ണം ക്രമാതീതമായി വളരുകയാണ്​. നോട്ട്​ നിരോധനവും ജി.എസ്​.ടിയും രാജ്യത്തി​െൻറ സമ്പദ്​വ്യവസ്​ഥയുടെ ന​െട്ടല്ല്​ ഒടിച്ചു. ഇതിന്​ പിന്നാലെയാണ്​ ഖജനാവ്​ നിറക്കാൻ നികുതിക്കുമേൽ നികുതി ഏർപ്പെടുത്തി സർക്കാർ കളംപിടിച്ചത്​. ഇതിനുമുമ്പ്​ നമ്മുടെ വാഹനവിപണി കുതിപ്പിലായിരുന്നു. മുക്കാൽപങ്ക്​ മനുഷ്യർക്കും വാഹനം ഇല്ലാത്ത രാജ്യമെന്ന നിലയിൽ അത്​ സാധാരണവുമാണ്​. ഇന്ത്യ സ്വതന്ത്രമായ ശേഷം എല്ലാ വർഷവും വാഹന നിർമാണം വർധിച്ചി​േട്ടയുള്ളൂ. എന്നാൽ കഴിഞ്ഞ ഏഴ്​ വർഷത്തിനിടെ അതിനും മാറ്റമുണ്ടായി. ചരിത്രത്തിൽ ആദ്യമായി രാജ്യത്തെ വാഹന വിൽപ്പന കുത്തനേ കുറഞ്ഞു. വാഹനം വാങ്ങിയവർക്ക്​ അത്​ ഒാടിക്കാൻ കഴിയാതാക്കി ഇന്ധന നികുതിയും കുതിച്ചുകൊണ്ടിരിക്കുന്നു. വാഹനം അബദ്ധതിൽ വാങ്ങിപ്പോയ മധ്യവർഗ ഇന്ത്യക്കാരൻ ദുരിതത്തിൽനിന്ന്​ ദുരിതത്തിലേക്ക്​ വീഴുകയാണ്​.

നികുതിക്കൊള്ള

ചരക്ക് സേവന നികുതി (ജി.എസ്.ടി) എന്ന പേരിൽ ഇന്ത്യയിൽ ഇൗടാക്കുന്നത്​ ലോക​െത്ത തന്നെ ഏറ്റവും വലിയ വാഹന നികുതിയാണ്​. 2017 ജൂലൈയിലാണ്​ ജി.എസ്.ടി നടപ്പിലാക്കിയത്​. മറ്റ് രാജ്യങ്ങളിൽ ഈടാക്കുന്ന ജി.എസ്.ടിക്ക് തുല്യമായ മൂല്യവർധിത നികുതി (വാറ്റ്) യുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാന ലോക വിപണികളിൽ വാഹനങ്ങളുടെ ഏറ്റവും ഉയർന്ന നികുതികളിലൊന്നാണ് ഇന്ത്യയുടേത്. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇന്ത്യയിൽ 28 ശതമാനം ജി.എസ്.ടി നിരക്കും 3 മുതൽ 22 ശതമാനം വരെ സെസും ഉണ്ട്​.

ഇതിനുപുറമേയാണ്​ അശാസ്​ത്രീയ പരിഷ്​കാരങ്ങളുടെ നീണ്ട ശൃഖല രാജ്യത്ത്​ ഉണ്ടായത്​. ബി.എസ്​ നാലിൽനിന്ന്​ നേരേ ബി.എസ്​ ആറിലേക്ക്​ ചാടിയതോടെ നിർമാണ ചിലവ്​ വർധിച്ചു. ഇതുകൂടാതെ സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമാക്കി. രണ്ട്​ എയർബാഗും എ.ബി.എസും വാഹനങ്ങൾക്ക്​ നിയമംമൂലം ഉറപ്പിച്ചു. ഇനി വരാനുള്ളത്​ ഫെയിം 2 പരിഷ്​കാരങ്ങളാണ്​. ഇതോടൊപ്പം എല്ലാ നിർമാതാക്കളും ഫ്ലക്​സ്​ എഞ്ചിനുകൾ ഉത്​പ്പാദിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ പറയുന്നുണ്ട്​. എല്ലാംകൂടിയാകു​േമ്പാൾ ഒരു സാധാരണ കോർപ്പറേറ്റ്​ മുതലാളിയുടെ നടുവൊടിയുകതന്നെ ചെയ്യും.

നാടുവിട്ടതിലധികവും അമേരിക്കൻ കമ്പനികൾ

ഇന്ത്യയിൽ നിന്ന്​ പുറത്തുപോയ ആറ്​ കമ്പനികളിൽ അഞ്ചും അമേരിക്കൻ കമ്പനികളാണെന്നത്​ ശ്രദ്ധേയമാണ്​. ഫിയറ്റ്​ ഒഴിച്ച്​ മറ്റെല്ലാം ലോകത്തി​െൻറ കോർപ്പറേറ്റ്​ പറുദീസയിൽനിന്ന്​ വന്നവരാണ്​. എന്താണ്​ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ പരാജയപ്പെടാൻ കാരണം. ഇത്​ മനസിലാകാൻ ഒരു ഉദാഹരണം പറയാം. യു‌എസിൽ വിൽക്കുന്ന മൊത്തം ടൊയോട്ട കൊറോളകളുടെ എണ്ണം ഇന്ത്യയിൽ വിൽക്കുന്ന ആകെ കാറുകളേക്കാൾ കൂടുതലാണ്​. കൊറോളയാക​െട്ട അമേരിക്കയിൽ കിട്ടാവുന്ന അടിസ്​ഥാന വാഹനങ്ങളിലൊന്നും.

ഇന്ത്യയിലാക​െട്ട കൊറോള ആഡംബര കാറാണ്​. കൊടുക്കേണ്ടിവരുന്ന പരമാവധി നികുതിയും മറ്റ്​ സൗകര്യങ്ങളുമൊ​ക്കെ കഴിഞ്ഞ്​ കൊറോള വിറ്റ്​ ലാഭമുണ്ടാക്കുക അസാധ്യമാണെന്നാണ് ടൊയോട്ട പറയുന്നത്​. അങ്ങിനെ വരു​േമ്പാൾ കമ്പനി വില ക്രമാതീതമായി വർധിപ്പിക്കേണ്ടിവരും. അതോടെ വാഹനം ആരും വാങ്ങാതെയാകും. ​കച്ചവടം കുറഞ്ഞ്​ കമ്പനി കുത്തുപാളയെടുക്കും. ഇത്തരം ഒരു സാഹചര്യത്തിൽ കച്ചവടം നടത്തി ശീലമുള്ള അമേരിക്കൻ കമ്പനികൾക്ക്​ ഇന്ത്യയിൽ പിടിച്ചുനിൽക്കുക അത്ര എളുപ്പമല്ല. ലോകനിലവാരത്തിലുളള ഫോർഡി​െൻറ ഉത്​പ്പാദന കേന്ദ്രങ്ങളിൽ വാഹനം നിർമിക്കുന്നതുതന്നെ വലിയ ചിലവുള്ള കാര്യമാണ്​. അത്​ വിറ്റ്​ മുതലാക്കണമെങ്കിൽ വില കൂട്ടുകയല്ലാതെ തരവുമില്ല.

'ഫോർഡി​െൻറ മടക്കം ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിന് വലിയ പ്രഹരമാണ് നലകുന്നത്​. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കാറുകൾ കയറ്റി അയക്കുന്ന ഒരേയൊരു നിർമ്മാതാവ് അവരായിരുന്നു. കൂടാതെ രാജ്യം വാഹന ഉൽപാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന സമയത്താണ് അവർ പുറത്തുപോകുന്നത്'-ഐഎച്ച്എസ് മാർക്കറ്റ് അസോസിയേറ്റ് ഡയറക്​ടർ, ഗൗരവ് വംഗൽ എഎഫ്‌പിയോട് പറഞ്ഞു.ഡീലർഷിപ്പുകളിലെ 40,000 ജീവനക്കാരെ ഫോർഡി​െൻറ മടക്കം ബാധിക്കുമെന്നും തീരുമാനം ഞെട്ടിച്ചുവെന്നും​ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്​സ്​ അസോസിയേഷൻ പ്രതികരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:companiesfordvehicleleaving
News Summary - vehicle companies leaving India or retaining limited presence; What is the reason?
Next Story