Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതവേഗതയിലെത്തിയ ട്രക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ആറുപേർ മരിച്ചു; നടുക്കുന്ന വിഡിയോ

text_fields
bookmark_border
പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്ന എട്ടുപേരുടെ നില ഗുരുതരം
Truck Rams People At Bus Stop In Madhya Pradesh
cancel

രത്‌ലാം: അമിതവേഗതയിലെത്തിയ ട്രക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ രത്‌ലാമില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം.

അപകടമുണ്ടാക്കുന്ന ട്രക്ക് അമിതവേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ നരേന്ദ്രകുമാര്‍ സൂര്യവംശി സ്ഥിരീകരിച്ചു. പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്ന എട്ട് പേരുടെ നില ഗുരുതരമാണ്.

അപകടമുണ്ടാക്കിയ ട്രക്ക് പിടിച്ചെടുത്താതായി പോലീസുദ്യോഗസ്ഥന്‍ അഭിഷേക് തിവാരി പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായും ഇയാള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - On Camera, Truck Rams People At Bus Stop In Madhya Pradesh; 6 Dead
Next Story