ട്രെയിൻ കാത്തിരിക്കുന്നവർക്ക് ഈ അവകാശം നൽകേണ്ടതല്ലേ; വൈറലായി യാത്രക്കാരന്റെ കുറിപ്പ്
text_fieldsട്രെയിൻ കാത്തിരിക്കുന്നവർക്ക് നൽകേണ്ട സൗകര്യെത്തക്കുറിച്ചുള്ള യാത്രക്കാരന്റെ കുറിപ്പ് വൈറൽ. പ്രണവ് പ്രദീപ് എന്നയാളിന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായത്. ടിക്കറ്റ് എടുത്ത് ട്രെയിൻ കയറുന്ന യാത്രികന് അല്ലെങ്കിൽ കാത്തിരിക്കുന്ന യാത്രികന് തന്റെ ട്രെയിൻ എന്തുകൊണ്ട് വൈകുന്നു എന്ന് അറിയാനുള്ള അവകാശം കൊടുക്കേണ്ടതില്ലേ എന്നാണ് യുവാവ് ചോദിക്കുന്നത്.
പോസ്റ്റിന് അനുകൂലമായി നിരവധിപേരാണ് പ്രതികരിക്കുന്നത്. ‘ഇത് തികച്ചും ന്യായമായ ഒരു ആശയം തന്നെയാണ്, അതോടൊപ്പം തന്നെ പിന്നിട്ട സ്റ്റേഷൻ ഏതാണെന്നും , വരാൻ പോകുന്ന സ്റ്റേഷൻ ഏതാണെന്നുമുള്ള അറിയിപ്പുകൾ ഓരോ കംപാർട്ട്മെന്റിലും ഒരു ഡിസ്പ്ലേ വച്ച് അറിയിക്കാനുമുള്ള സംവിധാനം ഉണ്ടാകണം’-ഒരാൾ കുറിച്ചു. ‘നേരത്തെ ഉണ്ടായിരുന്നതാണ്. കഴിഞ്ഞ 10-15 വർഷമായി എന്ന് തോന്നുന്നു, ഈ പരിപാടി അവസാനിപ്പിച്ചിട്ട്. ഈ മെസ്സേജ് കേട്ടുകൊണ്ട് പ്ലാറ്റഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്ന കാലം ഓർമയിലുണ്ട്’-മെറ്റാരാൾ.കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം താഴെ
ഞാൻ കോഴിക്കോട് To Thalassery സ്ഥിരം ട്രെയിൻ യാത്രികൻ ആണ്...!!! ഈ ഫോട്ടോ 1:25 നു പുറപ്പെടുന്ന Mangalore centeral നിന്നുള്ളത് ആണ് ഏകദേശം മുക്കാൽ മണിക്കൂർ ആയി ട്രെയിൻ west hill പിടിച്ചു ഇട്ടിട്ട് അതെ പോലെ morning പരശുറാം express 7:30ക്ക് അത് മിക്യ ദിവസങ്ങളിലും late ആവാറുണ്ട്...!!!
ഇങ്ങനെ Wait ചെയ്തിരിക്കുന്ന സമയം മനസ്സിൽ തോന്നിയ ഒരു ആശയം ആണ്...!!ടിക്കറ്റ് എടുത്തു കേറുന്ന യാത്രികൻ നു അല്ലെങ്കിൽ കാത്തിരിക്കുന്ന യാത്രികൾ തന്റെ ട്രെയിൻ എന്ത് കൊണ്ട് late ആവുന്നു എന്നത് അറിയാൻ ഉള്ള അവകാശം ഇല്ലേ...????
ട്രെയിൻ അകത്തു ആണെങ്കിൽ അങ്ങനെ ഒരു facility's എന്ത് കൊണ്ട് ട്രെയിൻ നിർത്തി ഇടുന്നു എന്നത് അതെ പോലെ railway സ്റ്റേഷൻ കളിൽ എന്ത് ട്രെയിൻ വൈകുന്നു എന്നത് അറിയാൻ ഉള്ള ഒരു information annocement വന്നിരുന്നു എങ്കിൽ എന്ന് തോന്നി പോയി...!!! നല്ലൊരു ആശയം അല്ലേ എന്തെന്ന് അറിയാതെ കാത്തിരിക്കുന്നത് നല്ലത് അറിഞ്ഞതിനു ശേഷം കാത്തിരിക്കുന്നത്...!!! അങ്ങനെ ഒരു സംവിധാനം റെയിൽവേ കൊണ്ട് വരണം എന്നതാണ് എന്റെ അഭിപ്രായം...!!! കുറെ കാത്തിരിപ്പുകളുടെ സമയം നഷ്ടത്തിന്റെ ക്ഷേമകേടിൽ ആണ് ഇത് എഴുതുന്നത്...!!!! എന്താണ് നിങ്ങളുടെ അഭിപ്രായം?