Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചലിപ്പിക്കുന്നത് 256 ടയറുകൾ, ഒരു കിലോമീറ്റർ താണ്ടാൻ നാല് ലിറ്റർ ഇന്ധനം; കൗതുകമായി ട്രെയിലർ -വിഡിയോ

text_fields
bookmark_border
സുഗമമായ ഗതാഗതം ഉറപ്പാക്കാൻ 28 പേരുടെ സംഘവും ട്രെയിലറിന് ഒപ്പമുണ്ടായിരുന്നു
trailer is pulled by multiple trucks, has 256 wheels, and runs 1 km in 4 litres of fuel
cancel

കൗതുകമായി കൂറ്റൻ ട്രെയിലർ വിഡിയോ. ഹരിദ്വാറിൽ നിന്ന് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് പോയ ട്രെയിലറാണ് ഹൈവേയിൽവച്ച് കാമറയിൽ പതിഞ്ഞത്. വാഹനത്തിന്റെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ 28 പേരുടെ സംഘവും ട്രെയിലറിന് ഒപ്പമുണ്ടായിരുന്നു. വൈദ്യുത പവർ പ്ലാന്റ് ആരംഭിക്കാനുള്ള കുറ്റൻ ഉപകരണങ്ങളാണ് ട്രെയിലറിൽ ഉണ്ടായിരുന്നത്.


വലിപ്പത്തിലും ഭാരത്തിലും ഭീമാകാരമായതിനാൽ 1 കിലോമീറ്റർ സഞ്ചരിക്കാൻ നാല് ലിറ്റർ ഇന്ധനം ആവശ്യമാണെന്ന് ട്രെയിലറിന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. മൂന്ന് വിഭാഗങ്ങളായി തിരിച്ച ട്രെയിലറാണ് ഇത്. ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങളിൽ എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ട്രെയിലർ വിഡിയോ ലക്ഷക്കണക്കിനുപേർ കണ്ടിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trailer is pulled by multiple trucks, has 256 wheels, and runs 1 km in 4 litres of fuel
Next Story