Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഒളിംപിക്​സിൽ ബോൾ...

ഒളിംപിക്​സിൽ ബോൾ പറക്കാൻ ടൊയോട്ടയുടെ കുഞ്ഞൻ കാർ; ഹൃദയം കവർന്ന്​ പുതിയ 'ബോൾ ബോയ്'​

text_fields
bookmark_border
Toyota’s tiny electric car employed as ball boy at Tokyo
cancel

ടോക്യോ ഒളിമ്പിക്​സി​െൻറ ഒൗദ്യോഗിക പങ്കാളികളിൽ ഒരാളാണ്​ ടൊയോട്ട മോ​േട്ടാഴ്​സ്​. ടൊയോട്ടയുടെ വാഹനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഒളിമ്പിക്​ വില്ലേജിൽ സജീവമാണ്​. അത്​ലറ്റുകളെ വില്ലേജിൽ നിന്ന്​ സ്​റ്റേഡിയത്തിലേക്ക്​ എത്തിക്കുന്ന ഒാ​േട്ടാണമസ്​ വാഹനവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഒളിമ്പിക്​സ്​ കാണുന്നവരുടെ ഹൃദയം കവർന്നത്​ ടൊയോട്ടയുടെ കുഞ്ഞൻ കാറാണ്​. റഗ്​ബി കളിക്കിടെയാണ്​ ഇൗ വാഹനം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്​​. റഗ്​ബിയിൽ ബോൾ ബോയ്​ ആയി സേവനം അനുഷ്​ടിച്ച വാഹനമാണിത്​. റിമോട്ട്​ കൺട്രോൾ വച്ചാണ്​ ഇവയെ നിയന്ത്രിക്കുന്നത്​.


യൂറോ 2021 ൽ ഇതേ ആവശ്യത്തിനായി ഉപയോഗിച്ച ഫോക്‌സ്‌വാഗൺ ഐഡി 4 എന്ന കുഞ്ഞൻ കാറിനെ ഓർമ്മപ്പെടുത്തുന്ന വാഹനമാണ്​ ടൊയോട്ടയുടേത്​. ആതിഥേയരായ ജപ്പാനും ഫിജിയും തമ്മിലുള്ള റഗ്ബി കളിയിലാണ്​ ഈ ചെറുകാർ ആദ്യമായി ഉപയോഗിച്ചത്​. ഈ ആവശ്യത്തിനായി വികസിപ്പിച്ച ഘടനയോടുകൂടിയ വാഹനമാണിത്​. പച്ച ലൈറ്റുകൾ മിന്നിക്കൊണ്ട് വാഹനം കളിയിലുടനീളം ബോളുകൾക്കുപിന്നാലെ വേഗത്തിൽ നീങ്ങുന്നുണ്ടായിരുന്നു. നിരവധി ഉപയോക്താക്കൾ ടൊയോട്ട കാറിനെ ഫോക്​സ്​വാഗൺ ഐഡി 4 ഇലക്ട്രിക് കാറി​െൻറ 1: 5 സ്കെയിൽ മോഡലുമായി ഉപമിച്ചു. വേഗംതന്നെ ഇവ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറി.


ഒളിമ്പിക്​സ്​, പാരാലിമ്പിക് ഗെയിംസിൽ അത്ലറ്റുകൾക്ക്​ സഞ്ചരിക്കാൻ ക്യൂബ് ആകൃതിയിലുള്ള ഇലക്ട്രിക് ഓട്ടോണമസ് വാഹനങ്ങൾ ടൊയോട്ട അവതരിപ്പിച്ചിരുന്നു. സിംഗിൾ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കുന്ന ബാറ്ററി-ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങൾക്ക് 19 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ക്യാമറകൾ, ലിഡാർ തുടങ്ങിയ നൂതന സെൻസറുകൾ ഉൾക്കൊള്ളുന്ന സംവിധാനമാണ് ഇവയിൽ ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaelectric carOlympics 2021ball boy
Next Story