Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightകറുത്ത കുതിരയെ...

കറുത്ത കുതിരയെ രംഗത്തിറക്കി ടൊയോട്ട; യാരിസ്​ ബ്ലാക്​ എഡിഷൻ വിൽപ്പനക്ക്​

text_fields
bookmark_border
കറുത്ത കുതിരയെ രംഗത്തിറക്കി ടൊയോട്ട; യാരിസ്​ ബ്ലാക്​ എഡിഷൻ വിൽപ്പനക്ക്​
cancel

ടൊയോട്ടയുടെ​ ബ്രാൻഡ്​ വാല്യൂ അതിപ്രശസ്​തമാണ്​. ലോക​െത്ത ഏറ്റവും വിശ്വസ്​തമായ അഞ്ച്​ സ്​ഥാപനങ്ങളിൽ എന്നും ഇൗ ജാപ്പനീസ്​ വാഹന ഭീമൻ ഉണ്ടായിരുന്നു. അരിസോണയിലെ വരണ്ട ഇടനാഴികളിലും ആമസോൺ മഴക്കാടുകളിലും അറബികളുടെ മണൽക്കടലിലും ആഫ്രിക്കൻ സഹാറയുടെ കൊടും ചൂടിലും ആർട്ടിക്കിലെ മഞ്ഞുപാളികളിലും ടൊയോട്ട വാഹനങ്ങൾ കൂസലില്ലാതെ ഒാടിനടക്കുന്നുണ്ട്​.

പക്ഷെ ഇൗ വിശ്വാസ്യതയുടെ പ്രയോജനം ലഭിക്കാത്ത മോഡലാണ്​ ഇന്ത്യയിൽ അവതരിപ്പിച്ച്​ യാരിസ്​. ഒരുപക്ഷെ ഇന്ത്യൻ വിപണിയെ ഗൗരവത്തിൽ എടുക്കാത്തതിനാലാകാം ടൊയോട്ട അവരുടെ വിശ്വപ്രശസ്​ത മോഡലുകളൊന്നും ഇവിടെ എത്തിച്ചിട്ടില്ല. സിയാസും സിറ്റിയും വെർനയും അരങ്ങുവാഴുന്ന മിഡ്​സൈസ്​ സെഡാൻ വിഭാഗത്തിൽ പച്ച തൊടാൻ കഴിയാത്ത വാഹനമാണ്​ യാരിസ്​. വിലക്കൂടുതലും വലുപ്പക്കുറവുമാണ്​ യാരിസിന്​ വിനയായതെന്ന്​ സാമാന്യമായി പറയാം.


ടൊയോട്ട ഇന്ത്യ യാരിസ് സെഡാ​െൻറ പ്രത്യേക പതിപ്പ് പുറത്തിറക്കിയതാണ്​ പുതിയ വിശേഷം. യാരിസ് ലിമിറ്റഡ് എഡിഷൻ ബ്ലാക്​ എന്നാണ്​ പേരിട്ടിരിക്കുന്നത്​. തങ്ങളുടെ ഒൗദ്യോഗിക വെബ്​സൈറ്റിൽ വാഹനത്തി​െൻറ ചിത്രങ്ങൾ ​ടൊയോട്ട പങ്കുവച്ചിട്ടുണ്ട്​. ഗ്രില്ലുകൾ ഉൾപ്പടെ അടിമുടി കറുപ്പാണ്​ ബ്ലാക്​ എഡിഷൻ യാരിസിന്​. ഫ്രണ്ട്, റിയർ ബമ്പറുകൾ, ഒ‌ആർ‌വി‌എമ്മുകൾ, ഫോഗ് ലാമ്പ് ഹോൾഡർ അങ്ങിനെ എല്ലാം കറുപ്പിൽ കുളിച്ചുനിൽക്കുന്നു.

ഹെഡ്‌ലാമ്പിലും ടെയിൽ ലാമ്പിലും ക്രോം ഫിനിഷുണ്ട്​. മെറൂൺ റെഡ് ബോഡി കളറിൽ കറുത്ത മേൽക്കൂരയുള്ള ഒരു മോഡലും ബ്ലാക്​ എഡിഷനുകീഴിൽ ടൊയോട്ട വാഗ്​ദാനം ചെയ്യുന്നുണ്ട്​. ഇൻറീരിയർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷയ്ക്കായി, 7 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഡിസ്ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.


1.5 ലിറ്റർ, 4 സിലിണ്ടർ ഡ്യുവൽ വിവിടി-ഐ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 7 സ്പീഡ് സിവിടി യൂണിറ്റുമായി എഞ്ചിൻ ഇണക്കിച്ചേർത്തിരിക്കുന്നു. 4,200 ആർ‌പി‌എമ്മിൽ 140 എൻ‌എം ടോർക്കും 6,000 ആർ‌പി‌എമ്മിൽ 106 ബിഎച്ച്പിയും എഞ്ചിൻ ഉത്​പാദിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileToyota YarisLimited Edition BlackAhead Of Launch
Next Story