Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightടൊയോട്ട ലാൻഡ് ക്രൂസർ...

ടൊയോട്ട ലാൻഡ് ക്രൂസർ ഇന്ത്യയിലേക്ക്?; അറിയാം വില മുതൽ നിറംവരെ ഈ അതികായനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം

text_fields
bookmark_border
Toyota Land Cruiser LC300: India launch in September 2022
cancel

ആവശ്യക്കാരുടെ തള്ളിക്കയറ്റം കാരണം ഇറക്കിയ വിപണിയിലെല്ലാം ക്ഷാമം അനുഭവിക്കുന്ന ഒരു വാഹനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതുമല്ലെങ്കിൽ, വാഹനം വാങ്ങി കരിഞ്ചന്തയിൽ മൂന്നും നാലും ഇരട്ടി വിലക്ക് മറിച്ചുവിൽക്കുന്നതിനെപ്പറ്റി അറിയുമോ? ഇതൊന്നുമല്ലെങ്കിൽ വാങ്ങിയ ഉടൻ മറിച്ച് വിറ്റതായി അറിഞ്ഞാൽ ഞങ്ങളുടെ ഒരു വാഹനവും ഇനിമുതൽ വാങ്ങാൻ കഴിയില്ലെന്ന് ഒരു വാഹന കമ്പനി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തിയതായി കേട്ടിട്ടുണ്ടോ, ഇങ്ങിനെയൊക്കെ സംഭവിക്കണമെങ്കിൽ അത് ടൊയോട്ടയുടെ ലാൻഡ് ക്രൂസർ എന്ന കാളക്കൂറ്റനാകാനേ സാധ്യതയുളളു. അതെ ഈ വാഹനം സ്വന്തമാക്കണമെങ്കിൽ പണം മാത്രം പോര അൽപ്പം യോഗവും വേണമെന്നാണ് വാഹനലോകത്തെ സംസാരം. പുറത്തിറങ്ങിയ വിപണികളിൽ നാല് വർഷംവരെയാണ് ലാൻഡ് ക്രൂസറിന്റെ കാത്തിരിപ്പ് കാലയളവ് എന്ന് അറിയുമ്പോഴാണ് ഈ വാഹനത്തിന്റെ താര പരിവേഷം മനസിലാവുക.

2021 ജൂൺ ഒമ്പതിനാണ് ടൊയോട്ട പുതിയ ലാൻഡ് ക്രൂസർ എൽ.സി 300 പുറത്തിറക്കിയത്. ജപ്പാനിലാണ് വാഹനം ആദ്യം എത്തിയത്. പിന്നീട് മിഡിൽ ഈസ്റ്റിലേക്കും അമേരിക്കയിലേക്കും വാഹനം എത്തിച്ചു. ഇന്ത്യയിൽ 2022 സെപ്റ്റംബറിൽ വാഹനം അവതരിപ്പിക്കുമെന്നാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ആഗോള ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇത് വൈകാനാണ് സാധ്യത. വാഹനം ഇവിടെയെത്താൻ 2023 മാർച്ച് ആകുമെന്നാണ് സൂചന.


ലോകത്തിലെ ഏറ്റവും കൊതിപ്പിക്കുന്ന എസ്‌.യു.വികളിലൊന്നാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. ആഡംബരത്തിലും അപാരമായ ഓഫ്-റോഡ് കഴിവുകളിലും തികവാർന്ന നിലയിൽ അണിയിച്ചൊരുക്കിയ വാഹനമാണിത്. ടൊയോട്ട ലാൻഡ് ക്രൂയിസറി​െൻ 'സഹാറ' സ്പെസിഫിക്കേഷൻ മോഡലാകും ഇന്ത്യയിലെത്തുക. 18 ഇഞ്ച് അലോയ് വീലുകളും ഒമ്പത് കളർ ഓപ്ഷനുകളും വാഹനത്തിന് ലഭിക്കും.

സഹാറ സ്‌പെക്കിന് ഫ്രണ്ട് ഗ്രില്ലിലും പിന്നിലും സൈഡ് മിററുകളിലും ഡോർ ഹാൻഡിലുകളിലും ക്രോം ട്രിമ്മുകൾ നൽകിയിരിക്കുന്നു. ഇന്ത്യക്കാരുടെ ക്രോം ഭ്രമമാണ് ഇതിനുകാരണം. ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഓട്ടോ-ലെവലിംഗോടുകൂടിയ റിയർ പ്രൈവസി ഗ്ലാസും വാഹനത്തിന് ലഭിക്കും. സഹാറ സ്പെസിഫിക്കേഷൻ കംഫർട്ട് ഓറിയന്റഡ് പതിപ്പാണ്. ഡ്രൈവർ സീറ്റ് മെമ്മറി, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ടാകും.


7-സീറ്റർ വേരിയന്റാണിത്. പിന്നിലെ യാത്രക്കാർക്കായി എന്റർടെയിൻമെന്റ് സംവിധാനവും നലകിയിട്ടുണ്ട്. മൂന്നാം നിര സീറ്റുകളിൽ ഇലക്‌ട്രോണിക് ടംബിൾ ഫംഗ്‌ഷൻ, നാല്-സോൺ കാലാവസ്ഥാ നിയന്ത്രണം, എല്ലാ യാത്രക്കാർക്കും എട്ടുതരത്തിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക് സീറ്റുകൾ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 14-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, സൺറൂഫ്, ഒന്നിലധികം എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഇബിഡിയുള്ള മൾട്ടി-ടെറൈൻ എ.ബി.എസ് എന്നീ ഫീച്ചറുകളും ഉണ്ടാകും. സുരക്ഷാ ഫീച്ചറുകളായി സെൻസ് ആക്റ്റീവ് സേഫ്റ്റി പാക്കേജും ലഭിക്കും. കൂട്ടിയിടിയുടെ ആഘാതം ഒഴിവാക്കുന്നതിനോ കുറയ്ക്കുന്നതിനോ സഹായിക്കുന്ന പ്രീ-കൊളിഷൻ സിസ്റ്റം പോലുള്ള ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇക്കോ, നോർമൽ, കംഫർട്ട്, സ്പോർട്സ്, സ്പോർട്സ് പ്ലസ്, കസ്റ്റം എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


പുതിയ GA-F പ്ലാറ്റ്ഫോമിലാണ് നിർമാണം. വാഹനത്തിന്റെ ഭാരം കുറയ്ക്കാനും ഭാര വിതരണം മെച്ചപ്പെടുത്താനും ഷാസിക്ക് കാഠിന്യം നൽകാനും പുതിയ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ലാൻഡ് ക്രൂയിസറിന്റെ ഏറ്റവും പുതിയ തലമുറക്കായി ടൊയോട്ട രണ്ട് പുതിയ വി6 എഞ്ചിനുകൾ വികസിപ്പിച്ചിട്ടുണ്ട്. 304bhp ഉത്പാദിപ്പിക്കുന്ന 3.3-ലിറ്റർ ട്വിൻ-ടർബോ ഡീസൽ V6 എഞ്ചിനാകും ഇന്ത്യയിലെത്തുക. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിന്. 700Nm ടോർക് എഞ്ചിൻ ഉത്പ്പാദിപ്പിക്കും. ഹിൽ-അസിസ്റ്റ് കൺട്രോൾ, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ, ചുറ്റുപാടുകളുടെ പൂർണ്ണമായ കാഴ്ച കാണിക്കുന്ന നാല് ക്യാമറ പനോരമിക് വ്യൂ മോണിറ്റർ എന്നിങ്ങനെയുള്ള ഓഫ്-റോഡ് കിറ്റിന്റെ സാന്നിധ്യവും ഉണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ടഫ് ലാഡർ-ഓൺ-ഫ്രെയിം ഷാസി, ടൊയോട്ടയുടെ പ്രശസ്തമായ ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം എന്നിവ പരുക്കൻ സാധനങ്ങൾ കൈകാര്യം ചെയ്യൽ എളുപ്പമാക്കുന്നു. ഓഫ്-റോഡിലേക്ക് പോകുന്നതിന് ഒന്നിലധികം മോഡുകളും സഹാറ സ്പെസിഫിക്കിൽ ലഭ്യമാണ്.


മൂന്ന് വേരിയന്റുകളാകും ഇന്ത്യയിൽ വാഹനത്തിന് ഉണ്ടാകുക. ഏറ്റവും വില കുറഞ്ഞ വിഎക്സ് സ്റ്റാൻഡേർഡ് മോഡലിന് 1.5 കോടി എക്സ് ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഉയർന്ന വി.എക്സ് വേരിയന്റിന് 2 കോടി രൂപ വിലവരും. ഓൺറോഡ് വില പിന്നേയും ഉയരും.

ടൊയോട്ട ലാൻഡ് ക്രൂസർ 10 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. സൂപ്പർ വൈറ്റ്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക് റെഡ് മൈക്ക മെറ്റാലിക്, ബീജ് മൈക്ക മെറ്റാലിക്, കോപ്പർ ബ്രൗൺ മൈക്ക, ഡാർക്ക് ബ്ലൂ മൈക്ക, ഗ്രേ മെറ്റാലിക് എന്നിവയാണ് നിറങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land CruiserToyotalaunchIndia
News Summary - Toyota Land Cruiser LC300: India launch in September 2022
Next Story