Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Toyota displaces General Motors as US’ bestselling manufacturer in 2021
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_right90 വർഷത്തെ കുത്തകക്ക്​...

90 വർഷത്തെ കുത്തകക്ക്​ വിരാമം​; അമേരിക്കയിൽ ടൊയോട്ടയുടെ പടയോട്ടം

text_fields
bookmark_border

ജനറൽ മോട്ടോഴ്​സിന്‍റെ അമേരിക്കയിലെ കുത്തക കച്ചവടം തകർത്ത്​ ജാപ്പനീസ്​ വാഹന ഭീമൻ ടൊയോട്ട. ജി.എമ്മിന്‍റെ 90 വർഷത്തെ ആധിപത്യമാണ് 2021ൽ അവസാനിച്ചത്​. കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ അമേരിക്കയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിച്ച കമ്പനിയെന്ന പദവി ടൊയോട്ടക്ക്​ സ്വന്തമായി. ​2021ൽ യുഎസ് വിപണിയിൽ 2.3 ദശലക്ഷത്തിലധികം വാഹനങ്ങൾ ടൊയോട്ട വിറ്റു. മുൻ വർഷത്തേക്കാൾ 10 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. 1931 മുതൽ സ്വന്തം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തുന്ന ജിഎമ്മിനേക്കാൾ 1,00,000 വാഹനങ്ങൾ കൂടുതലാണിത്​.


യു.എസിൽ ടൊയോട്ടയുടെ വിൽപ്പന പ്രതിവർഷം 10 ശതമാനമാണ്​ വർധിച്ചിരിക്കുന്നത്​. ടൊയോട്ടയുടെ വിജയത്തിന് നേതൃത്വം നൽകിയ മോഡൽ കൊറോളയാണ്. കൊറോളയുടെ വിൽപ്പന 5 ശതമാനം വർധിച്ചു. കാമ്രി, ആർ.എ.വി 4 എന്നിവരായിരുന്നു മറ്റ്​ ബെസ്റ്റ്​ സെല്ലർ വാഹനങ്ങൾ. അവസാനപാദ വിൽപ്പനയിൽ 43 ശതമാനം ഇടിവുണ്ടായതാണ്​ ജി.എമ്മിന്​ വിനയായത്​. ഇതേതുടർന്ന് GM വാഹനങ്ങളുടെ വിൽപ്പന 13 ശതമാനം ഇടിഞ്ഞ് 2.2 ദശലക്ഷമായി. ചിപ്പ്​ ക്ഷാമവും സപ്ലൈ ചെയിൻ പ്രതിസന്ധിയുമാണ്​ ജി.എമ്മിന്​ തിരിച്ചടിയായത്​.


മികച്ച സപ്ലൈ ചെയിൻ മുന്നൊരുക്കമാണ് ടൊയോട്ടയുടെ വിജയത്തിന് കാരണം.വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ അമേരിക്കയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്നും എതിരാളികൾ നിലം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടൊയോട്ട പറയുന്നു. 'നമ്പർ വൺ ആകുന്നത് ഒരിക്കലും മുൻഗണനയിൽപ്പെടുന്നില്ല. അതല്ല ഞങ്ങളുടെ ലക്ഷ്യം'-ടൊയോട്ടയുടെ യുഎസ് സെയിൽസ് ഡിവിഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ജാക്ക് ഹോളിസ് പറഞ്ഞു.

ഇന്ത്യൻ പദ്ധതികൾ

ഇന്ത്യൻ വിപണിയിൽ വിലവർധനക്ക്​ ഒരുങ്ങുകയാണ്​ ടൊയോട്ട. 2022ൽ ടൊയോട്ട അതിന്റെ മോഡൽ ലൈനപ്പിലുടനീളം വില വർധിപ്പിച്ചിട്ടുണ്ട്​. ഫെയിസ്​ലിഫ്റ്റ് കാമ്രിയും ഹൈലക്‌സ് പിക്ക്-അപ്പും പുതുതായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലുമാണവർ. അപ്‌ഡേറ്റ് ചെയ്‌ത കാമ്രിയുടെ ടീസർ ടൊയോട്ട അടുത്തിടെ പുറത്തിറക്കിയിരുന്നു. ഹൈലക്സിന്‍റെ ബുക്കിങ്​ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. അർബൻ ക്രൂസറിന്റെയും ഗ്ലാൻസയുടെയും അപ്‌ഡേറ്റ് ചെയ്ത പതിപ്പുകളും ഉടൻ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USToyotaGeneral Motorsamericabestseller
News Summary - Toyota displaces General Motors as US’ bestselling manufacturer in 2021
Next Story