Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Toyota bZ4X Fully-Electric vehicle Unveiled Globally
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightടൊയോട്ടയുടെ ആദ്യ...

ടൊയോട്ടയുടെ ആദ്യ ഇലക്​ട്രിക്​ വാഹനം അവതരിപ്പിച്ചു ; റേഞ്ചിലും കരുത്തിലും വിപ്ലവം

text_fields
bookmark_border

പുതിയ യുഗപ്പിറവിക്ക്​ തുടക്കമിട്ട്​ ടൊയോട്ട തങ്ങളുടെ ആദ്യ വൈദ്യുത വാഹനം അവതരിപ്പിച്ചു. ക്രോസോവർ വാഹനമാണ്​ ആഗോളവിപണിക്കായി പുറത്തിറക്കിയിരിക്കുന്നത്​. ബി.ഇസഡ്​ അഥവാ 'ബിയോണ്ട്​ സീറോ' എന്ന്​ വിളിക്കുന്ന സീരീസിലാവും ടൊയോട്ടയുടെ ഇ.വികൾ പുറത്തിറങ്ങുക. കാർബൺ ന്യൂട്രാലിറ്റിയോടുള്ള കമ്പനിയുടെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണ്​ ബിയോണ്ട് സീറോ അഥവാ പൂജ്യത്തിനും അപ്പുറം എന്ന കൺസപ്​ട്​. ബി.ഇസഡ്​ 4 എക്​സ്​ എന്നാണ്​ വാഹനത്തിന്​ പേരിട്ടിരിക്കുന്നത്​. 2025ഓടെ തങ്ങളുടെ പുതിയ വാഹന വിൽപ്പനയുടെ 40 ശതമാനവും 2035 ഓടെ 70 ശതമാനവും വൈദ്യുതീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ടൊയോട്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സുബാരു കോർപ്പറേഷനുമായി സഹകരിച്ചാണ് പുതിയ ബി.ഇസഡ്​ 4 എക്​സ് ഇ.വി പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. 71.4kWh ബാറ്ററി പാക്കാണ്​ വാഹനതിന്​ കരുത്തുപകരുന്നത്​. ബാറ്ററിയുടെ പ്ലെയ്‌സ്‌മെന്റ് ഷാസിയുടെ ബലവും ഇന്റീരിയർ സ്‌പെയ്‌സും പരമാവധി വർധിപ്പിക്കുകയും വാഹനത്തിന്റെ റോഡ്​ പിടുത്തം കൂട്ടുകയും ചെയ്യും.

ഫ്രണ്ട്-വീൽ, ഓൾ-വീൽ ഡ്രൈവ് വേരിയന്റുകളിൽ ബി.ഇസഡ്​ 4 എക്​സ് ലഭ്യമാണ്. ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പിന് 500 കിലോമീറ്ററും ഓൾ-വീൽ ഡ്രൈവ് പതിപ്പിന് ഏകദേശം 460 കിലോമീറ്ററും റേഞ്ചാണ്​ ടൊയോട്ട അവകാശപ്പെടുന്നത്​. രണ്ടുതരം മോ​ട്ടോറുകളിൽ വാഹനം ലഭ്യമാണ്​. 201 ബിഎച്ച്‌പിയും 265 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 150 കിലോവാട്ട് മോട്ടോറാണ് ആദ്യത്തേത്. രണ്ടാമത്തേതിൽ ഓരോ ആക്‌സിലിലും 80 കിലോവാട്ട് മോട്ടോർ ഉണ്ട്. അതിന് 215 ബിഎച്ച്പിയും 336 എൻഎം ടോർക്കും പുറപ്പെടുവിക്കാൻ കഴിയും.


ബി.ഇസഡ്​ 4 എക്​സ് ഡി.സി ഫാസ്റ്റ് ചാർജിങ്​ വേഗത 150 kW ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും 30 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നും ടൊയോട്ട അറിയിച്ചു. വീട്ടിലിരുന്ന് ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉടമകൾക്ക് അതിന്റെ 11 kW എസി ചാർജർ ഉപയോഗിക്കാം. ഈ വർഷം ആദ്യം വെളിപ്പെടുത്തിയ കൺസെപ്റ്റ് പതിപ്പിൽ നിന്ന് വ്യത്യസ്തമാണ് ബി.ഇസഡ്​ 4 എക്​സിന്‍റെ ബാഹ്യ രൂപകൽപ്പന. എസ്‌യുവിയിൽ സ്ലീക്ക് ഡിആർഎല്ലുകളും ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ വിഭാഗവുമുണ്ട്. വീൽ ആർച്ചുകളിൽ 20 ഇഞ്ച് അലോയ് വീലുകൾ നിറഞ്ഞിരിക്കുന്നു. കറുത്ത ഫിനിഷുകൾ അവിടവിടെയായുണ്ട്​. ടെയിൽ‌ലാമ്പുകൾ ലൈറ്റ്‌ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.


അകത്തളം വിശാലമാണ്. ഉപഭോക്താക്കൾക്ക് ചിറകിന്റെ ആകൃതിയിലുള്ള സ്റ്റിയറിംഗ് വീലോ പരമ്പരാഗതമായതോ തിരഞ്ഞെടുക്കാം. വൺ-മോഷൻ ഗ്രിപ്പ് എന്ന് കമ്പനി വിളിക്കുന്ന സ്റ്റിയർ-ബൈ-വയർ സിസ്റ്റം പുതിയ 'വിങ്​ ഷേപ്പ്' സ്റ്റിയറിങ്​ ഉപയോഗിക്കുന്നു. ഡ്രൈവർമാർക്ക് കൂടുതൽ ലെഗ്‌റൂം, മെച്ചപ്പെട്ട ഡ്രൈവിങ്​ പൊസിഷൻ നൽകുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു. അപ്‌ഡേറ്റുകൾ അനുവദിക്കുന്ന 7 ഇഞ്ച് ടി.എഫ്​.ടി ഡിസ്‌പ്ലേയിൽ ഡ്രൈവർ ഇൻസ്‌ട്രുമെന്റേഷൻ അടങ്ങിയിരിക്കുന്നു. കൂടാതെ ടച്ച് സെൻസിറ്റീവ് നിയന്ത്രണങ്ങളും ഫീച്ചർ ചെയ്യുന്നുണ്ട്​.

പുതിയ ഇലക്ട്രിക് എസ്‌യുവി 2022 മധ്യത്തോടെ ജപ്പാനിൽ ആദ്യമായി അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മറ്റ് രാജ്യങ്ങളിൽ മോഡൽ എപ്പോൾ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric vehicleToyotaUnveiledToyota bZ4X
News Summary - Toyota bZ4X Fully-Electric vehicle Unveiled Globally
Next Story