Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവില രണ്ട്​ ലക്ഷം;...

വില രണ്ട്​ ലക്ഷം; പുതുവർഷത്തിൽ കണ്ണടച്ച്​ വാങ്ങാവുന്ന അഞ്ച്​ ബൈക്കുകൾ

text_fields
bookmark_border
Top 5 Bikes Hero Xtreme, TVS Apache RTR, Bajaj Dominar, Honda HNess and Royal Enfield Meteor 350
cancel

നിരവധി മികച്ച ബൈക്കുകളുടെ വരവറിയിച്ച വർഷംകൂടിയാണ്​ 2020. ഹോണ്ട ഹൈനസ്​ പോലെ പുതുപുത്തൻ ബൈക്കുകൾ കഴിഞ്ഞ വർഷമാണ്​ വിപണിയിലെത്തിയത്​. റോയൽ എൻഫീൽഡ്​ മീറ്റിയോർ പോലെ അതികായന്മാരുടെ പിൻഗാമികളും 2020ൽ നിരത്തിലെത്തി. ഇതിൽ മികച്ച അഞ്ച്​ ബൈക്കുകളെപറ്റിയാണ്​ നാം ഇവിടെ ചർച്ച ചെയ്യുന്നത്​. വില രണ്ട്​ ലക്ഷത്തിൽ താഴെയാണെന്ന്​ പറഞ്ഞെങ്കിലും ഹൈനസും മീറ്റിയോറുമൊക്കെ രണ്ട്​ ലക്ഷത്തിൽ അലപ്പം കുടുതൽ വിലവരുന്ന വാഹനങ്ങളാണ്​. എങ്കിലും റൗണ്ട്​ ചെയ്​ത്​ പറഞ്ഞാൽ രണ്ട്​ ലക്ഷം കയ്യിലുള്ളവർക്ക്​ ഈ ബൈക്കുകൾ സ്വന്തമാക്കുന്നതിനെപറ്റി തീർച്ചയായും ആലോചിക്കാനാവും.


1. ഹീറോ എക്​സട്രീം 160 ആർ

ഹീറോ മോട്ടോകോർപ്പിന്‍റെ ഏറ്റവും പുതിയ പ്രീമിയം കമ്യൂട്ടർ മോട്ടോർസൈക്കിളാണ് എക്‌സ്ട്രീം 160 ആർ. 163 സിസി, സിംഗിൾ സിലിണ്ടർ, രണ്ട് വാൽവ് എഞ്ചിൻ, 8,500 ആർപിഎമ്മിൽ 15 ബിഎച്ച്പിയും 6,500 ആർപിഎമ്മിൽ 14 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. എക്‌സ്ട്രീം 160 ആർ സിംഗിൾ ഡിസ്ക് ബ്രേക്ക് വേരിയന്‍റിന് 1,02,000 രൂപ (എക്‌സ്‌ഷോറൂം)യാണ്​ വില. ഇരട്ട-ഡിസ്ക് ബ്രേക്ക്​ വേരിയന്‍റിന് 1,05,050 (എക്സ്-ഷോറൂം) വിലയുണ്ട്. ഭാരം കുറഞ്ഞതും വേഗതയും കരുത്തും സമന്വയിച്ചതുമായ വാഹനമാണ്​ എക്​സട്രീം 160 ആർ. മികച്ച ഇന്ധനക്ഷമതയും ഈ വാഹനത്തിന്‍റെ പ്രത്യേകതയാണ്​. 55.47 ആണ്​ വാഹനത്തിന്‍റെ മൈലേജ്​.


2. ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4 വി

ടിവി‌എസ് അപ്പാച്ചെ ആർ‌ടി‌ആർ 200 4 വി ഒരു പുതിയ ബൈക്ക് ആണെന്ന്​ പറയാനാവില്ല. 2020ൽ ഈ 200 സിസി പ്രീമിയം ബൈക്കിന്​ ചില അധിക സവിശേഷതകൾ ടി.വി.എസ്​ കൂട്ടിച്ചേർക്കുകയായിരുന്നു. സ്ലിപ്പർ ക്ലച്ച്, ടിവിഎസ് സ്മാർട്ട് കണക്റ്റ് സിസ്റ്റവുമായുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗ്ലൈഡ് ത്രൂ ടെക്നോളജി, എൽഇഡി ഹെഡ്​ലൈറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020ൽ പുതുതായി റൈഡ്​ മോഡുകൾ വന്നതും പ്രത്യേകതയാണ്​. റൈഡ്​ മോഡുള്ള ഈ വിഭാഗത്തിലെ ആദ്യത്തെ മോട്ടോർ‌സൈക്കിളും അപ്പാച്ചെ ആർടിആർ ആണ്​.

സ്പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഉണ്ട്. റൈഡിംഗ് മോഡുകൾക്കനുസരിച്ച്​ വ്യത്യസ്ത തലത്തിലുള്ള എബി‌എസ് പ്രവർത്തനവും ബൈക്കിന്​ ടി.വി.എസ്​ വാഗ്ദാനം ചെയ്യുന്നു. 198 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-വാൽവ്, 8,500 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 18.1 എൻഎം ടോർക്കുമാണ് ഉത്​പാദിപ്പിക്കുന്നത്. 1.31 ലക്ഷം രൂപയാണ്​ (എക്സ്-ഷോറൂം) വിലയുള്ള ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4 വി മുടക്കുന്ന പണത്തിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന വാഹനമാണ്​.


ബജാജ് ഡോമിനാർ 250

ഡോമിനാർ 400 ന്‍റെ കരുത്ത്​ കുറച്ച വാഹനമാണ്​ ഡോമിനാർ 250. ബജാജ് കുടുംബത്തിൽ നിന്നുള്ള ചെറുതും താങ്ങാവുന്നതും ഭാരം കുറഞ്ഞതുമായ മോഡലാണിത്​. ദൈനംദിന യാത്രയ്‌ക്കും സ്‌പോർട്‌സ് ടൂറിങിനും ഉപയോഗിക്കാവുന്ന ​ൈബക്കാണിത്​. കെടിഎം 250 ഡ്യൂക്കിലെ അതേ എഞ്ചിനാണ്​ ഡോമിനറും പിൻതുടരുന്നത്​. പക്ഷേ അൽപ്പം വ്യത്യസ്തമായ ട്യൂണാണ്​ ഡോമിനറിൽ ഉപയോഗിച്ചിരിക്കുന്നത്​. 250 സിസി ഡി‌എ‌എച്ച്‌സി എഞ്ചിൻ 8,500 ആർ‌പി‌എമ്മിൽ 26.6 ബിഎച്ച്പി കരുത്തും 6,500 ആർ‌പി‌എമ്മിൽ 23.5 എൻ‌എം ടോർക്കും ഉത്​പാദിപ്പിക്കും. 1.65 ലക്ഷം (എക്സ്-ഷോറൂം) വിലയുള്ള ബജാജ് ഡൊമിനാർ 250 തുടക്കക്കാരായ റൈഡർമാർക്ക് വളരെ മികച്ച ഓപ്​ഷനാണ്​. മുടക്കുന്ന പണത്തിന്‍റെ മൂല്യം കാത്തുസൂക്ഷിക്കുന്ന വാഹനമായി ഡോമിനർ 250യെ കണക്കാക്കാം.


ഹോണ്ട ഹൈനസ്​ സിബി 350

റോയൽ എൻഫീൽഡ് ആധിപത്യം പുലർത്തുന്ന വാഹന വിഭാഗത്തിലേക്കുള്ള ഹോണ്ടയുടെ കടന്നുകയറ്റമാണ്​ ഹൈനസ്​ സിബി 350 എന്ന റെട്രോ അവതാരം. പ്രധാനമായും ഇന്ത്യൻ വിപണി ലക്ഷ്യമാക്കി പൂണമായും ഇന്ത്യയിൽ നിർമിച്ച വാഹനകൂടിയാണിത്​. 348 സിസി സിംഗിൾ സിലിണ്ടർ ഓവർഹെഡ് ക്യാം എഞ്ചിൻ 5,500 ആർ.പി.എമ്മിൽ 20.8 ബിഎച്ച്പിയും 3,000 ആർ‌പി‌എമ്മിൽ‌ 30 എൻ‌എം ടോർക്കും ഉത്​പാദിപ്പിക്കും. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച്, കൗണ്ടർബാലൻസർ, ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം പോലുള്ള സവിശേഷതകൾ വാഹനത്തിനുണ്ട്​. 1.85 ലക്ഷം (എക്സ്-ഷോറൂം) വിലയുള്ള ഹോണ്ട ഹൈനസ്​ സിബി 350 റോയൽ എൻഫീൽഡിന് വളരെ നല്ലൊരു ബദലാണ്​. പരിമിതമായ ഹോണ്ട ബിഗ് വിംഗ് നെറ്റ്‌വർക്ക് വഴി മാത്രമേ ഹോണ്ട സിബി 350 വിൽക്കുന്നുള്ളൂ എന്നത്​ വലിയൊരു പോരായ്​മയാണ്​.


റോയൽ എൻഫീൽഡ് മീറ്റിയോർ 350

തണ്ടർബേർഡിന്‍റെ പിൻഗാമിയായി റോയൽ എൻഫീൽഡ്​ അവതരിപ്പിച്ച ക്രൂസർ ബൈക്കാണ്​ മീറ്റിയോർ 350. പുതിയ എഞ്ചിനും ഷാസിയും ഉപയോഗിച്ച് നിർമിച്ച വാഹനംകൂടിയാണിത്​. വിറച്ചുതുള്ളുന്ന തണ്ടർബേർഡിന്‍റെ പോരായ്​മകൾ മീറ്റിയോറിലെത്തു​േമ്പാൾ റോയൽ എൻഫീൽഡ് പരിഹരിച്ചിട്ടുണ്ട്​.​ പുതിയ 350 സിസി എസ്‌എ‌എച്ച്‌സി എഞ്ചിൻ 6,100 ആർ‌പി‌എമ്മിൽ 20.2 ബിഎച്ച്പിയും 4,000 ആർ‌പി‌എമ്മിൽ 27 എൻ‌എം ടോർക്കും നിർമ്മിക്കും. വൈഡ് ടോർക്ക് ബാൻഡ് 2,400 ആർ‌പി‌എമ്മിൽ ആരംഭിച്ച് 4,500 ആർ‌പി‌എം വരെ പോകുന്നു. വൈബ്രേഷനുകൾ കുറയ്ക്കുന്നതിന് ബാലൻസർ ഷാഫ്റ്റും ഉപയോഗിച്ചിട്ടുണ്ട്​. മൂന്ന് വേരിയന്‍റുകളിൽ ബൈക്ക്​ ലഭ്യമാണ്. വില 1.75 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BajajMeteor 350honda highnessTop 5 Bikes
Next Story