Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഡ്രൈവിങ്​ അനായാസമാകും,...

ഡ്രൈവിങ്​ അനായാസമാകും, വിലകുറഞ്ഞ അഞ്ച്​ ഓ​ട്ടോമാറ്റിക്​ കാറുകൾ പരിചയ​പ്പെടാം

text_fields
bookmark_border
Top 5 automatic budget hatchbacks on sale in India
cancel

ഓ​ട്ടോമാറ്റിക്​ വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ അയിത്തം ഏതാണ്ട്​ അവസാനിച്ച കാലമാണിത്​. ബജറ്റ്​ ഹാച്ച്​ബാക്കുകൾക്ക്​ ഇപ്പോൾ വർധിച്ച ആവശ്യകത രാജ്യത്ത്​ നിലനിൽക്കുന്നുണ്ട്​. ഏറ്റവും വിലകുറഞ്ഞ ഓ​ട്ടോമാറ്റിക്​ ലഭിക്കുന്നത്​ എൻട്രിലെവൽ ഹാച്ചുകളിലാണ്​. വാങ്ങാനും പരിപാലിക്കാനും എളുപ്പമാണെന്നതാണ്​ ഇവയുടെ മികവ്​. ഓട്ടോമാറ്റിക് ഗിയർ‌ബോക്സും ചെറിയ അഴകളവുകളും നഗര യാത്രകൾക്ക് ഏറെ അനുയോജ്യമാണ്​. രാജ്യത്ത്​ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ അഞ്ച്​ ഓ​ട്ടോമാറ്റിക്​ വാഹനങ്ങൾ പരിചയപ്പെടാം.


വാഗൺ ആർ

വിശാലമായ ഉൾവശവും പ്രായോഗികമായ സാ​ങ്കേതിക വിഭാഗങ്ങളുമുള്ള മാരുതി സുസുക്കി വാഗൺ ആർ രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് വരുന്നത്. 68 എച്ച്പി, 1.0 ലിറ്റർ എഞ്ചിനാണ്​ ആദ്യത്തേത്​. 83 എച്ച്പി, 1.2 ലിറ്റർ എഞ്ചിനും ലഭ്യമാണ്​​. ഇവ രണ്ടും എഎംടി ഓപ്ഷൻ ഗിയർബോക്​സിനൊപ്പം വരുന്നുണ്ട്​. 5-സ്പീഡ് എ‌എം‌ടി യൂനിറ്റ്​ മൈലേജിൽ കുറവ്​ വരുത്തില്ലെന്നതും മേന്മയാണ്​. 20 കിലോമീറ്റർ ഇന്ധനക്ഷമത രണ്ട്​ എഞ്ചിൻ ഓപ്​ഷനുകളിലും പ്രതീക്ഷിക്കാം. 5.48 മുതൽ 6.18 ലക്ഷമാണ്​ വിവിധ മോഡലുകളുടെ വില.


സാൻട്രോ

ഹ്യൂണ്ടായ് സാൻട്രോയുടെ എ.എം.ടി യൂനിറ്റ് മികവുള്ളതാണ്​. 69 എച്ച്പി, 1.1 ലിറ്റർ പെട്രോൾ എഞ്ചിനുമായി ​മികച്ച രീതിയിൽ ചേർന്നുപ്രവർത്തിക്കുന്ന ഗിയർബോക്​സാണിത്​. നിലവാരമുള്ളതും വിശാലവുമായ ഇന്‍റീരിയറാണ്​ സാൻട്രോക്ക്​. 20 കിലോമീറ്റർ മൈലേജ്​ ലഭിക്കും. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വില അൽപ്പം കൂടുതലാണെന്ന്​ പറയാം. 5.65 മുതൽ 6.35 ലക്ഷമാണ്​ വില.


ഡാറ്റ്സൺ ഗോ

സി.വി.ടി ഓട്ടോമാറ്റിക് ഉള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വാഹനമാണ്​ ഡാറ്റ്സൺ ഗോ. എ.എം.ടി മോഡലുകളേക്കാൾ അനായാസം ഓടിക്കാവുന്ന വാഹനമാണിത്​. 77 എച്ച്പി, 1.2 ലിറ്റർ എഞ്ചിൻ ഏറ്റവും മികച്ചതാണെന്ന്​ പറയാനാവില്ല. ഗുണനിലവാരത്തിൽ മുൻഗാമിയെ അപേക്ഷിച്ച് ഗണ്യമായ പുരോഗതിയുണ്ടെങ്കിലും എതിരാളികൾശക്കാപ്പം എത്താത്തത്​ പോരായ്​മയാണ്​. പ്ലസ് സൈഡിൽ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണമുള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് ഗോ സിവിടി. 19.95 ആണ്​ ​ൈമലേജ്​. 6.31 ലക്ഷം മുതൽ 6.51 വരെയാണ്​ വില.


എസ്​ പ്രസ്സോ

മാരുതി സുസുക്കി എസ്​ പ്രസ്സോ നഗരയാത്രക്ക്​ പറ്റിയ ഓ​ട്ടോമാറ്റിക്​ വാഹനമാണ്​. 68 എച്ച്പി, 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 5 സ്പീഡ് എഎംടി ഗിയർബോക്‌സ് എന്നിവ മികച്ചതാണ്​. ടാൾബോയ്​ ഡിസൈനായതിനാൽ തുടക്കക്കാർക്ക്​ ഏറെ അനുയോജ്യമാണ്​. 21.7 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമത എസ്​ പ്രസ്സോക്കുണ്ട്​. 4.83 മുതൽ 4,99 ലക്ഷംവരെയാണ്​ വില.


തിയാഗോ

ടാറ്റ തിയാഗോ ഏറെ പ്രായോഗികമായ ഹാച്ച്​ബാക്കുകളിൽ ഒന്നാണ്​. ഒരു വലിയ കാർ പോലെ ഡ്രൈവ് ചെയ്യാവുന്ന വാഹനമാണിത്​. മികച്ച ബൂട്ട് സ്​പെയ്​സുമുണ്ട്​. 86 എച്ച്പി, 1.2 ലിറ്റർ പെട്രോൾ യൂനിറ്റ് ശരാശരി മികവുള്ളതാണ്​. 5 സ്പീഡ് എഎംടി ഗിയർബോക്​സാണ്​ വാഹനത്തിന്​. 18.1 കിലോമീറ്റർ ആണ്​ മൈലേജ്​. 6.00 ലക്ഷം മുതൽ 6.85 ആണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Top 5 automaticbudget hatchbacks
Next Story