Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഈ അഞ്ച്​​ കാറുകൾ ഇനി...

ഈ അഞ്ച്​​ കാറുകൾ ഇനി ഇന്ത്യയിലുണ്ടാകില്ല; പുതുവർഷത്തിൽ വിടപറയുന്ന വാഹനങ്ങൾ പരിചയപ്പെടാം

text_fields
bookmark_border
ഈ അഞ്ച്​​ കാറുകൾ ഇനി ഇന്ത്യയിലുണ്ടാകില്ല; പുതുവർഷത്തിൽ വിടപറയുന്ന വാഹനങ്ങൾ പരിചയപ്പെടാം
cancel

2020ൽ നമ്മോടൊപ്പമുണ്ടായിരുന്ന നാല്​ കാറുകൾ പുതുവർഷത്തിൽ രാജ്യത്തുനിന്ന്​ എന്നെന്നേക്കുമായി വിടപറയുകയാണ്​. ഇതിൽ ചില വാഹനങ്ങൾ നിരവധി വർഷങ്ങളായി വിപണിയിൽ സ്​ഥാനമുറപ്പിച്ചിരുന്നവയാണ്​. ചിലതെല്ലാം ലക്ഷത്തിലധികം ഇവിടെ വിറ്റഴിഞ്ഞിട്ടുമുണ്ട്​. പക്ഷെ പുതുനിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും പിന്നാലെ വിൽപ്പന ഇടിയുകകൂടി ചെയ്​തതോടെ വാഹനങ്ങൾ പിൻവലിക്കാൻ കമ്പനികൾ നിർബന്ധിതരാവുകയായിരുന്നു.


ഹോണ്ട

വിപണിയിൽ നിന്ന്​ പിൻവലിക്കപ്പെടുന്ന വാഹനങ്ങളിൽ പ്രധാനി ഹോണ്ടയുടെ എം.പി.വിയായ ബി.ആർ.വിയാണ്​. ഹോണ്ട ബി.ആർ.വിയെ ബിഎസ് 6 എമിഷൻ നിലവാരത്തിലേക്ക് കമ്പനി അപ്‌ഗ്രേഡുചെയ്‌തിരുന്നില്ല. 2015 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുകയും 2016 മെയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്​ത വാഹനമാണ്​ ബിആർ-വി. ഹോണ്ടയുടെ ഉയർന്ന വിൽപ്പനയുള്ള വാഹനമായിരുന്നില്ല ഒരുകാലത്തും ബി.ആർ.വി. 2017ൽ ഈ എം.പി.വിയുടെ 2,857 യൂനിറ്റ് മാത്രമാണ്​ വിറ്റത്​. സ്യൂഡോ എസ്​.യു.വി എന്നാണ്​ ബി.ആർ.വിയെ എതിരാളികൾ വിളിച്ചിരുന്നത്​. 2018 ൽ വിൽപ്പന 7,140 യൂനിറ്റുകളായി ഉയർന്നു. വാങ്ങുന്നവരെ ആകർഷിക്കുന്നതിൽ പരാജയപ്പെടുകയും നിർത്തലാക്കുകയും ചെയ്ത മൊബിലിയോയുമായി ബിആർ-വിക്ക് സമാനതകളുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന ബിആർവിക്ക്​ ഏഴും അഞ്ചും ഇരിപ്പിടങ്ങളുള്ള മോഡലുകളുണ്ട്​. ഇന്ത്യൻ-സ്പെക്​ മോഡൽ ഏഴ്​ സീറ്റ് പതിപ്പിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.


ഹ്യൂണ്ടായ്

ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് തങ്ങളുടെ കോമ്പാക്​ട്​ സെഡാനായ എക്​സന്‍റിനെ നീക്കം ചെയ്​തിട്ടുണ്ട്​. എക്​സന്‍റ്​ിന്‍റെ പിൻഗാമിയായി കമ്പനി ഈ വർഷം തുടക്കത്തിൽ ഓറ എന്ന പേരിൽ പുതിയ വാഹനം പുറത്തിറക്കിയിരുന്നു. ഈ പശ്​ചാത്തലത്തിലാണ്​ എക്​സന്‍റ്​ പിൻവലിക്കുന്നത്​. ഹ്യുണ്ടായ് എക്​സന്‍റ്​ രണ്ടാം തലമുറ ഹ്യുണ്ടായ് ഐ 10 (ഗ്രാൻഡ് ഐ 10) ൽ നിന്ന് ഉത്ഭവിച്ച വാഹനമാണ്​. അതുപോലെ തന്നെ മൂന്നാം തലമുറ ഐ 10 (ഗ്രാൻഡ് ഐ 10 നിയോസ്) ന്‍റെ സെഡാൻ രൂപമാണ്​ ഓറ. ഹ്യുണ്ടായ് ഓറ എക്സന്‍റ്​ സെഡാനുകൾക്ക്​ ഒരേ നീളവും (3,995 മില്ലിമീറ്റർ) ഉയരവും (1,520 മില്ലിമീറ്റർ) മറ്റ്​ സവിശേഷതകളുമാണുള്ളത്​. ബിഎസ് ആറ്​ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് എക്സെന്‍റിന്​ കരുത്തുപകരുന്നത്​. രണ്ട് പവർട്രെയിനുകളിലും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.


നിസാൻ

2020ൽ ഇന്ത്യൻ വിപണികളിൽ നിന്ന് രണ്ട് മോഡലുകളെ പിൻവലിക്കാനാണ്​ നിസാൻ തീരുമാനിച്ചിരിക്കുന്നത്​. ബിഎസ് ആറ്​ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കിയതാണ്​ വാഹനങ്ങൾ പിൻവലിക്കാനുള്ള പെ​ട്ടെന്നുള്ള കാരണം. മൈക്ര ഹാച്ച്ബാക്കും സണ്ണി സെഡാനുമാണ്​ പുറത്തുപോകുന്ന നിസാൻ വാഹനങ്ങൾ. ജാപ്പനീസ് കാർ നിർമ്മാതാവായ നിസാൻ ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ മൈക്ര ഹാച്ച്ബാക്ക് പുറത്തിറക്കിയിരുന്നു. 2014 ൽ മിഡ് ലൈഫ് അപ്‌ഡേറ്റും 2017 ൽ അടുത്ത ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചു. 2011ലാണ്​ കമ്പനി സണ്ണി സെഡാൻ വാഹനനിരയിൽ ഉൾപ്പെടുത്തുന്നത്​. 2017ൽ കാറിനെ അപ്‌ഡേറ്റ് ചെയ്​തു. 1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


റെനോ

റെനോ ഇന്ത്യ അതിന്‍റെ പ്രധാന ഉൽപ്പന്നങ്ങളിലൊന്ന് ഔദ്യോഗിക പേജിൽ നിന്ന് നീക്കംചെയ്തിട്ടുണ്ട്​. ബി‌എസ് 4 പതിപ്പിൽ വാഗ്ദാനം ചെയ്ത റെനോ കാപ്​ചർ എസ്‌യുവിയാണ്​ രാജ്യത്തുനിന്ന്​ പുറന്തള്ളപ്പെടുന്നത്​. 2017 ലാണ് വാഹനം വിപണിയിലെത്തിയത്. മാരുതി എസ്-ക്രോസ്, നിസ്സാൻ കിക്​സ്​, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായി മത്സരിക്കുകയായിരുന്നു കാപ്​ചറിന്‍റെ ദൗത്യം. നിരവധി ശ്രമങ്ങൾക്കൊടുവിൽ ഇന്ത്യൻ വാങ്ങലുകാരെ സ്വാധീനിക്കുന്നതിൽ വാഹനം അ​േമ്പ പരാജയപ്പെട്ടു. ഈ വർഷം ആദ്യം പുതിയ കാപ്​ചറിനെ റഷ്യയിൽ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaHyundaiNissanRenault
Next Story