Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഞ്ച്റോവർ ഇവോക് സ്വന്തമാക്കി വനിതാ ക്രിക്കറ്റ് സൂപ്പർ താരം

text_fields
bookmark_border
വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 72.09 ലക്ഷം രൂപയിലാണ്
The womens cricket superstar owns a Range Rover
cancel

റേഞ്ച് റോവർ നിരയിലെ ചെറു എസ്‍.യു.വി ഇവോക് സ്വന്തമാക്കി വനിതാ ക്രിക്കറ്റിലെ സൂപ്പർതാരം സ്മൃതി മന്ഥന. പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളുമായി എത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 72.09 ലക്ഷം രൂപയിലാണ്. ഇതിൽ ഏതു മോഡലാണ് സ്മൃതി വാങ്ങിയതെന്നു വ്യക്തമല്ല.


ഇവോക്കിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിൻ 150 കിലോവാട്ട് കരുത്ത് ഉൽപാദിപ്പിക്കും. രണ്ടു ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിന്റെ കരുത്ത് 184 കിലോവാട്ടും. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിലെത്തുന്ന കാറിലുള്ളത് ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. ഡീസൽ എൻജിൻ മോഡലിന്റെ ഉയർന്ന വേഗം 213 കിലോമീറ്ററും പെട്രോളിന്റേത് 230 കിലോമീറ്ററുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story