Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tesla Model 3: India’s first car arrives in blood red colour
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightചുവന്നുതുടുത്ത...

ചുവന്നുതുടുത്ത സുന്ദരൻ; ഇതാണ്​ ഇന്ത്യയിലെ ആദ്യ ടെസ്​ല മോഡൽ 3

text_fields
bookmark_border

ഇന്ത്യയിലെ ആദ്യ ടെസ്​ല മോഡൽ 3 നിരത്തിലെത്തി. ബംഗളൂരുവിലെ ഉപഭോക്​താവാണ്​ മോഡൽ 3 വാങ്ങിയത്​. റെഡ്​ ബ്ലെഡ്​ നിറത്തിലുള്ള വാഹനത്തി​െൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്​. അടുത്തിടെയാണ്​ ​ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്​. എന്നാൽ ഇന്ത്യൻ നിർമിത ടെസ്​ലകൾ ഇനിയും പുറത്തിറക്കിയിട്ടില്ല. മുകേഷ്​ അമ്പാനി, പ്രശാന്ത്​ റൂയിയ, ബോളിവുഡ്​ താരം റിതേഷ്​ ദേശ്​മുഖ്​ തുടങ്ങിയവരാണ്​ ഇന്ത്യയിലെ പ്രശസ്​തരായ ടെസ്​ല ഉടമകൾ. എന്നാൽ ഇവരെല്ലാം വാങ്ങിയത്​ കമ്പനിയുടെ ഉയർന്ന മോഡലുകളാണ്​. ടെസ്​ലയുടെ ഏറ്റവും കുറഞ്ഞ മോഡലാണ്​ ഇപ്പോൾ നിരത്തിലെത്തിയ മോഡൽ 3. പൂർണമായും ഇറക്കുമതി ചെയ്​ത വാഹനമാണിത്​. മേഡൽ 3യുടെ ഉടമ ആരെന്ന്​ ഇനിയും വെളിപ്പെട്ടിട്ടില്ല. ടെസ്​ല ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ വാഹനവും മോഡൽ 3 ആയിരിക്കും. ഇന്ത്യൻ റോഡുകളിലെ മോഡൽ 3യുടെ പരീക്ഷണ ഒാട്ടങ്ങൾ തകൃതിയായി നടക്കുകയാണ്​.

വിലകുറഞ്ഞ ടെസ്​ല

ടെസ്​ലയുടെ ഏറ്റവും വിലകുറഞ്ഞ വാഹനമാണ്​ മോഡൽ 3. അമേരിക്കൻ വിപണിയിൽ, അടിസ്ഥാന പതിപ്പിന് 39,990 ഡോളർ (ഏകദേശം 30 ലക്ഷം) വിലവരും. സമ്പൂർണ ബിൽറ്റ് യൂനിറ്റുകൾ (സിബിയു) ​ആയി ഇറക്കുമതി ചെയ്യു​േമ്പാൾ 204 ശതമാനം നികുതി അടക്കണം. അതിനാൽ എൻട്രി ലെവൽ മോഡലിന് പോലും ഇന്ത്യൻ വിപണിയിൽ 70 ലക്ഷത്തോളം വിലവരും. മോഡൽ 3 ക്ക്​ 423 കിലോമീറ്റർ പരിധി ലഭിക്കും. വാഹനത്തിന്​ 6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.


മോഡൽ 3 ലോങ്​ റേഞ്ച് എഡബ്ല്യുഡി വേരിയൻറിന് ഒറ്റ ചാർജിൽ പരമാവധി 568 കിലോമീറ്റർ സഞ്ചരിക്കാനാവും. ഇൗ വാഹനം 4.5 സെക്കൻഡിൽ 0-100 ​​കിലോമീറ്റർ വേഗത കൈവരിക്കും. ഏറ്റവും ഉയർന്ന വേരിയിന്​ 568 കിലോമീറ്റർ ആണ്​ റേഞ്ച്​. ഇൗ മോഡലിന്​ മൂന്ന്​ സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ബംഗളൂരുവിൽ എത്തിയ മോഡൽ 3 ഏത്​ വേരിയൻറാണെന്ന വിവരം ലഭ്യമല്ല.


ടെസ്​ല ഇന്ത്യയിൽ

ടെസ്​ല അടുത്തിടെയാണ്​ ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവ്​ പ്രഖ്യാപിച്ചത്​. ൈവഭവ്​ തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ്​ ജോൺ ഫിൻസ്​റ്റീൻ എന്നിവരെ ഡയറക്​ടർമാരാക്കി 'ടെസ്​ല ഇന്ത്യ മോ​േട്ടഴ്​സ്​ ആൻഡ്​ എനർജി ​ൈപ്രവറ്റ്​ ലിമിറ്റഡ്​' എന്ന പേരിൽ കമ്പനിയും രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ടെസ്​ലയുടെ ഇന്ത്യയിലേക്കുള്ള വരവ്​ 2016ൽ തന്നെ പ്രഖ്യാപിച്ചിരുന്നു. കൊറോണ കാരണമാണ്​​ അത്​ വൈകിയത്​.

കർണാടകക്കു പുറമെ, തമിഴ്​നാട്​, ഗുജറാത്ത്​, ആന്ധ്ര, തെലങ്കാന സംസ്​ഥാനങ്ങളും കമ്പനിക്ക്​ ഭൂമി അനുവദിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാനം കർണാടകയെ ടെസ്​ല തിരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിന്​ സമീപത്തെ തുംകൂർ ജില്ലയിൽ വ്യാവസായിക ഇടനാഴി സ്​ഥാപിച്ച്​ ടെസ്​ലക്കായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്​.

ടെസ്​ല മോഡൽ എക്​സ്​

7,775 കോടി ആദ്യ ഘട്ടത്തിൽ ടെസ്​ല ഇന്ത്യയിൽ മുതൽ മുടക്കും. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വൈദ്യുതവാഹനങ്ങളുടെ വിൽപനയാണ്​ ടെസ്​ല ലക്ഷ്യമിടുന്നത്​. വിപണിയുടെ പ്രകടനത്തി​ൻെറ അടിസ്​ഥാനത്തിൽ പിന്നീട്​ അസംബ്ലിങ്​, ഉൽപാദനം എന്നിവയിലേക്ക്​ കടക്കും. ടെസ്​ല മോഡൽ 3 കാറിന്​ ഇന്ത്യയിലെത്തു​േമ്പാൾ​ ഏകദേശം 55 ലക്ഷം രൂപ വിലവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TeslaModel 3first car
Next Story