Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഡോർ ഹാൻഡിൽ...

ഡോർ ഹാൻഡിൽ ഇല്ലെങ്കിലും വാഹനം തുറക്കും​? സൈബർ ട്രക്കിൽ അത്​ഭുതം ഒളിപ്പിച്ച്​ ടെസ്​ല

text_fields
bookmark_border
ഡോർ ഹാൻഡിൽ ഇല്ലെങ്കിലും വാഹനം തുറക്കും​? സൈബർ ട്രക്കിൽ അത്​ഭുതം ഒളിപ്പിച്ച്​ ടെസ്​ല
cancel

2019 നവംബറിലാണ്​​ വാഹനലോകത്തെ അമ്പരപ്പിച്ചുകൊണ്ട്​ ടെസ്​ല,​ സൈബർ ട്രക്ക്​ എന്ന വൈദ്യുത വാഹനം അവതരിപ്പിച്ചത്​. ഇതുവരെ നാം കണ്ട്​ പരിചയിച്ച വാഹന രൂപങ്ങളിൽ നിന്ന്​ തികച്ചും വ്യത്യസ്​തമായിരുന്നു സൈബർട്രക്കി​െൻറ രൂപം. സയൻസ്​ ഫി​ക്ഷൻ സിനിമകളിൽ നിന്ന്​ നേരിട്ട്​ ഇറങ്ങിവന്ന പോലുള്ള ഇൗ വാഹനം​ പുറത്തിറക്കിയപ്പോൾ തന്നെ ആഗോള ഹിറ്റായിയിരുന്നു. ലോകത്തുടനീളം തരംഗമായ വാഹനത്തിന്​ രണ്ട്​ ലക്ഷത്തിലധികം ബുക്കിങ്ങാണ്​ ലഭിച്ചത്​. നിലവിൽ പ്രൊഡക്ഷൻ വഴിയിലാണ്​ സൈബർ ട്രക്ക്​.


ട്രക്കി​െൻറ ചില പ്രത്യേകതകൾ കഴിഞ്ഞ ദിവസം ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​ക്​ ​വെളിപ്പെടുത്തി. അതിൽ എടുത്തുപറയേണ്ട സവിശേഷത സൈബർ ട്രക്കിന്​ ഡോർ ഹാൻഡിലുകൾ ഉണ്ടാകില്ല എന്നതാണ്​. സൈബർട്രക്ക് ഉടമയെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുമെന്നാണ്​ മസ്​ക്​ പറയുന്നത്​. നേരത്തെ അവതരിപ്പിച്ച പ്രോ​േട്ടാ ടൈപ്പിൽ നിന്ന്​ ഏറെ വ്യത്യസ്​തമായിരിക്കില്ല ഉപഭോക്​താക്കളിലെത്തുന്ന വാഹനമെന്നും മസ്​ക്​ ട്വീറ്റിൽ പറഞ്ഞു. സൈബർട്രക്ക് ടെക്​സസിലെ ടെസ്​ല ജിഗാഫാക്​ടറിയിലാണ്​ നിർമിക്കുക. സ്‌പോർട്‌സ് കാറി​െൻറ പ്രകടന ശേഷിയും പിക്ക്അപ്പി​െൻറ പ്രായോഗികതയുമാണ്​ ടെസ്​ല വാഗ്​ദാനം ചെയ്യുന്നത്​.


'പ്രൊഡക്ഷൻ ഡിസൈൻ പ്രോ​േട്ടാടൈപ്പിൽ നിന്ന്​ വ്യത്യസ്​തമാകില്ല. ചില ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. വാഹനത്തിന്​ ഡോർ ഹാൻഡിലുകൾ ഉണ്ടാകില്ല. കാർ നിങ്ങളെ തിരിച്ചറിയുകയും വാതിൽ തുറക്കുകയും ചെയ്യും. സ്​റിയറിങ്​ തിരിക്കു​േമ്പാൾ നാല് ചക്രങ്ങളും ഒരുമിച്ച്​ തിരിയുന്നതിനാൽ വളവും തിരിവും അനായാസം മറികടക്കാൻ സൈബർ ട്രക്കിനാവും'-ഇലോൺ മസ്​ക്​ ട്വിറ്ററിൽ കുറിച്ചു. 6.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഒറ്റ ചാർജിൽ 400 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാനും സൈബർ ട്രക്കിനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon MuskTeslaCybertruckdoor handles
Next Story