Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightരഹസ്യകാമറകൾ ഉണ്ടെന്ന്​...

രഹസ്യകാമറകൾ ഉണ്ടെന്ന്​ സംശയം; ടെസ്​ലയെ നിരോധിച്ച്​ ചൈനീസ്​ സൈന്യം

text_fields
bookmark_border
Tesla Cars Banned by China Military on Concerns
cancel

ചൈനീസ് സൈനിക കോംപ്ലക്സുകളിൽ നിന്നും പട്ടാളക്കാരുടെ ഭവന സമുച്ചയങ്ങളിൽ നിന്നും ടെസ്‌ല വാഹനങ്ങളെ നിരോധിച്ച്​ ചൈനീസ്​ സൈന്യം. ഇതുസംബന്ധിച്ച നിർദേശം ഉത്തരവിന്‍റെ രൂപത്തിൽ സൈന്യം ഇതിനകംതന്നെ പുറത്തിറക്കിയിട്ടുണ്ട്​. വിവരങ്ങൾ സ്വകാര്യമായതിനാൽ പുറത്തറിയരുതെന്ന് ആവശ്യപ്പെട്ടാണ്​ നിരോധന ഉത്തരവ്​ പുറത്തിറക്കിയിരിക്കുന്നത്​. നിരോധന ഉത്തരവിന്‍റെ കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. സൈന്യം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്​, ടെസ്‌ല ഉടമകൾ സൈനിക സംവിധാനങ്ങൾക്ക്​ അകത്തേക്കോ ഹൗസിങ്​ കോംപ്ലക്​സിലോ പ്രവേശിക്കു​േമ്പാൾ വാഹനം പുറത്ത് പാർക്ക് ചെയ്യണം.


അമേരിക്കൻ കമ്പനി കാറുകളിലെ രഹസ്യ ക്യാമറകൾ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ആശങ്കയാണ് ചൈനക്കുള്ളത്​. രഹസ്യ സൈനിക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ്​ വാഹനങ്ങൾ സൈനിക വസതികളിൽ നിന്ന് തടയുന്നതെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ചൈനയിലെ ടെസ്‌ല പ്രതിനിധി സൈന്യത്തിന്‍റെ നീക്കത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ചൈനയുടെ പ്രതിരോധ മന്ത്രാലയവും ഇതുസംബന്ധിച്ച വാർത്തയോട്​ പ്രതികരിച്ചിട്ടില്ല. ടെസ്‌ല കാറുകളിലെ മൾട്ടി-ഡയറക്ഷണൽ കാമറകളും അൾട്രാസോണിക് സെൻസറുകളും അവ സഞ്ചരിക്കുന്ന സ്​ഥലങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്​. ടെസ്​ലയുടെ ഓ​ട്ടോ പൈലറ്റ്​ സംവിധാനമുള്ള വാഹനങ്ങൾ ഇത്തരം വിവരങ്ങൾ അടിസ്​ഥാനമാക്കിയാണ്​ സഞ്ചരിക്കുന്നത്​.


പാർക്കിങ്​, ഓട്ടോപൈലറ്റ്, ഓ​ട്ടോണമസ്​ ഡ്രൈവിംഗ് പ്രവർത്തനങ്ങൾക്കായി ടെസ്‌ല വാഹനങ്ങളിൽ നിരവധി ചെറിയ ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്​. മിക്ക ടെസ്‌ല മോഡലുകളിലും റിയർ വ്യൂ മിററിൽ ഇന്‍റീരിയർ ക്യാമറ ഘടിപ്പിച്ചിരിക്കുന്നു. ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന്​ മാറുകയോ ക്ഷീണം സംഭവിക്കുകയോ ചെയ്യുന്നു​ണ്ടോ എന്നൊക്കെ നിരീക്ഷിക്കാനാണ്​ ഈ കാമറ ഉപയോഗിക്കുന്നത്​. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളാണ്​ ടെസ്​ല. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയായ ടെസ്​ല ഷാങ്ഹായ്ക്ക് സമീപമുള്ള ജിഗാഫാക്ടറിയിൽ നിന്നാണ്​ ചൈനക്കായി വാഹനങ്ങൾ നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameraTeslaChinaChina Military
Next Story