Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാല്​ നമ്പരിനായി ചിലവാക്കിയത്​ 17 ലക്ഷം; ത​െൻറ ലംബോർഗിനിക്ക്​ ഇഷ്​ട വിലാസം നൽകി തെലുങ്ക്​ സൂപ്പർ താരം
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightനാല്​ നമ്പരിനായി...

നാല്​ നമ്പരിനായി ചിലവാക്കിയത്​ 17 ലക്ഷം; ത​െൻറ ലംബോർഗിനിക്ക്​ ഇഷ്​ട 'വിലാസം' നൽകി തെലുങ്ക്​ സൂപ്പർ താരം

text_fields
bookmark_border

ലംബോർഗിനിയുടെ ഉറൂസ്​ എസ്​.യു.വി അടുത്തിടെയാണ്​ തെലുങ്ക്​ സൂപ്പർ താരമായ ജൂനിയർ എൻ.ടി.ആർ സ്വന്തമാക്കിയത്​. സാധാരണ ഉറൂസിന്​ പകരം സ്​പെഷൻ എഡിഷൻ ഗ്രാഫൈറ്റ്​ ക്യാപ്​സ്യൂൾ പതിപ്പാണ്​ താരം വാങ്ങിയത്​. ഇന്ത്യയിലാദ്യമായി ഇൗ മോഡൽ സ്വന്തമാക്കുന്നയാളും അദ്ദേഹമായിരുന്നു. ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ്​ വാഹനം വിതരണം ചെയ്​തത്​. വാഹനത്തോടൊപ്പമുള്ള ചിത്രം നടൻ പങ്കുവച്ചിരുന്നു.


ത​െൻറ ഉറൂസി​െൻറ പ്രത്യേക രജിസ്ട്രേഷൻ നമ്പറിനായി താരം ഇപ്പോൾ 17 ലക്ഷം രൂപ അടച്ചതായാണ്​ ആർ.ടി.ഒ നൽകുന്ന വിവരം. 9999 എന്ന നമ്പർ ലഭിക്കാനാണ്​ താരം ലക്ഷങ്ങൾ മുടക്കിയത്​. നമ്പർ ലേലത്തിലാണ്​ വിറ്റുപോയത്​. ജൂനിയർ എൻടിആറി​െൻറ ബിഎംഡബ്ല്യു 7-സീരീസിനും ഇതേ നമ്പരാണുള്ളത്​.

സ്പെഷ്യൽ എഡിഷൻ ഉറൂസിന്​ പ്രത്യേക മാറ്റ്​ ഫിനിഷും ഒാറഞ്ച്​ കളർ കോമ്പിനേഷനും ലഭിക്കും. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് സാധാരണ മോഡലിനേക്കാൾ വിലകൂടുതലാണ്​. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഒാപ്​ഷനുകൾക്കനുസരിച്ച്​ ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം.


സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറൂസ്​ ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് നിരവധി വിഷ്വൽ അപ്‌ഗ്രേഡുകൾ ലഭിക്കും. ബമ്പറിലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്, ബോഡി സ്​കർട്ടുകൾ, ഒആർവിഎം, വീൽ ക്ലാഡിങ്​ തുടങ്ങിയ പ്രത്യേകതകൾ ഗ്രാഫൈറ്റ്​ പതിപ്പിലുണ്ട്​. ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾക്ക് ബ്രഷ്​ഡ്​ സിൽവർ ടെക്സ്ചറും ലഭിക്കും.

22 ഇഞ്ച് വലിപ്പമുള്ള ടയറുകളും ബോഡി കളർ ബ്രേക്ക് കാലിപ്പറുകളും വാഹനത്തി​െൻറ പ്രത്യേകതയാണ്​. സ്റ്റാൻഡേർഡ് പതിപ്പിൽ 21 ഇഞ്ച് അലോയ് വീലുകളാണുള്ളത്​.4.0 ലിറ്റർ, ഇരട്ട ടർബോചാർജ്​ഡ്​ V8 പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. പരമാവധി 650 പിഎസ് കരുത്തും 850 എൻഎം ടോർക്കും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും. ഫോർവീൽ സംവിധാനവും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഹനത്തിനുണ്ട്​. 3.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പരമാവധി വേഗത മണിക്കൂറിൽ 305 കി.മീ ആയി നിയന്ത്രിച്ചിരിക്കുന്നു. ലംബോർഗിനിയുടെ ആദ്യ എസ്​.യു.വിയാണ്​ ഉറൂസ്. ഇവയുടെ നൂറിലധികം യൂനിറ്റുകൾ രാജ്യത്ത്​ വിറ്റഴിഞ്ഞിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lamborghinifancy numberUrusTelugu
News Summary - Telugu movie star NTR Jr spends Rs. 17 lakh to buy special number for his Lamborghini Urus
Next Story