Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightടാറ്റയുടെ ഡിസൈൻ വിപ്ലവ...

ടാറ്റയുടെ ഡിസൈൻ വിപ്ലവ നായകൻ പ്രതാപ്​ ബോസ്​ രാജിവച്ചു; പടിയിറങ്ങുന്നത്​ ഹാരിയറി​െൻറ സൃഷ്​ടാവ്​

text_fields
bookmark_border
Tata Motors design head Pratap Bose resigns
cancel

ഹാരിയർ, നെക്​സോൺ, ആൾട്രോസ്​-ടാറ്റ മോ​േട്ടാഴ്​സി​െൻറ തലവര മാറ്റിയ വാഹനങ്ങളുടെ രൂപകൽപ്പനയിലൂടെ പ്രശസ്​തനായ പ്രതാപ്​ ബോസ്​ രാജിവച്ചു. ടാറ്റയുടെ മുഖവും സ്​ഥാനപതിയുമായിരുന്നു ആളാണ്​ അപ്രതീക്ഷിതമായി കമ്പനിയോട്​ വിടപറയുന്നത്​. പുതിയ പതിറ്റാണ്ടി​െൻറ പടിവാതിലിൽവച്ച്​ തങ്ങളുടെ രക്ഷകരിലൊരാൾ പടിയിറങ്ങുന്നു എന്ന വാർത്ത ആഗോള വാഹനഭീമന്​ നൽകുന്ന ആഘാതം ചെറുതല്ല. യൂറോപ്പിലേക്കും വിശേഷിച്ച്​ ഇറ്റലിയിലേക്കും നോക്കി വാഹന ഡിസൈനുകളെ വിലയിരുത്തിയിരുന്നവരെ ജന്മനാട്ടിലേക്ക്​ ആകർഷിച്ചു എന്നതാണ്​ പ്രതാപ്​ ബോസ്​ വാഹന രൂപകൽപ്പനാ രംഗത്ത്​ നടത്തിയ പ്രധാന വിപ്ലവങ്ങളിലൊന്ന്​.


എത്ര പൊരുതിയിട്ടും അങ്ങോട്ട്​ ഗുണംപിടിക്കാതിരുന്ന ടാറ്റയെ പാസഞ്ചർ വാഹന വിപണിയിൽ മുന്നിലെത്തിച്ചത്​ പ്രതാപി​െൻറ കരകൗശലവിദ്യകളായിരുന്നു. 2021ലെ 'വേൾഡ്​ കാർ പേഴ്​സൺസ് ഒാഫ്​ ദി ഇയർ' പുരസ്​കാരത്തിനായി പരിഗണിച്ചവരുടെ പട്ടികയിൽ ഇടംപിടിക്കത്തക്കവണ്ണം ഇൗ യുവാവ്​ വളർന്നു. ടാറ്റയിൽ ഗ്ലോബൽ ഡിസൈൻ ഹെഡ്​ എന്ന പദവിയാണ്​ പ്രതാപ്​ വഹിച്ചിരുന്നത്​. ​പ്രതാപുമായി പ്രശ്​നങ്ങൾ ഒന്നുമില്ലെന്നും കൂടുതൽ അവസരങ്ങൾ തേടിയാണ്​ അദ്ദേഹം പോകുന്നതെന്നുമാണ്​ ടാറ്റയുടെ അനൗദ്യോഗിക വിശദീകരണം. ടാറ്റക്കായി നിരവധി ഡിസൈൻ അവാർഡുകൾ പ്രതാപ്​ നേടിയിട്ടുണ്ട്. 2021 ലെ ഓട്ടോകാർ കാർ ഓഫ് ദ ഇയർ അവാർഡിൽ മികച്ച ഡിസൈൻ അവാർഡ് ടാറ്റ അൽട്രോസ് നേടി.


45കാരനായ പ്രതാപ്​ മുംബൈയിലാണ്​ ജനിച്ചത്​. അഹമ്മദാബാദിലെ നാഷനൽ ഇൻസ്​റ്റിട്യൂട്ട് ഒാഫ്​ ഡിസൈനിൽ നിന്ന്​ ബിരുദംനേടിയ ഇദ്ദേഹം ലണ്ടൻ റോയൽ കോളേജ്​ ഒാഫ്​ ആർട്​സിലും പരിശീലനം നേടിയിട്ടുണ്ട്​. ​ പ്രതാപിന്​ പകരം യുകെയിലെ ടാറ്റ മോട്ടോഴ്‌സ് യൂറോപ്യൻ ടെക്‌നിക്കൽ സെൻറർ (ടിഎംഇടിസി) ഡിസൈൻ ഹെഡ് മാർട്ടിൻ ഉഹ്ലാരി ചുമതലയേറ്റു. ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കിയുള്ള ടാറ്റയുടെ ഏറ്റവും പുതിയ വാഹനങ്ങളുടെ വികസനത്തിന് നേതൃത്വം നൽകിയത്​ ഉഹ്​ലാരിയാണ്​.


യുകെയിലെ ടി‌എം‌ഇ‌ടി‌സിയിൽ നിന്ന് അദ്ദേഹം തുടർന്നും പ്രവർത്തിക്കും. കൂടാതെ കോവെൻട്രി (യുകെ), ടൂറിൻ (ഇറ്റലി), പുനെ (ഇന്ത്യ) ആസ്ഥാനമായുള്ള ഡിസൈൻ ടീമുകളെ നയിക്കുകയും ചെയ്യും. ടാറ്റാ മോട്ടോഴ്‌സ് പുതിയ മാനേജിങ്​ ഡയറക്​ടറെ തേടിക്കൊണ്ടിരിക്കുന്ന സമയത്താണ് ബോസി​െൻറ പെട്ടെന്നുള്ള രാജി വാർത്ത പുറത്തുവരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata motorsPratap Bosecar design
Next Story