Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightആൾട്രോസ്​ ഇ.വി,...

ആൾട്രോസ്​ ഇ.വി, ഏറ്റവും കൂടുതൽ റേഞ്ച്​ തരുന്ന ഇന്ത്യൻ വൈദ്യുത കാർ?

text_fields
bookmark_border
Tata Altroz electric hatchback to get a 500 kms range: Nexon
cancel

നെക്​സ​ൺ ഇ.വിയുടെ വിജയത്തിനുശേഷം പുതിയ നീക്കവുമായി ടാറ്റ മോ​േട്ടാഴ്​സ്​. ജനപ്രിയ ഹാച്ച്​ബാക്കായ ആൾട്രോസി​െൻറ വൈദ്യുത പതിപ്പാണ്​ അണിയറയിൽ ഒരുങ്ങുന്നത്​. ഏറെ പ്രതീക്ഷ നൽകുന്ന പ്രത്യേകതകളുമായാണ് ആൾട്രോസ്​ ഇ.വി വിപണിയിലെത്തുക. ​നെക്​സ​ണിനേക്കാൾ ഉയർന്ന റേഞ്ചാണ്​ ആൾട്രോസി​െൻറ പ്രത്യേകത. വലിയ ബാറ്ററി പായ്ക്ക് നെക്​സണിനേക്കാൾ 25-40 ശതമാനം കൂടുതൽ മൈലേജ്​ വാഗ്​ദാനം ചെയ്യുന്നുണ്ട്​.


പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 500 കിലോമീറ്ററോളം റേഞ്ചാണ്​ ആൾട്രോസ്​ ഇ.വിക്കുള്ളത്​. ആൾട്രോസിന്​ പിന്നാലെ നെക്​സോണിലും ഇതേ ബാറ്ററി പാക്ക്​ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്​. നിലവിൽ നെക്​സണിൽ 30.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണുള്ളത്​. ഇത് 127 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറിനെ ശക്തിപ്പെടുത്തുന്നു. നെക്​സൺ ഇവിയുടെ എ.ആർ.എ.​െഎ സർട്ടിഫൈഡ് റേഞ്ച്​ 312 കിലോമീറ്റർ ആണ്. 500 കിലോമീറ്റർ റേഞ്ചിനടുത്ത്​ ആൾട്രോസിന്​ നൽകാനായാൽ അത്​ തീർച്ചയായും ഇന്ത്യൻ വൈദ്യുത വാഹന വിപണിയിൽ വിപ്ലവമാകും. രാജ്യം കാത്തിരിക്കുന്ന മധ്യവർഗ ഇ.വി കാർ എന്ന നിലയിൽ ആൾട്രോസ്​​ വിപണിപിടിച്ചാൽ ടാറ്റയുടെ ഭാവി ശോഭനമാവുകതന്നെ ചെയ്യും. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata motorsNexonTata AltrozAltroz ev
Next Story