Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightടാറ്റ ആൾട്രോസ്​...

ടാറ്റ ആൾട്രോസ്​ ഡീസലിന്​ ​വമ്പിച്ച ഇളവ്​; 40,000 രൂപ കുറച്ചു

text_fields
bookmark_border
ടാറ്റ ആൾട്രോസ്​ ഡീസലിന്​ ​വമ്പിച്ച ഇളവ്​; 40,000 രൂപ കുറച്ചു
cancel

പ്രീമിയം ഹാച്ച്​ബാക്ക്​ വിഭാഗത്തിലെ ഒരേയൊരു ഡീസൽ മോഡലായ ടാറ്റ ആൾട്രോസിന്​ വിലകുറച്ചു. 40000 രൂപയുടെ വമ്പിച്ച ഇളവാണ്​ ആൾട്രോസിന്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഒരു മാസത്തിനുമുമ്പ്​ 15,000 രൂപ വില ഉയർത്തിയശേഷമാണ്​ ടാറ്റയുടെ പുതിയ നീക്കം. ബി‌എസ് 4, ബി‌എസ് 6 വേരിയൻറുകൾ തമ്മിലുള്ള വിലയിലെ അന്തരം പരിഹരിക്കാനാണ്​ വില പരിഷ്കരണം.

'ആൾ‌ട്രോസ് ഇതിനകം തന്നെ വിപണിയിൽ നേടിയെടുത്ത മുൻതൂക്കം നഷ്​ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല'എന്നാണ്​ വിലക്കിഴിവിനെപറ്റി കമ്പനി വൃത്തങ്ങൾ പറയുന്നത്​. ഒക്ടോബറിൽ പുറത്തിറങ്ങുന്ന ഹ്യൂണ്ടായ് ഐ 20 യുടെ ആസന്നമായ വരവും ടാറ്റയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്​. മുന്നാം തലമുറ ഐ 20 പുറത്തിറക്കുന്നതോടെ ഡീസൽ എഞ്ചിനിലുള്ള അപ്രമാദിത്വം ടാറ്റക്ക്​ നഷ്​ടമാകും.


1.5 ലിറ്റർ ഡീസൽ എഞ്ചിനുമായിട്ടായിരിക്കും ഐ 20 വരികയെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. നിലവിൽ പ്രീമിയം ഹാച്ച്​ വിഭാഗത്തിലെ വാഹന വിൽ‌പന പെട്രോൾ മോഡലുകളിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്​. അടുത്തിടെ അപ്‌ഡേറ്റുചെയ്‌ത ഹോണ്ട ജാസ്,​ മാരുതി സുസുക്കി ബലേനൊ, ഹ്യുണ്ടായ് എലൈറ്റ് ഐ 20 തുടങ്ങിയവ ബി‌എസ് 6 ലേക്ക് മാറിയപ്പോൾ ഡീസൽ ഉപേക്ഷിച്ചിരുന്നു. ഇതോടെ ആൾട്രോസിന്​ വിൽപ്പനയിൽ മൂന്നാം സ്​ഥാനത്ത്​ എത്താനുമായി.

2020 ഓഗസ്റ്റിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 5,000 യൂനിറ്റാണ്​ ആൾട്രോസ്​ വിറ്റത്​. വിലക്കുറവിനൊപ്പം പുതിയ വേരിയൻറുകളും എഞ്ചിൻ ഓപ്ഷനുകളും ഉപയോഗിച്ച് ടാറ്റ ആൾട്രോസിനെ പരിഷ്​കരിക്കുന്നത്​ തുടരുമെന്നാണ്​ വിവരം. ടാറ്റ ആൾട്രോസ് ഡാർക്​ എഡിഷൻ ഏകദേശം തയ്യാറായിക്കഴിഞ്ഞു​. ആൾ‌ട്രോസ് പെട്രോളിനായി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് വെർഷനും ടർബോ-പെട്രോൾ വെർഷനുമൊക്കെ അണിയറിയിൽ ഒരുങ്ങുന്നുണ്ട്​. കൂടാതെ ആൾട്രോസി​െൻറ വൈദ്യുത വാഹന പതിപ്പും തയ്യാറായി കഴിഞ്ഞതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata motorsautomobileTata AltrozAltroz dieselprices slashed
Next Story