Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightടാങ്കർ...

ടാങ്കർ ഒാടിച്ചുപോകുന്ന പെൺകുട്ടി; 'ഉത്തരവാദിത്വ ആങ്ങളമാർ'വിളിച്ചുപറഞ്ഞ്​​ പൊലീസ്​ വന്നപ്പോൾ കേട്ടത്​ വേറി​െട്ടാരു ജീവിത കഥ​

text_fields
bookmark_border
tanker driver girl from kerala dilisha davis
cancel

നിരത്തിലൂടെ ലോക്​ഡൗൺ കാലത്ത്​ ഒരു പെൺകുട്ടി ടാങ്കർ ലോറി ഒാടിച്ചുപോകുന്നു. കണ്ടവർ കണ്ടവർക്കെല്ലാം ആദ്യം അത്​ഭുതമായിരുന്നു. കണ്ടുനിന്നപ്പോൾ സഹിക്കാനാവാതെ ഉത്തരവാദിത്വമുള്ള ചില 'ആങ്ങളമാർ' പൊലീസിനെ വിളിച്ചു. അടുത്ത ചെക്​പോസ്​റ്റിൽ വാഹനം കൃത്യമായി പൊലീസ്​ തടഞ്ഞു. ഇവളാരാണ്​ ഇത്രവലിയ ടാങ്കർ എടുത്ത്​ ഒാടിച്ച്​ നടക്കാൻ എന്നായിരുന്നു പൊലീസി​െൻറ ആദ്യ ഭാവം. പുറത്തിറക്കി ചോദ്യം ചെയ്യലായി. ഇതോടെ പെൺകുട്ടി ത​െൻറ ഹെവി ലൈസൻസും ഹസാർഡസ്​ പെർമിറ്റും എടുത്തുവീശി.

ആദ്യമായി ഇത്തരമൊരു സാധനത്തിൽ പെൺകുട്ടിയുടെ ഫോ​േട്ടാ കണ്ടതി​െൻറയാകണം പൊലീസുകാർ കുറേനേരത്തേക്ക്​ ഞെട്ടിത്തരിച്ചിരുന്നു. പിന്നെ രേഖകൾ വ്യാജമല്ലെന്ന്​ ഉറപ്പാക്കി. തുടർന്ന്​ അഭിനന്ദനവും കൈകൊടുക്കലുമായി. പൊലീസുകാർ തന്നെ ​മാധ്യമങ്ങളേയും വിവരം അറിയിച്ചു. കേരളത്തി​െൻറ ആദ്യ വനിതാ ടാങ്കർ ഡ്രൈവർ ദിലിഷ ഡേവിസി​െൻറ അനുഭവകഥയാണിത്​.


ദിലിഷയെന്ന്​ 24കാരി

ദിലിഷയുടെ അച്ഛൻ തൃശ്ശൂർ ജില്ലക്കാരനായ ഡേവിസ്​.പി.എക്ക്​ 41 വർഷമായി ടാങ്കർ ഒാടിക്കുന്ന ജോലിയാണ്​​. ഡേവിസ്​ മകൾ ദിലിഷയെ കൗമാരകാലത്തുതന്നെ വാഹനങ്ങൾ ഒാടിക്കാൻ പഠിപ്പിച്ചിരുന്നു. അന്നംതരുന്ന ജോലി മകളേയും അദ്ദേഹം പഠിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം മകളുടെ വിദ്യാഭ്യാസവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ബി കോമിൽ ബിരുദം പൂർത്തിയാക്കിയശേഷം എം കോമിൽ പഠനം തുടരുകയാണ്​ ദിലിഷയിപ്പോൾ. ചെറുപ്പം മുതൽ ഡ്രൈവിങിൽ അഭിനിവേശമുണ്ടായിരുന്ന ദിലിഷയെ ഡേവിസ്​ ഒരിക്കലും തടഞ്ഞിരുന്നില്ല. ഇരുചക്രവാഹനങ്ങളും ഫോർവീലറും ഓടിച്ച്​ പഠിച്ച ശേഷമാണ്​ ദിലിഷ ടാങ്കറിലേക്ക്​ ചുവടുമാറിയത്​. മൂന്ന് വർഷമായി ദിലിഷ ടാങ്കർ ഒാടിക്കുന്നുണ്ട്​.

പിതാവിനൊപ്പം ദിലിഷ

ആഴ്​ചയിൽ മൂന്ന്​ ദിവസം, ഒരു ദിവസം 300 കിലോമീറ്റർ

കൊച്ചിയിലെ ഇരുമ്പനം റിഫൈനറിയിൽ നിന്ന് മലപ്പുറം തിരൂരിലെ പെട്രോൾ പമ്പിലേക്ക്​ ഇന്ധനം എത്തിക്കുന്നതാണ്​ ദിലിഷയുടെ ജോലി. ആഴ്​ചയിൽ മൂന്ന്​ ദിവസമാണ്​ ജോലിയുണ്ടാകുക. ഒരു ദിവസം ഇരു വശങ്ങളിലുമായി 300 കിലോമീറ്റർ ദൂരംവരെ ടാങ്കർ ഒാടിക്കണം. പുലർച്ചെ നാലോടെ ദിലിഷ ഓയിൽ റിഫൈനറിയിലേക്കുള്ള യാത്ര ആരംഭിക്കും. ടാങ്കർ നിറച്ച ശേഷം രാവിലെ 9.30 ഓടെ തിരൂരിലേക്ക്​ തിരിച്ചുവരും. തിരൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം ഇറക്കിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്ന്​-നാലോടെ വീട്ടിലെത്തും. സായാഹ്ന ക്ലാസുകളിലാണ്​ പഠനം നടത്തുന്നത്​.

ഹസാർഡസ്​ ലൈസൻസ്​

16 വയസുള്ളപ്പോൾ ദിലിഷ ടാങ്കർ ഓടിക്കാൻ പഠിച്ചിരുന്നു. ഒൗദ്യോഗികമായി ലൈസൻസ് എടുത്തശേഷമാണ്​ നിരത്തിൽ ഒാടിക്കാൻ തുടങ്ങിയത്​. 18-ാം വയസ്സിൽ ഡ്രൈവിങ്​ ലൈസൻസ് നേടിയ അവൾക്ക് 20-ാം വയസ്സിൽ ഹെവി ലൈസൻസും തുടർന്ന്​ ഹസാർഡസ്​ ലൈസൻസും ലഭിച്ചു. ടാങ്കർ ഒാടിക്കണമെങ്കില ഇവ രണ്ടും ആവശ്യമാണ്​. പ്രത്യേക ടെസ്​റ്റുകൾക്ക്​ ശേഷമാണ്​ ഹസാർഡസ്​ ലൈസൻസ്​ നൽകുന്നത്​. ​ദിലിഷയ്ക്ക് ഇപ്പോൾ ഒരാഗ്രഹമുണ്ട്. വോൾവോയുടെ മൾട്ടി ആക്‌സിൽ ബസ് ഓടിക്കുകയാണത്​. അതിനുള്ള ശ്രമത്തിലാണ്​ ഇൗ മിടുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanker driversfirst women driver
Next Story