Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്’; ബെൻസിന്റെ എ.എം.ജി കരുത്തനെ സ്വന്തമാക്കി മുൻ വിശ്വസുന്ദരി

text_fields
bookmark_border
പുതിയ വാഹനം വാങ്ങിയ വിവരം സുസ്മിത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്
‘ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്’; ബെൻസിന്റെ എ.എം.ജി കരുത്തനെ സ്വന്തമാക്കി മുൻ വിശ്വസുന്ദരി
cancel

മെഴ്സിഡീസ് ബെൻസിന്റെ കരുത്തൽ എസ്.യു.വി സ്വന്തമാക്കി മുൻ വിശ്വസുന്ദരി സുസ്മിത സെൻ. ബെൻസ് ജി.എൽ.ഇ എസ്.യു.വി യുടെ പെർഫോമൻസ് പതിപ്പ് 53 എ.എം.ജിയാണ് നടി സ്വന്തമാക്കിയത്. പുതിയ വാഹനം വാങ്ങിയ വിവരം സുസ്മിത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‘ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്’ എന്ന അടിക്കുറിപ്പിൽ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ബെൻസിന്റെ പെർഫോമൻസ് നിരയായ എ.എം.ജിയിലെ ഏറ്റവും കരുത്തൻ എസ്.യു.വികളിലൊന്നാണ് ജിഎൽഇ 53 എഎംജി. മൂന്നു ലീറ്റർ ആറു സിലിണ്ടർ ടർബൊ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 5500 മുതൽ 6100 ആർപിഎമ്മിൽ 435 എച്ച്പി കരുത്തും 1800 മുതൽ 5800 വരെ ആർപിഎമ്മിൽ 520 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ.

പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ വെറും 5.3 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 250 കിലോമീറ്ററാണ്. ഏകദേശം 1.64 കോടിയാണ് എക്സ്ഷോറൂം വില.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sushmita Sen gifts herself Mercedes car worth ₹1.92 crore
Next Story