
‘വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്, അത് ഒട്ടും യാദൃച്ഛികമല്ല’; പ്രിയ സ്നേഹിതന് ആശംസയുമായി സുരാജ് വെഞ്ഞാറമൂട്
text_fieldsകോമഡി പ്രോഗ്രാമുകളിൽനിന്ന് സിനിമയിലെത്തിയ നടനാണ് സൂരജ് തേലക്കാട്. അടുത്തിടെയാണ് അദ്ദേഹം സ്കോഡയുടെ പുതിയ സ്ലാവിയ സെഡാൻ സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയ ചിത്രം പങ്കുവച്ച്, ‘ഒരു സ്വപ്നം യാഥാർഥ്യമായി’ എന്നാണ് സൂരജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇപ്പോഴിതാ സൂരജിന് ആശംസകൾ നേർന്നിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.
സൂരജും സുരാജും പുതിയ സ്കോഡ സ്ലാവിയയിൽ എത്തുന്ന വിഡിയോ പങ്കുവച്ചാണ് സുരാജിന്റെ ആശംസ. ‘വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്, അത് ഒട്ടും യാദൃശ്ശ്ചികമല്ല’എന്ന് സുരാജ് ഫേസ്ബുക്കിൽ കുറിച്ചു. കോമഡി സൂപ്പർ നൈറ്റിന്റെ വേദികളിൽ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളതെന്നും ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ലൊക്കേഷനിൽ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേൾവിക്കാരനായതെന്നും സൂരാജ്കുറിക്കുന്നു. ഇനിയും നല്ല സ്വപ്നങ്ങളിലേക്ക് നടന്നു കയറാൻ നിനക്ക് സാധിക്കട്ടെ എന്ന ആശംസയുമായാണ് കുറിപ്പ് അവസാനിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടിന്റെ കുറിപ്പിന്റെ പൂർണരൂപം
വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്. അത് ഒട്ടും യാദൃച്ഛികമല്ല. കഠിനാധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണത്. ആത്മാർഥമായി ആഗ്രഹിക്കുന്നതിലേക്ക് എത്തിപ്പെടുക എന്നത് ചെറിയ കാര്യവുമല്ല.
കോമഡി സൂപ്പർ നൈറ്റിന്റെ വേദികളിൽ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളത്. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ലൊക്കേഷനിൽ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേൾവിക്കാരനായത്. ഇന്ന് സൂരജിന്റെ ഒരു സ്വപ്നത്തിനു കൂടി ചിറകു വച്ചിരിക്കുന്നു...
പ്രിയപ്പെട്ട സൂരജ്, നിന്റെ ജീവിതയാത്രയിൽ നീ നേടിയെടുത്ത എല്ലാ നേട്ടങ്ങളിലും അഭിമാനവും സന്തോഷവുമുണ്ട്.. ഈ പുതിയ സുഹൃത്തിനോടൊപ്പം നിന്റെ യാത്ര തുടരുക. ഇനിയും നല്ല സ്വപ്നങ്ങളിലേക്ക് നടന്നു കയറാൻ നിനക്ക് സാധിക്കട്ടെ. എന്റെ എല്ലാവിധ ആശംസകളും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
