Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
speed camera
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightവേഗപരിധി ലംഘനം:​ പിഴ...

വേഗപരിധി ലംഘനം:​ പിഴ ചുമത്തുന്നതിലെ സ്​റ്റേ പരാതിക്കാരന്​ മാത്രം, ട്രാഫിക്​ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരും

text_fields
bookmark_border

തിരുവനന്തപുരം: വേഗപരിധി ലംഘിച്ചതിന് കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പിഴ ചുമത്തുന്നത് ഹൈകോടതി സ്​റ്റേ ചെയ്തത് പരാതിയുമായി കോടതിയില്‍ എത്തിയ ആളുടെ കാര്യത്തില്‍ മാത്രമാണെന്ന്​ സംസ്​ഥാന പൊലീസ്​ അധികൃതർ വ്യക്​തമാക്കി.

കൊല്ലം ജില്ലയിലെ കുളക്കടയില്‍ വേഗപരിധി ലംഘിച്ച വ്യക്തിക്ക് പിഴ അടക്കാന്‍ പൊലീസി​െൻറ ഹൈടെക്​ ട്രാഫിക്​ എന്‍ഫോഴ്സ്മെൻറ്​ കണ്‍ട്രോള്‍ റൂം 2020 സെപ്​റ്റംബര്‍ 29ന് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ആ വ്യക്തി ഹൈകോടതിയെ സമീപിക്കുകയും ഇതിന്‍മേലുള്ള നടപടി മൂന്നാഴ്ചത്തേക്ക്​ സ്​റ്റേ ചെയ്യുകയുമാണ് ഉണ്ടായത്. ഈ ഇടക്കാല ഉത്തരവ് പരാതിക്കാരന് മാത്രമായിരിക്കും ബാധകം.

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച പ്രസ്താവന നല്‍കാന്‍ ഹൈകോടതി സംസ്​ഥാന സർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെൻറ്​ കണ്‍ട്രോള്‍ റൂമി​െൻറ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speed cameratraffic control room
News Summary - Speed ​​limit violation: Traffic control room will continue to function only for the complainant to stay the imposition of fines
Next Story