
കോഡിയാക് എസ്.യു.വിക്ക് മുകളിൽ ഹെലിക്കോപ്ടർ പാർക് ചെയ്താൽ എന്ത് സംഭവിക്കും; സ്കോഡയുടെ വീഡിയോ വൈറൽ
text_fieldsവാഹനങ്ങളുടെ കരുത്തുകാണിക്കാൻ പലവിധ പരിപാടികൾ നിർമാതാക്കൾ ചെയ്യാറുണ്ട്. വിമാനമോ ട്രെയിനോ കെട്ടിവലിക്കുക, മുകളിൽ നിന്ന് താഴേക്ക് ഇടുക, കുന്നും മലയും ഒാടിച്ചുകയറ്റുക തുടങ്ങിയവയാണ് സ്ഥിരം നടപടികൾ. ഇതിൽ നിന്ന് വ്യത്യസ്തമായ ഒന്ന് പരീക്ഷിച്ചിരിക്കുകയാണ് സ്‌കോഡ. തങ്ങളുടെ എസ്.യു.വിയായ കോഡിയാക്കിനെവച്ചാണ് പുതിയ പരീക്ഷണം കമ്പനി നടത്തിയിരിക്കുന്നത്. പരീക്ഷണമെന്ന് പറയുേമ്പാൾ അത്ര നിസാരമായ ഒന്നല്ല ഇത്. കോഡിയാക്കിന് മുകളിൽ ഹെലിക്കോപ്ടർ ലാൻഡ് ചെയ്യിക്കുക എന്ന സാഹസിക പ്രവർത്തിയാണ് കമ്പനി നടപ്പാക്കിയത്. ഇതുസംബന്ധിച്ച് സ്‌കോഡ ഒൗദ്യോഗികമായി ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ആദ്യമല്ല ഇൗ പരീക്ഷണം
നേരത്തേയും ഇത്തരം പരീക്ഷണം വാഹനലോകത്ത് നടന്നിട്ടുണ്ട്. ബി.ബി.സിയുടെ ടോപ്പ് ഗിയർ പ്രോഗ്രാമിൽ ഒരിക്കൽ ജെറമി ക്ലാർക്‌സൺ സ്കോഡയുടെ തന്നെ എസ്.യു.വിയായ യതിയുടെ മുകളിൽ ഹെലിക്കോപ്ടർ ഇറക്കിയിരുന്നു. അന്ന് പക്ഷെ ഒാടിക്കൊണ്ടിരുന്ന വാഹനത്തിലാണ് ഹെലിക്കോപ്ടർ ലാൻഡ് ചെയ്തതെന്നുമാത്രം. പുതിയ പരീക്ഷണവും കോഡിയാക് സുരക്ഷിതമായി അതിജീവിച്ചിട്ടുണ്ട്.
സ്‌കോഡ കോഡിയാക്
ഈ വർഷം അവസാനത്തോടെ കോഡിയാക്കിെൻറ പുതിയ തലമുറ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 2021 ഡിസംബറോടെ വാഹനം ഉൽപാദനത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വാഹന ഡെലിവറികൾ 2022 ജനുവരിയിൽ ആരംഭിക്കുമെന്നാണ് സൂചന. ബിഎസ് ആറ് എമിഷൻ മാനദണ്ഡങ്ങൾ കാരണം ഇന്ത്യയിൽ കോഡിയാക് വിൽപ്പന നിർത്തിവച്ചിരുന്നു. പുതുക്കിയ ഡിസൈൻ കാരണം 2021 കോഡിയാക് വളരെ മനോഹരമായിട്ടുണ്ട്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, വലിയ ബട്ടർഫ്ലൈ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ, നേർത്ത എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിന് ലഭിക്കും. പിൻഭാഗത്ത്, എൽഇഡി ടെയിൽ ലാമ്പുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. റൂഫ് റെയിലുകൾ, ഷാർക്-ഫിൻ ആന്റിന, റിയർ സ്‌പോയിലർ, പുത്തൻ അലോയ് വീലുകൾ എന്നിവയും ലഭിക്കും.
ഒക്ടാവിയയിലും കുഷാക്കിലും കണ്ട ടൂ-സ്പോക് സ്റ്റിയറിങ് വീൽ പോലുള്ള ചില മാറ്റങ്ങൾ ഇന്റീരിയറിലുമുണ്ട്. അപ്ഹോൾസ്റ്ററിയും പുനർരൂപകൽപ്പന ചെയ്തു. ഡാഷ്‌ബോർഡിൽ സ്കോഡയുടെ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തി. അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പൂർണമായും ഡിജിറ്റലായി. പനോരമിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിങ് വീൽ, ക്രൂസ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, ആംബിയൻറ് ലൈറ്റിങ്, പ്രീമിയം സ്പീക്കർ സിസ്റ്റം, മസാജിങ് ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ് സീറ്റുകൾ, ആംറെസ്റ്റ്, ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ എന്നിവയും വാഹനത്തിലുണ്ട്.
എഞ്ചിൻ
സ്‌കോഡ 2.0 ലിറ്റർ ടിഡിഐ ഡീസൽ എൻജിൻ തങ്ങളുടെ വാഹനങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പകരം, 2021 കോഡിയാക്ക് 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് വരുന്നത്. 190 പിഎസ് കരുത്തും 320 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മികച്ചതാണ്. ഡീസൽ എഞ്ചിൻ പരമാവധി 150 പിഎസ് കരുത്തും 340 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും.