Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightനിരത്തിലെ പച്ചാളം...

നിരത്തിലെ പച്ചാളം ഭാസിമാരും അവർ കണ്ടുപിടിച്ച പുതിയൊരു സിഗ്​നലും

text_fields
bookmark_border
നിരത്തിലെ പച്ചാളം ഭാസിമാരും അവർ കണ്ടുപിടിച്ച പുതിയൊരു സിഗ്​നലും
cancel

നവരസങ്ങളെകൂടാതെ പച്ചാളം ഭാസിയെന്ന 'അഭിനയ പ്രതിഭ' കണ്ടുപിടിച്ച നാല്​ രസങ്ങൾ ഒാർമയില്ലേ. അതുപോലെയാണ്​ നമ്മുടെ നിരത്തിലെ ഡ്രൈവർമാരിൽ ചലർ. ഇടത്തോട്ട്​ പോകാനും വലത്തോട്ട്​ പോകാനും രണ്ട്​ സിഗ്​നലുകൾ ലോകത്ത്​ എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്​. അതുകൂടാതെ നിരത്തിലെ ഭാസിമാർ കണ്ടുപിടിച്ച മൂന്നാമതൊരു സിഗ്​നലുണ്ട്​. അതാണ്​ നേരേ പോകുന്ന വാഹനങ്ങൾക്ക്​ നാല്​ ഇൻഡിക്കേറ്ററുകൾ ഇടുക എന്നത്​. നാൽക്കവലയിലെത്തിയാൽ നേരേ പേ ാകണമെങ്കിൽ നാല്​ ഇൻഡിക്കേറ്ററും ഇട്ട്​ ചവിട്ടിയൊരു വിടലാണ്​.


ഹസാർഡ്​ ലൈറ്റാണ്​ ഇങ്ങിനെ ഉപയോഗിക്കുന്ന സിഗ്​നലെന്ന്​ പലർക്കും അറിയില്ല. ഒരു തരത്തിൽ പറഞ്ഞാൽ കൃത്യമായ സിഗ്​നലാണ്​ അവർ ഇടുന്നത്​. എന്തെങ്കിലും ദുരന്തം സംഭവിക്കു​േമ്പാൾ ഇടുന്ന സിഗ്​നലാണ്​ ഹസാർഡ്​ ലൈറ്റ്​​. നാൽക്കവലയിൽ ഇതും ഇട്ട്​ പോകു​േമ്പാൾ അപകടം വരാനുള്ള നല്ല സാധ്യതയുണ്ട്​. അതുകൊണ്ടുതന്നെ കാൽപ്പനികമായി ഇതൊരു യഥാർഥ സിഗ്​നലാണെന്ന്​ പറയാം. പക്ഷെ നിയമപരമായി നാം ചെയ്യുന്നത്​ തെറ്റാണ്​. ഇൗ തെറ്റിന്​ ശിക്ഷ വിധിക്കാനൊരുങ്ങുകയാണ്​ മേഘാലയയിലെ ഷില്ലോങ് ട്രാഫിക് പോലീസ്. ഹസാർഡ്​ ലൈറ്റും ഇട്ട് സ്​ട്രൈറ്റ്​ പോകാ​െനാരുങ്ങിയാൽ ഷില്ലോങിലാണെങ്കിൽ പിടി വീഴും, പിഴയും നൽകേണ്ടിവരും. ഇങ്ങ്​ കേരളത്തിൽ മാത്രമല്ല അങ്ങ്​ ഷില്ലോങിലും ഭാസിമാർ ധാരാളമുണ്ടെന്ന്​ ഇപ്പോ മനസിലായിട്ടുണ്ടാകും അല്ലെ. ​

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 177 പ്രകാരം ഹസാർഡ്​ ലൈറ്റിട്ട്​ വാഹനമോടിക്കുന്നവർക്ക് 100 മുതൽ 300 രൂപ വരെ പിഴ ചുമത്താനാണ്​ ഷില്ലോങ്​ ട്രാഫിക്​ അധികൃതർ തീരുമാനിച്ചിരിക്കുന്നത്​. ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിന്​ അവരുടെ ഒൗദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ഹസാർഡ് ​ലൈറ്റുകൾ ശരിയായി ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങളും പോസ്റ്റ് ചെയ്​തിട്ടുണ്ട്​.

ഹസാർഡ്​ ലൈറ്റി​െൻറ ഉപയോഗം

പേര് സൂചിപ്പിക്കുന്നത് പോലെ വാഹനം അപകടത്തിലാവു​േമ്പാഴാണ്​ നാം ഹസാർഡ്​ ലൈറ്റ്​ ഉപയോഗിക്കേണ്ടത്​. വാഹനം നിശ്ചലമായിരിക്കു​േമ്പാഴാണ്​ ഇവ തെളിക്കേണ്ടത്​. ഉദാഹരണത്തിന്​ റോഡരികിൽവച്ച്​ വാഹനം പഞ്ചറായന്ന്​ കരുതുക. പൂർണമായല്ലെങ്കിലും ഗാതാഗത തടസം ഉണ്ടാക്കാൻ സാധ്യതയുള്ള രീതിയിലാണ്​ വാഹനം കിടക്കുന്നതെന്നും കരുതുക. ഇൗ സമയം ഹസാർഡ്​ ലൈറ്റ്​ തെളിക്കാവുന്നതാണ്​. ഗതാഗതത്തെ താൽക്കാലികമായി തടസ്സപ്പെടുത്തുന്നുവെന്ന്​ മറ്റ്​ ഡ്രൈവർമാർക്ക്​ മുന്നറിയിപ്പ് നൽകുകയാണ്​ ഇതി​െൻറ ലക്ഷ്യം. അപകടത്തിൽപെട്ട്​ വഴിയരികിൽ കിടക്കുന്ന വാഹനങ്ങളിലും ഇത്​ ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic policeautomobiletraffic finehazard lights
Next Story