Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഅംബാസഡർ മുതൽ മാരുതി...

അംബാസഡർ മുതൽ മാരുതി 800 വരെ; പൈതൃക കാറുകളുടെ ഭാവിയും സ്​ക്രാപ്പേജ്​ പോളിസി പറയുന്നതും

text_fields
bookmark_border
Scrappage Policy update on vintage cars and bikes
cancel

മന്ത്രി നിതിൻ ഗഡ്​കരി പാർല​മെന്‍റിൽ അവതരിപ്പിച്ച സ്​ക്രാപ്പേജ്​ പോളിസിയിൽ വി​േന്‍റജ്​ കാറുകളെകുറിച്ച്​ പറയുന്നതെന്താണ്​? സ്​ക്രാപ്പേജ്​ പോളിസിയിലെ വി​േന്‍റജ്​ കാർ നയം, വാഹന പ്രേമികൾ ഉറ്റുനോക്കിയിരുന്ന സംഗതികളിൽ ഒന്നാണ്​ . വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വി​േന്‍റജ് കാറുകളെ ബാധിക്കില്ലെന്ന് പൊതുവായി പറഞ്ഞുപോവുകയാണ്​ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്‍റിൽ ചെയ്​തിരിക്കുന്നത്​. പൊതുവേ ആശ്വാസകരമാണ് ഈ പ്രസ്​താവനയെങ്കിലും നിരവധി ചോദ്യങ്ങൾ ഇതുസംബന്ധിച്ച്​ ഉയരുന്നുണ്ട്​.


സംശയങ്ങൾക്കുള്ള ഒന്നാമത്തെ കാരണം ഒരു വാഹനം വി​േന്‍റജ് ആയി മാറുന്നത്​ എത്രവർഷം പഴക്കമുള്ളപ്പോഴാണ്​ എന്നതുസംബന്ധിച്ച്​ കൃത്യതയില്ല എന്നതുകൊണ്ടാണ്​. ഒരു രാജ്യത്തിന്‍റെ പാരമ്പര്യത്തിൽ അവിടയുള്ള പഴയ വാഹനങ്ങൾക്കും നിർണായക സ്​ഥാനമാണുള്ളത്​. നാം കടന്നുപോയ കാലത്തെകുറിച്ചുള്ള അടയാളപ്പെടുത്തലാണ്​ വി​േന്‍റജ്​ വാഹനങ്ങൾ. ഇവ സൂക്ഷിച്ചുവച്ചിരിക്കുന്ന മനുഷ്യരുടെ സമ്പത്തുകൂടിയാണ്​ ഇത്തരം വാഹനങ്ങൾ. മന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണെങ്കിലും മാരുതി 800, മാരുതി വാൻ, റോയൽ എൻ‌ഫീൽഡ് ബുള്ളറ്റ്, യെസ്ഡി, ജാവ തുടങ്ങിയവയുടെ ഭാവി എന്താകുമെന്നതുസംബന്ധിച്ച്​ ഉറപ്പൊന്നുമില്ല.


വി​േന്‍റജും ക്ലാസികും

കാർ അല്ലെങ്കിൽ ബൈക്കുകളെ വി​േന്‍റജ് എന്ന് എങ്ങിനെയാണ്​ തരംതിരിക്കുക?. സാധാരണയായി ക്ലാസിക് കാർ എന്ന്​ ഒരു വാഹനത്തെ വിശേഷിപ്പിക്കുന്നത്​ 20 വർഷത്തിനുമുകളിൽ പഴക്കമുള്ളപ്പോഴാണ്​. ആന്‍റിക്​ കാറുകൾക്ക് 45 വയസ്സിനു മുകളിൽ പഴക്കമുണ്ടെന്നാണ്​ കണക്കാക്കുന്നത്​. അതിലും പഴയതാണ്​ വി​േന്‍റജ്​ കാറുകൾ. 1919 നും 1930 നും ഇടയിലാണ് വി​േന്‍റജ് കാറുകൾ നിർമ്മിച്ചിരിക്കുന്നതെന്ന്​ പൊതുവേ പറയാറുണ്ട്​. എന്നാൽ ഇതിനൊന്നും അങ്ങിനെ ഒരൊറ്റ നിർവചനം എവിടേയും അംഗീകരിക്കപ്പെട്ടിട്ടില്ല. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസിയിൽ പരാമർശിച്ചിരിക്കുന്നത്​ വി​േന്‍റജ് കാറുകളെക്കുറിച്ച് മാത്രമാണ്​. അത്​ പരിഗണിച്ചാൽ 50 വയസ്സിനു മുകളിലുള്ള കാറുകൾ സുരക്ഷിതമാണെന്ന്​ സാമാന്യമായി കണക്കാക്കാം.

വി​േന്‍റജ് കാറുകളുടെ രജിസ്ട്രേഷൻ

വ​േന്‍റജ് വിഭാഗത്തിൽപെടുന്ന കാറുകളുടെ രജിസ്ട്രേഷന് 20,000 രൂപയോളം ചെലവുവരും. ഇതുപ്രകാരം ഉടമയ്ക്ക് 10 വർഷത്തേക്ക് സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും റോഡ്​ ഹൈവേമന്ത്രാലയം കുറച്ചു കാലം മുമ്പ് പ്രസിദ്ധീകരിച്ച കരട് പറയുന്നുണ്ട്​. അതിനുശേഷം സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 5,000 രൂപ ചിലവാകും. വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് നൽകുമെന്നും കരട് വ്യക്തമാക്കുന്നു. വാഹനം യഥാർഥ അവസ്ഥയിലായിരിക്കണമെന്നും കരട്​ രേഖയിലുണ്ട്​. ഈ വാഹനങ്ങളുടെ ഉപയോഗം വി​േന്‍റജ് റാലികൾ, എക്സിബിഷൻ, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും നിയമം വ്യക്തമാക്കിയിരുന്നു.


അംബാസഡർ, പ്രീമിയർ പദ്മിനി, മാരുതി 800 വി​േന്‍റജിൽപെടുമോ

അംബാസഡർ, പ്രീമിയർ പദ്മിനി, മാരുതി 800, മാരുതി വാൻ എന്നിവ വി​േന്‍റജ് വിഭാഗത്തിൽ പെടുന്നുണ്ടോ? ആ ചോദ്യത്തിനുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. അംബാസഡർ പോലുള്ള ചില കാറുകളുടെ ചരിത്രം പരിശോധിച്ചാൽ, അവയിൽ ചിലത് ക്ലാസിക് ആയി കണക്കാക്കാവുന്നതാണ്​. നിലവിൽ 45 വയസ്സിനു മുകളിലുള്ള വാഹനങ്ങളെ ക്ലാസിക്കുകളായി തിരിക്കാം. അങ്ങിനെ വന്നാൽ 1976 നെ കട്ട്ഓഫ് ഇയർ ആയി പരിഗണിക്കാം. എച്ച്എം അംബാസഡറിന്​ മു​േമ്പ വന്ന എച്ച്​.എം ലാൻഡ്​മാസ്റ്ററുകൾ നിർമിക്കപ്പെടുന്നത്​ 1958 നും 1976 നും ഇടയിലാണ്​. പുതിയ നയത്തിൽ ഇവ സുരക്ഷിതമായിരിക്കാൻ സാധ്യതയുണ്ട്​.


1964 ലും അതിനുശേഷവുമാണ്​ പ്രീമിയർ പദ്മിനി നിർമിക്കപ്പെടുന്നത്​. അതിനാൽ 1964 നും 1976 നും ഇടയിൽ നിർമിച്ച കാറുകളും സുരക്ഷിതമായിരിക്കും. മാരുതി കാറുകൾ നിർമിക്കുന്നത്​ 1983 ലും അതിനുശേഷവുമാണ്​. പുതിയ നയം അനുസരിച്ച്​ ഇവയുടെ ഭാവി അപകട മേഖലയിലാണെന്നുകാണാം. ഈ വാഹനങ്ങൾ നിർബന്ധപൂർവ്വം ഒഴിവാക്കുകയാണെങ്കിൽ അത്​ രാജ്യത്തിന്‍റെ വാഹന പൈതൃകത്തിന്​ തീരാനഷ്​ടമായിരിക്കും. ഇത്തരം കാറുകൾ സംരക്ഷിക്കുന്നതിനുള്ള ഇളവുകൾ പുതിയ നയത്തിൽ ഉണ്ടാ​േകണ്ടത്​ അനിവാര്യമാണ്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin GadkariambassadorScrappage Policyvintage car
Next Story