Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഎന്തിനാണ്​ 'അമിതാഭ്​...

എന്തിനാണ്​ 'അമിതാഭ്​ ബച്ച​െൻറ' റോൾസ്​ റോയ്​സ്​ പിടിച്ചെടുത്തത്​? കാരണം പറഞ്ഞ്​ ബംഗളൂരു ആർ.ടി.ഒ

text_fields
bookmark_border
RTO officer reveals why the Rolls Royce once owned by Amitabh
cancel

ബംഗളൂരു: കഴിഞ്ഞ ദിവസം കർണാടകയിൽ ​െപാലീസും ആർ.ടി.ഒ അധികൃതരും ചേർന്ന്​ നടത്തിയ സ്​പെഷൽ ഡ്രൈവിൽ നിരവധി​ ആഡംബര കാറുകൾ പിടിച്ചെടുത്തിരുന്നു. മേഴ്​സിഡസ്​- ബെൻസ്​, ഔഡി, ലാൻഡ്​ റോവർ, പോർഷെ, റോൾസ്​ റോയ്​സ്​ തുടങ്ങിയ സൂപ്പർ ലക്ഷ്വറി കാറുകളാണ്​ പിടിച്ചെടുത്തത്​. രേഖകൾ സമർപ്പിക്കാത്തതിനും നികുതിയൊടുക്കാത്തതിനുമായിരുന്നു പൊലീസ്​ നടപടി. പിടിച്ചെടുത്ത വാഹനങ്ങളിൽ ഒന്ന്​ ബോളിവുഡ്​

സൂപ്പർ താരം​ അമിതാഭ്​ ബച്ച​​െൻറ പേരിലുള്ള വാഹനമാണ്​. റോൾസ്​ റോയ്​സ്​ ഫാൻറം ആയിരുന്നു ഇത്​. എങ്ങിനെയാണ്​ ബച്ച​െൻറ റോൾസ്​ റോയ്​സ്​ ബംഗളൂരുവിൽ എത്തിയത്​? യഥർഥത്തിൽ വല്ല നിയമ ലംഘനവും ഇൗ വാഹനം നടത്തിയിട്ടുണ്ടോ? ഇൗ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകുകയാണ്​ ബംഗളൂരു ആർ.ടി.ഒ ഉദ്യോഗസ്​ഥൻ.

അമിതാഭ്​ ബച്ച​െൻറ കാർ ബംഗളൂരുവിൽ എത്തിയത്​

2007ൽ ത്രി ഇഡിയറ്റ്​സ്​ നിർമാതാവും സംവിധായകനുമായ വിധു വിനോദ്​ ചോപ്ര അമിതാഭ്​ ബച്ചന്​ സമ്മാനമായി നൽകിയതായിരുന്നു വെളള റോൾസ്​​ റോയ്​സ്​ ഫാന്‍റം. 3.5 മുതൽ 4.5 കോടിവരെയാണ്​ ഫാൻറത്തി​െൻറ വില. വർഷങ്ങൾ കഴിഞ്ഞ്​ 2019ൽ വാഹനം​ ആറു കോടിരൂപക്ക്​​ ബച്ചൻ മൈസൂർ ആസ്​ഥാനമായുള്ള ഉംറ ഡെവലപ്പേഴ്​സ്​ എന്ന നിർമാണ കമ്പനിക്ക്​ വിറ്റു. ബിസിനസുകാരനായ യൂസുഫ് ഷെരീഫി​െൻറ ഉടമസ്​ഥതയിലുള്ള കമ്പനിയാണിത്​. കോലാർ ഗോൾഡ് ഫീൽഡിൽ നിന്നുള്ള സ്​ക്രാപ്പ്​ എടുത്ത്​ കച്ചവടം നടത്തി ധനികനായ ആളാണ്​ യൂസുഫ് ഷെരീഫ്​. യൂസുഫ് ആറ്​ കോടി രൂപയ്ക്കാണ്​ റോൾസ്​ ബച്ചനിൽനിന്ന്​ വാങ്ങിയത്​. ബച്ചൻ ഉപയോഗിച്ചിരുന്ന കാർ എന്ന നിലക്കാണ്​ വാഹനത്തിന്​ വില കൂടുതൽ കിട്ടിയത്​.


വാഹനം വാങ്ങിയെങ്കിലും ​രേഖകൾ ത​െൻറ പേരിലേക്ക്​ യൂസുഫ്​ മാറ്റിയിരുന്നില്ല. തിങ്കളാഴ്​ച എംജി റോഡിൽ വച്ച്​ യൂസുഫി​െൻറ ഡ്രൈവർ സൽമാൻ ഖാൻ വാഹനം ഒാടിച്ചിരുന്ന സമയത്താണ്​ റോൾസ്​ പൊലീസ്​ പിടിച്ചെടുത്തത്​. യൂസുഫ് ഷെരീഫ് ആർടിഒ ഓഫീസിലെത്തി കാർ വിട്ടുതരണമെന്ന് അഭ്യർഥിച്ചെങ്കിലും, റോഡ് നികുതി കുടിശ്ശിക അടയ്​ച്ചാൽ മാത്രമേ വാഹനം വിട്ടുതരൂ എന്നാണ്​ ഉദ്യോഗസ്​ഥർ നൽകിയ മറുപടി. വാഹനം പിടിച്ചെടുത്തപ്പോൾ ഡ്രൈവർ ചില രേഖകൾ കാണിച്ചെങ്കിലും അവ വ്യാജമാണെന്ന് തെളിഞ്ഞതായി ട്രാൻസ്പോർട്ട് കമ്മീഷണർ എൻ. ശിവകുമാർ പറഞ്ഞു. നിലവിൽ ബംഗളുരു നഗരത്തിൽനിന്ന്​ മാറി നിലമംഗലയിലാണ്​ കാറുകൾ സുക്ഷിച്ചിരിക്കുന്നത്​.


ആഡംബര കാറുകളുടെ പറുദീസ

ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ആഡംബര കാറുകൾ വാങ്ങി ബംഗളൂരുവിൽ വിൽക്കുന്നത്​ പതിവാണ്​. മിക്കപ്പോഴും, ഈ കാറുകളുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമായിരിക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിന്നുള്ള നോ ഒബ്​ജക്ഷൻ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതോ ആയിരിക്കും. വാഹനം പിടിക്കപ്പെടുന്നതുവരെ വാങ്ങുന്നയാൾക്ക്​ വ്യാജ രേഖകൾ ഉപയോഗിച്ച് വഞ്ചിക്കപ്പെട്ടതായി ഒരിക്കലും അറിയാൻ കഴിയില്ല.

ബോളിവുഡ്​ സെലിബ്രിറ്റികൾ ബംഗളൂരു ഡീലർമാർ വഴിയാണ്​ അവരുടെ സെക്കൻഡ്​ഹാൻഡ്​ വാഹനങ്ങൾ വിൽക്കുന്നത്​. മുംബൈയിൽ തങ്ങളുടെ കാറുകൾ വിൽക്കാൻ താരങ്ങൾക്ക്​ താലപ്പര്യം ഉണ്ടാകാറില്ല. ബെംഗളൂരുവിലാക​െട്ട സെലിബ്രിറ്റികൾ ഉപയോഗിച്ച കാറുകൾക്ക് വലിയ ഡിമാൻഡുണ്ട്. പലപ്പോഴും യഥാർഥ റോഡ് വിലയേക്കാൾ മികച്ച വിലക്കാണ്​ ഇവ വിൽക്കപ്പെടുന്നത്​. എല്ലാവരും രേഖകൾ വ്യാജമായി ഉണ്ടാക്കുന്നി​െല്ലന്നും എന്നാൽ കുറച്ചുപേർ അങ്ങിനെ ചെയ്യാറുന്നുണ്ടെന്നുമാണ്​ ആർ.ടി.ഒ അധികൃതർ പറയുന്നത്​.

ഞായറാഴ്​ച യുബി സിറ്റിയിൽ നിന്നാണ്​ ആഡംബര വാഹനങ്ങൾ പിടി​െച്ചടുത്തത്​. പരിവാഹൻ സേവ വെബ്സൈറ്റിൽ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ബംഗളൂരു ആർടിഒ പറയുന്നു. ഉടമകൾ രേഖകൾ ഹാജരാക്കിയാൽ വാഹനങ്ങൾ വിട്ടുനൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanRolls RoyceseizedBangalore RTO
Next Story