Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Royal Enfield successfully completes journey to the South Pole
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightദക്ഷിണധ്രുവ യാത്ര...

ദക്ഷിണധ്രുവ യാത്ര പൂർത്തിയാക്കി ഹിമാലയൻ; മൈനസ്​ 30 ഡിഗ്രിയിലും പതറാതെ റൈഡർമാർ

text_fields
bookmark_border

റോയൽ എൻഫീൽഡി​െൻറ അഡ്വഞ്ചർ ​ൈബക്കായ ഹിമാലയൻ ദക്ഷിധ്രുവ​ യാത്ര യാത്ര വിജയകരമായി പൂർത്തിയാക്കി. കനത്ത ഹിമപാതം കാരണം നേരത്തേ നിശ്​ചയിച്ചതിൽ നിന്ന്​ കുറഞ്ഞ ദൂരമാണ്​ സഞ്ചരിക്കാനായത്​. റോസ് ഐസ് ഷെൽഫ് മുതൽ ദക്ഷിണധ്രുവം വരെ 770 കിലോമീറ്റർ ദൂരമുള്ള 39 ദിവസത്തെ പര്യവേഷണമാണ് ആസൂത്രണം ചെയ്​തിരുന്നത്​. മഞ്ഞുവീഴ്​ച്ച കാരണം ഇൗ പദ്ധതി നടപ്പാക്കാനായില്ല. ആദ്യം പ്ലാൻ ചെയ്​ത 86ഡിഗ്രി സൗത്തിന് പകരം 87ഡിഗ്രി സൗത്തിൽ നിന്നാണ്​ റൈഡ്​ ഫ്ലാഗ് ഓഫ് ചെയ്​തത്​.


റോയൽ എൻഫീൽഡ്​ സീനിയർ എഞ്ചിനീയർ​ ഡീൻ കോക്‌സൺ, റൈഡ്​സ്​ ആൻഡ്​ കമ്മ്യൂണിറ്റി ലീഡ്​ സന്തോഷ്​ വിജയകുമാർ എന്നിവരായിരുന്നു യാത്രക്കാർ.​ 15 ദിവസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ ഇരുവർക്കും കഴിഞ്ഞു. ഡിസംബർ 16ന് സംഘം ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവത്തിലെത്തിയെന്ന്​ റോയൽ എൻഫീൽഡ്​ അധികൃതർ അറിയിച്ചു. ഹ്രസ്വ യാത്രയായിരുന്നെങ്കിലും കാര്യമായ പ്രതിസന്ധികൾ നേരിട്ടാണ്​ റൈഡർമാർ ദക്ഷിണധ്രുവത്തിലെത്തിയത്​. മൈനസ്​ 30 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയും 60 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും തരണം ചെയ്​തായിരുന്നു ഇവരുടെ യാത്ര.

ദക്ഷിണധ്രുവ യാത്രക്കായി അഡ്വഞ്ചർ ബൈക്കായ ഹിമാലയനിൽ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു​. ചെറിയ ഫ്രണ്ട് സ്‌പ്രോക്കറ്റും, സ്‌നോ ടയറുകളുള്ള ട്യൂബ്‌ലെസ് വീൽ സജ്ജീകരണവും ഉപയോഗിച്ച് ബൈക്ക്​ പരിഷ്‌ക്കരിച്ചു. താപനില നിലനിർത്തുന്നതിനായി ആൾട്ടർനേറ്ററുകളും അപ്‌ഡേറ്റ് ചെയ്​തു. ഗ്രീൻ എനർജി പ്രോത്സാഹിപ്പിക്കുന്നതിനായാണ്​ ദക്ഷിണധ്രുവത്തിലേക്ക്​ യാത്ര സംഘടിപ്പിച്ചതെന്നാണ്​ എൻഫീൽഡ്​ അധികൃതർ പറയുന്നത്​.

റോയലി​െൻറ അഡ്വഞ്ചർ

റോയൽ എൻഫീൽഡിന്‍റെ അഡ്വഞ്ചർ ബൈക്കാണ്​ ഹിമാലയൻ. പുതിയ നിറങ്ങളും നാവിഗേഷൻ സൗകര്യങ്ങളുമായി വാഹനം അടുത്തിടെ പരിഷ്​കരിച്ചിരുന്നു. ഗ്രാനൈറ്റ്​ ബ്ലാക്​, പൈൻ ഗ്രീൻ നിറങ്ങളാണ്​ ഉൾപ്പെടുത്തിയത്​. ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന്​ ചെറിയ മാറ്റം വരുത്തി. ട്രിപ്പർ നാവിഗേഷൻ പോലുള്ള ആധുനിക സംവിധാനങ്ങളും ഇണക്കിച്ചേർത്തു.

മീറ്റിയോർ 350ൽ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പർ നാവിഗേഷൻ സംവിധാനമാണ്​ ഹിമാലയനിലും ഉള്ളത്​. ഗൂഗിളുമായി സഹകരിച്ച്​ പ്രവർത്തിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റമാണിത്​. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ കണക്​ട്​ ചെയ്​തശേഷം ഇത് റോയൽ എൻഫീൽഡ് അപ്ലിക്കേഷനോട്​ ചേർന്ന്​ പ്രവർത്തിക്കുന്നു. എന്നാൽ സ്ക്രീനിൽ ഇൻകമിങ്​ സന്ദേശങ്ങളോ കോളുകളോ പ്രദർശിപ്പിക്കില്ല.

411 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ബൈക്കിന്​ കരുത്തുപകരുന്നത്​. 24.3 പി.എസ്​ കരുത്തും 32 എൻ.എം ടോർക്കും വാഹനം ഉത്​പ്പാദിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Enfieldbike ridehimalayanSouth Pole
News Summary - Royal Enfield successfully completes journey to the South Pole
Next Story